Thursday, May 24, 2018 Last Updated 5 Min 5 Sec ago English Edition
Todays E paper
Ads by Google
Tuesday 31 Jan 2017 05.25 PM

ജര്‍മനിയില്‍ ഇന്‍ഫ്‌ളുവന്‍സ പിടിമുറുക്കുന്നു

uploads/news/2017/01/76087/germany.jpg

ബര്‍ലിന്‍: ജര്‍മനിയില്‍ പൊതുവേയും ബവേറിയയില്‍ പ്രത്യേകിച്ചും ഇന്‍ഫ്‌ളുവന്‍സ രോഗം പിടിമുറുക്കുന്നു. ബവേറിയയില്‍ മാത്രം രോഗബാധിതരുടെ എണ്ണം 3700.

കഴിഞ്ഞയാഴ്ച മാത്രം പുതുതായി ആയിരം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും ഇതേ സീസണില്‍ 564 പേര്‍ക്കു മാത്രമാണിവിടെ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

കഴിഞ്ഞ വര്‍ഷങ്ങളില്‍ ജനുവരി പകുതിയോടെ മാത്രമാണ് രോഗം ബാധിച്ചിരുന്നത്. എന്നാല്‍, ഇക്കുറി ഡിസംബറിന്റെ തുടക്കം മുതല്‍ തന്നെ രോഗം പടര്‍ന്നു തുടങ്ങി. വിന്ററിന്റെ കാഠിന്യം രോഗം പകരാന്‍ കാരണമാവുന്നുണ്ട്.

2014-15 സമയത്താണ് സമീപകാലത്ത് ഏറ്റവും വലിയ ഇന്‍ഫ്‌ളുവന്‍സ ആക്രമണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അന്ന് ഒരാഴ്ചയ്ക്കിടെ 2500 പേര്‍ക്ക് രോഗം ബാധിച്ചിരുന്നു.

വാര്‍ത്ത അയച്ചത് : ജോസ് കുമ്പിളുവേലില്‍

Ads by Google
Tuesday 31 Jan 2017 05.25 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW