Tuesday, February 28, 2017 Last Updated 11 Min 26 Sec ago English Edition
Todays E paper
Tuesday 31 Jan 2017 04.23 PM

ലൈംഗീക ബന്ധത്തിന് ശേഷം കാമുകനായ ഇന്ത്യന്‍ ഡ്രൈവറെ കൊന്നു; ഷാര്‍ജയില്‍ രണ്ട് യുവതികള്‍ക്ക് വധശിക്ഷ

uploads/news/2017/01/76073/saudi-crime.jpg

ഷാര്‍ജ : ഷാര്‍ജയില്‍ ഇന്ത്യക്കാരനായ ഡ്രൈവറെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ യുവതികള്‍ക്ക് ശരീയത്ത് കോടതി വധശിക്ഷ വിധിച്ചു. സ്‌നേഹത്തില്‍ വിളിച്ചു വരുത്തി ലൈംഗീക ബന്ധത്തിന് ശേഷം ഇരുവരും ചേര്‍ന്ന് ഡ്രൈവറെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ 32 കാരിയായ ഇന്തോനേഷ്യന്‍ യുവതിയും 35 കാരിയായ ഫിലിപ്പീനയുമാണ് ഷാര്‍ജ പോലീസിന്റെ പിടിയിലായത്. ആസൂത്രിത കൊലപാതകം, അനാശാസ്യം, എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

2014 ഒക്‌ടോബര്‍ 14 നാണ് കേസിന് ആസ്പദമായ സംഭവം. അല്‍ ഖറായിനിലെ വീട്ടിലെ മുറിയിലാണ് 43 കാരനായ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രാഥമിക പരിശോധനയില്‍ അസ്വഭാവികതയൊന്നും കണ്ടെത്താനായില്ല. എന്നാല്‍, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസം മുട്ടിയാണ് മരണമെന്ന് തെളിയുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് മരണം കൊലപാതകമാണെന്ന് വ്യക്തമായത്. ഡ്രൈവറുടെ കഴുത്തില്‍ കണ്ട പാടുകള്‍ കഴുത്തു ഞെരിച്ച് കൊന്നതാണെന്ന് വ്യക്തമാക്കുന്നതായിരുന്നു.

ഇതേതുടര്‍ന്നാണ് ഇയാള്‍ ജോലിക്കു നിന്നിരുന്ന വീട്ടിയെ വേലക്കാരികളെ കേന്ദ്രീകരിച്ച് അന്വേഷണം നീണ്ടത്. തുടര്‍ച്ചയായ ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

പ്രതികളായ രണ്ടു സ്ത്രീകളുമായും ഇയാള്‍ അവിഹിത ബന്ധം തുടര്‍ന്നിരുന്നു. എന്നാല്‍, ഇക്കാര്യം ഇവര്‍ക്ക് പരസ്പരം അറിയില്ലായിരുന്നു. ഏറെ വൈകി ഇക്കാര്യം തിരിച്ചറിഞ്ഞപ്പോഴാണ് യുവാവിനെ ഇല്ലാതാക്കാന്‍ ഇവരുവരും തീരുമാനിച്ചത്.

കൊല നടത്തിയ ശേഷം മുറി വൃത്തിയാക്കി പുറത്തു നിന്ന് പൂട്ടിയ ശേഷം ഡ്രൈവറെ കാണുന്നിലെന്ന് പറഞ്ഞ് സ്‌പോണ്‍സറെ വിവരം അറിയിച്ചതും ഇവര്‍ തന്നെയാണ്. പിന്നീട് സ്‌പോണ്‍സറാണ് പോലീസില്‍ വിവരം അറിയിച്ചത്. സംഭവത്തില്‍ പ്രതികള്‍ക്ക് മാപ്പു നല്‍കാനാകില്ലെന്ന് കൊലപ്പെട്ടയാളുടെ കുടുംബം അറിയിച്ചതിനെ തുടര്‍ന്നാണ് കോടതി വധശിക്ഷ വിധിച്ചത്.

Ads by Google
TRENDING NOW