Monday, October 16, 2017 Last Updated 0 Min 29 Sec ago English Edition
Todays E paper
Ads by Google

മറുവിചാരം

Jaison Mathew
Jaison Mathew
Tuesday 31 Jan 2017 04.47 PM

രക്തസാക്ഷി ദിനത്തിലെ ഗാന്ധി അനുസ്മരണം; കേരള സംഘപരിവാറിന്റെ ഗതികേട്

സമീപഭാവിയിലെങ്ങും കേരളത്തില്‍ ഗോഡ്സെ ക്ഷേത്രം നിര്‍മ്മിക്കാനോ പരസ്യമായി ആരാധിക്കാനോ സംഘപരിവാറിന് സാധിക്കില്ല. വൈഷ്യത്തോടെയാണെങ്കിലും ഗാന്ധി രക്തസാക്ഷി ദിനം ആചരിക്കേണ്ടിയും വരും. കാരണം ഇത് കേരളമാണ്. തല്‍ക്കാലം വേറെ നിവൃത്തിയില്ല.
uploads/news/2017/01/76079/gandhi-jayanthi-BJP.jpg

രക്തസാക്ഷി ദിനത്തില്‍ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ അനുസ്മരിക്കുന്ന ബി.ജെ.പി. ചടങ്ങ്. സി. പി. എം അക്രമരാഷ്ട്രീയം നടത്തുന്നുവെന്നാരോപിച്ച് സെക്രട്ടേറിയറ്റ് പടിക്കല്‍ ബി.ജെ.പി സംഘടിപ്പിച്ച സത്യഗ്രഹ പന്തലിലാണ് ഗാന്ധിജിക്ക് പ്രണാമം അര്‍പ്പിച്ചു കൊണ്ടുള്ള ചിത്രം ബി.ജെ.പി സ്ഥാപിച്ചത്. കീരിക്കാടന്‍ ജോസിന്റെ ചരമവാര്‍ഷികം സേതുമാധവന്‍ ആചരിക്കുന്നത് പോലെയുള്ള അശ്ലീലമാണ് ഇതെന്നാണ് സോഷ്യല്‍ മീഡിയ പരിഹസിച്ചത്. ചിരിപ്പിക്കുന്ന നിരവധി ട്രോളുകളും ഇതിന്റെ ചുവടുപിടിച്ച് പുറത്തിറങ്ങിയിട്ടുണ്ട്.

എന്നാല്‍ വെറും ട്രോളുകള്‍ക്കപ്പുറം ചുരുങ്ങിയത് കേരളത്തിലെങ്കിലും സംഘപരിവാറിന് തങ്ങളുടെ ആരാധ്യപുരുഷനായ ഗാന്ധി ഘാതകന്‍ ഗോഡ്സെയെ പരസ്യമായി പുകഴ്ത്താന്‍ സാധിക്കുന്നില്ലെന്ന് മാത്രമല്ല, ഗാന്ധിയെ അംഗീകരിക്കേണ്ടിയും വരുന്നു. വൈഷമ്യത്തോടെയാണെങ്കിലും ബി.ജെ.പി ക്ക് രക്തസാക്ഷി ദിനത്തില്‍ ഗാന്ധിജിയെ ഓര്‍ക്കേണ്ടി വരുന്നത് കേരളം നാളിത് വരെ വച്ചു പുലര്‍ത്തിയ രാഷ്ട്രീയ പ്രബുദ്ധത കാരണമാണെന്ന് നിസംശയം പറയാം.

ഉത്തരേന്ത്യയില്‍ സംഘപരിവാര്‍ സംഘടകള്‍ ഗോഡ്സെയ്ക്ക് അമ്പലം പണിയുകയും അദ്ദേഹത്തെ വീരപുരുഷനായി കൊണ്ടാടുകയും ചെയ്യുമ്പോഴാണ് കേരള സംഘപരിവാറിന്റെ ഈ ഗതികേട്. ഹിന്ദു മഹാസഭ മീററ്റിലാണ് ഗോഡ്സെ ക്ഷേത്രം വരുന്നത്. ഗാന്ധി രക്തസാക്ഷി ദിനം ഹിന്ദു മഹാസഭ ശൗര്യദിവസ് ആയി ആചരിക്കുകയും ചെയ്യുന്നുണ്ട്.

ഉത്തരേന്ത്യയില്‍ ഇത്ര പരസ്യമായി ചെയ്യുന്ന ഗോഡ്സെ ആരാധന കേരളത്തില്‍ നടക്കില്ലെന്ന് മറ്റാരേക്കാള്‍ നന്നായി കുമ്മനവും കൂട്ടരും മനസിലാക്കുന്നു. അതിന്റെ തെളിവാണ് ഇന്നലെ സെക്രട്ടറിയേറ്റ് പടിക്കല്‍ കണ്ടത്. അതുകൊണ്ടു തന്നെ സമീപഭാവിയിലെങ്ങും കേരളത്തില്‍ ഗോഡ്സെ ക്ഷേത്രം നിര്‍മ്മിക്കാനോ പരസ്യമായി ആരാധിക്കാനോ സംഘപരിവാറിന് സാധിക്കില്ല. വൈഷ്യത്തോടെയാണെങ്കിലും ഗാന്ധി രക്തസാക്ഷി ദിനം ആചരിക്കേണ്ടിയും വരും. കാരണം ഇത് കേരളമാണ്. തല്‍ക്കാലം വേറെ നിവൃത്തിയില്ല.

ദേശീയഗാന വിവാദത്തിലും സംഘപരിവാറിന്റെ ഈ ഗതികേട് നാം കണ്ടതാണ്. ദേശീയഗാനമാകേണ്ടത് വന്ദേമാതരമാണെന്നും ദേശീയ പതാക കാവിക്കൊടി ആകണമെന്നും വാദിക്കുന്നവര്‍ തന്നെ ദേശീയഗാനത്തിന്റെ വക്താക്കളായി അവതരിച്ചു. ജനഗണമന ബ്രിട്ടീഷുകാരെ പുകഴ്ത്താന്‍ ടാഗോര്‍ എഴുതിയ കവിതയാണെന്ന് നേതാക്കള്‍ പ്രസംഗിക്കുന്നത് കേട്ട് കയ്യടിക്കുന്ന സംഘപരിവാര്‍ അണികള്‍ തന്നെ ഇപ്പോള്‍ ദേശീയ ഗാനത്തിന് എഴുന്നേല്‍ക്കാത്തവരുടെ കഴുത്തിന് പിടിക്കാന്‍ തീയറ്ററുകള്‍ കയറിയിറങ്ങുകയാണ്. എന്തൊരു ഗതികേട്.

Ads by Google
Advertisement
Ads by Google
Ads by Google
TRENDING NOW