Saturday, October 14, 2017 Last Updated 34 Min 32 Sec ago English Edition
Todays E paper
Ads by Google
Tuesday 31 Jan 2017 06.43 PM

ലഹരിക്കടിമയായ രണ്ട് പേര്‍ പ്രണയിക്കാന്‍ തീരുമാനിച്ചു, ജീവിക്കാനായി തിരഞ്ഞെടുത്തത് ആദ്യമായി കണ്ട് മുട്ടിയ സ്ഥലം: ഇനിയാണ് കഥ...

uploads/news/2017/01/76101/lov.jpg

പ്രണയം കൊണ്ടു കിടപ്പാടമുണ്ടാക്കിയ രണ്ടു ദമ്പതികളുടെ കഥയാണിത്. കൊളംപോയിലെ മെഡലിനിലെ തെരുവില്‍ വച്ചായിരുന്നു അവര്‍ ആദ്യമായി കണ്ടുമുട്ടിയത്. ആ സമയം ലഹരിലക്കടിമപ്പെട്ടു വളരെ മോശം ജീവിത സാഹചര്യങ്ങളിലൂടെ കടന്നു പോകുകയായിരുന്നു ഇരുവരും. പ്രണയ തീവ്രമായതോടെ ഇരുവരും ഒരുമിക്കാന്‍ തീരുമാനിച്ചു. ഒപ്പം ഒന്നുകൂടി, ഇനി ജീവിതത്തില്‍ ലഹരിക്കു സ്ഥാനമില്ല. തുടര്‍ന്നു പ്രണയം ഒരു ലഹരിയാക്കിയ മാറ്റിയ ഇരുവരും ആദ്യമായി കണ്ടെത്തിയ സ്ഥലത്തു തന്നെ ഒരു കിടപ്പാടം നിര്‍മ്മിക്കാന്‍ തീരുമാനിച്ചു.

uploads/news/2017/01/76101/lov1.jpg

ഭൂമിക്കടിയിലേയ്ക്കു തുറക്കുന്ന ഗുഹ പോലെ തോന്നിക്കുന്ന ഒരു ഓടയാണ് ഇവര്‍ ഇതിനായി തിരഞ്ഞെടുത്തത്. അന്നു തുടങ്ങിയ ജീവിതത്തില്‍ ഇവര്‍ക്കു കാവലായി ബ്ലാക്കി എന്ന നായയും ഉണ്ട്. ഒരു വീട്ടില്‍ നമ്മള്‍ എന്തൊക്കെ പ്രതീക്ഷിക്കുന്നുണ്ടോ അതെല്ലാം ഈ ഓട വീടിനുമുണ്ട്. അടുക്കളയും കിടപ്പുമുറിയും ടിവിയും അങ്ങനെ എല്ലാ സൗകര്യങ്ങളും. ഏത് ആഘോഷം വന്നാലും വീട് അലങ്കരിക്കുന്ന പതിവ് ഇവര്‍ തെറ്റിക്കാറില്ല. നഗരത്തില്‍ നിന്നു ദൂരെ മാറിയുള്ള തങ്ങളുടെ വീട് ഒരു സ്വര്‍ഗമാണെന്ന് ഈ ദമ്പതികള്‍ പറയുന്നു. വീടിനു കാവലായി ബ്ലാക്കി ഉള്ളപ്പോള്‍ മറ്റൊന്നും ഭയക്കേണ്ടതില്ല എന്ന് ഇവര്‍ അവകാശപ്പെടുന്നു.

Ads by Google
Advertisement
Tuesday 31 Jan 2017 06.43 PM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW