Monday, June 26, 2017 Last Updated 19 Min 24 Sec ago English Edition
Todays E paper
Tuesday 31 Jan 2017 05.21 PM

ഫോക്‌സ് വാഗന്‍ മുന്‍ മേധാവിക്കെതിരേ തട്ടിപ്പ് കേസില്‍ അന്വേഷണം തുടങ്ങി

uploads/news/2017/01/76085/winter.jpg

ബര്‍ലിന്‍: ഫോക്‌സ് വാഗന്റെ മുന്‍ മേധാവി മാര്‍ട്ടിന്‍ വിന്റര്‍കോണിനെതിരേ ജര്‍മനിയില്‍ തട്ടിപ്പ് കേസില്‍ അന്വേഷണം തുടങ്ങി. ഫോക്‌സ് വാഗന്റെ ഡീസല്‍ കാറുകളില്‍ മലിനീകരണം കുറച്ചു കാണിക്കുന്നതിനുള്ള സോഫ്റ്റ് വെയറുകള്‍ ഘടിപ്പിച്ചു എന്ന ആരോപണവുമായി ബന്ധപ്പെട്ടാണിത്.

മലിനീകരണ തട്ടിപ്പ് വിവാദം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് വിന്റര്‍കോണ്‍ കമ്പനിയുടെ തലപ്പത്തുനിന്ന് രാജിവച്ചത്. തട്ടിപ്പിനെക്കുറിച്ച് താന്‍ അറിഞ്ഞിരുന്നില്ലെന്നാണ് അന്ന് അദ്ദേഹം വാദിച്ചിരുന്നത്. എന്നാല്‍, മാസങ്ങള്‍ക്കു മുന്‍പു തന്നെ അദ്ദേഹം അതെക്കുറിച്ചു മനസിലാക്കിയിരുന്നു എന്നു സൂചന നല്‍കുന്ന തെളിവുകള്‍ പിന്നീട് പുറത്തുവന്നിരുന്നു.

37 പേര്‍ക്കെതിരേയാണ് തട്ടിപ്പ് കേസില്‍ ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. വിന്റര്‍കോണ്‍ ഉള്‍പ്പെടെ 16 പേരെ ഇതില്‍ പുതുതായി ഉള്‍പ്പെടുത്തിയതാണ്.

വാര്‍ത്ത അയച്ചത് : ജോസ് കുമ്പിളുവേലില്‍

Ads by Google
Tuesday 31 Jan 2017 05.21 PM
YOU MAY BE INTERESTED
TRENDING NOW