Wednesday, February 22, 2017 Last Updated 15 Min 14 Sec ago English Edition
Todays E paper
Tuesday 31 Jan 2017 05.16 PM

ഭാര്യയ്ക്കു ശമ്പളം കൊടുത്തു: ഫില്ലനെതിരേ അന്വേഷണം

uploads/news/2017/01/76082/salary.jpg

പാരീസ്: ഫ്രഞ്ച് പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ഥി ഫ്രാന്‍സ്വ ഫില്ലനെതിരേ അന്വേഷണം. പാര്‍ലമെന്ററി സഹായി എന്ന ഇല്ലാത്ത ജോലിയില്‍ നിയമിച്ച് ഭാര്യയ്ക്ക് അഞ്ചു ലക്ഷം യൂറോ ശമ്പളം കൊടുത്തു എന്ന ആരോപണത്തിലാണിത്.

ഫില്ലന്റെ ഭാര്യ പെനിലോപ് ഈ പറഞ്ഞ തസ്തികയില്‍ പ്രത്യേകിച്ച് ഒരു ജോലിയും ചെയ്തിട്ടില്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരുന്നു. സര്‍ക്കാര്‍ ഖജനാവില്‍നിന്നാണ് ശമ്പളം നല്‍കിയിരുന്നത്. മൂന്നു ടേമുകളിലായി ഇത്തരത്തില്‍ അഞ്ച് ലക്ഷം യൂറോ കൈപ്പറ്റിയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ ഫില്ലന് കനത്ത തിരിച്ചടിയായിരിക്കുകയാണ് ആരോപണം. എന്നാല്‍, ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് അദ്ദേഹത്തിന്റെ വാദം.

വാര്‍ത്ത അയച്ചത് : ജോസ് കുമ്പിളുവേലില്‍

Ads by Google
Tuesday 31 Jan 2017 05.16 PM
YOU MAY BE INTERESTED
TRENDING NOW