Tuesday, July 18, 2017 Last Updated 3 Min 32 Sec ago English Edition
Todays E paper
Tuesday 31 Jan 2017 03.49 PM

വിളമ്പിക്കൊടുക്കുന്നത്

കവയിത്രിയും, കോളമിസ്റ്റും സാഹിത്യ സാംസ്‌ക്കാരിക നിരൂപകയുമായ കോളേജ് മലയാളം അദ്ധ്യാപിക പ്രഫ. മ്യൂസ് മേരിയുടെ സാമൂഹിക നോട്ടങ്ങള്‍.
uploads/news/2017/01/76065/colummusmery310117.jpg

ആഹാരത്തിന്റെ മൂല്യവും ആനന്ദവും വിനിമയം ചെയ്ത സിനിമയായിരുന്നു ഉസ്താദ് ഹോട്ടല്‍. അതുമാത്രമായിരുന്നില്ല ആ സിനിമയെന്ന് എന്നെ തിരുത്താന്‍ നിങ്ങള്‍ ശ്രമിച്ചേക്കാം. രുചി, പാരസ്പര്യം, ആത്മീയത, പ്രണയം, കാരുണ്യം എന്നിവയൊക്കെ ഉസ്താദ് ഹോട്ടലിന്റെ പ്രത്യേകതയായിരുന്നു.

അതിനപ്പുറത്തേയ്ക്ക് ആഹാരത്തിന്റെ പോഷകസ്വഭാവത്തെ സാമൂഹ്യാനുഭവത്തിലേക്ക് വളര്‍ത്തിയെടുക്കാനും ചിത്രം ശ്രമിക്കുന്നുണ്ട്. മത, ജാതി, ഭാഷാപരമായ പരിമിതികള്‍ എന്നിവയ്ക്കപ്പുറത്തേക്ക് ആഹാരം വിളമ്പാന്‍ കൊച്ചുമകനെ ഉസ്താദ് ശീലിപ്പിക്കുന്നു. അങ്ങനെ തമിഴ്‌നാട്ടിലെ ദരിദ്രര്‍ക്ക് ആഹാരം കൊടുക്കുന്നതിലേക്ക് ഫൈസി (ദുല്‍ഖര്‍) തന്നെത്തന്നെ കണ്ണിചേര്‍ക്കുന്നു.

നമ്മുടെ വീട്ടില്‍/ഹോട്ടലില്‍ വയ്ക്കുന്നതും വിളമ്പുന്നതും നമുക്ക് മാത്രമുള്ളതല്ല എന്നത് വളരെ പ്രധാനപ്പട്ട ആശയമാണ്. വിശക്കുന്നവരോട് താദാത്മ്യപ്പെടാന്‍ സാധിക്കുക എന്നത് മനുഷ്യത്വത്തിന്റെ വളര്‍ച്ചയാണ്. മറ്റുള്ളവര്‍ക്ക് കൊടുക്കേണ്ടത് പൂര്‍ണ്ണമനസ്സോടും തൃപ്തിയോടും കൂടിയായിരിക്കണം. 'ആര്‍ക്കാനും വേണ്ടി ഓക്കാനിക്കുന്നതു' പോലാകരുത് നമ്മുടെ ഔദാര്യപ്രകടനങ്ങള്‍.

പണ്ടുകാലത്ത് കാ ര്‍ന്നോന്‍മാര്‍ പറയുന്ന ഒരു ശൈലിയുണ്ട്. 'കറുത്തമുഖവും വെളുത്ത ചോറും' ചേരില്ലെന്ന തൃപ്തിയില്ലാത്ത മുഖവും വച്ചുകൊണ്ട് വിളമ്പിക്കൊടുക്കുന്ന ആഹാരം കഴിക്കാന്‍ ആത്മാഭിമാനമുളളവര്‍ തയ്യാറായിരുന്നില്ല. നമ്മുടെ സ്വാര്‍ത്ഥതകള്‍ക്കപ്പുറത്തേയ്ക്ക് വളരേണ്ട ഇടമാണ് ഊണുമേശ അല്ലെങ്കില്‍ അടുക്കള.

ഒരിക്കല്‍ കാസര്‍കോടിന് യാത്ര പോയി. ബേക്കല്‍ കോട്ടയായിരുന്നു മുഖ്യ ആകര്‍ഷണം. ബേക്കല്‍ കോട്ട നമ്മെ വിസ്മയിപ്പിക്കുന്ന ഒരു നിര്‍മ്മിതിയാണ്. കിലോമീറ്ററുകള്‍ നീളമുള്ള അതിന്റെ ദൈര്‍ഘ്യവും നൂറ്റാണ്ടുകളുടെ പഴക്കവും നമ്മില്‍ അത്ഭൂതം നിറയ്ക്കും.

ബേക്കല്‍ കണ്ടിറങ്ങുമ്പോള്‍ ചന്ദ്രഗിരിക്കോട്ട കൂടി കണ്ടാല്‍കൊള്ളാമെന്നായി. ചന്ദ്രഗിരിക്കോട്ടയിലേക്ക് പോകും മുന്‍പു ഹോട്ടലില്‍ നിന്ന് ഉച്ചഭക്ഷണമൊക്കെ കഴിച്ചു. ചന്ദ്രഗിരിക്കോട്ടയിലേക്കുള്ള വഴിയിലൂടെ കാര്‍ മുന്നോട്ട്... ഇനി മുന്നോട്ട് പോകാനാവാത്ത വിധം വഴി മോശമായിക്കിടക്കുന്നിടത്തുവച്ച് വണ്ടി നിര്‍ത്തി.

കുറച്ചകെല കോട്ട കാണാം. വഴിതെറ്റിയോന്ന് സംശയിച്ച് ഞങ്ങള്‍ പുറത്തിറങ്ങി. വഴിക്കപ്പുറത്തുള്ള വീടിന്റെ ഉമ്മറത്ത് ഒരു മധ്യവയസ്‌കന്‍ നില്‍ക്കുന്നു. അയാളോട് കോട്ടയിലേക്കുള്ള വഴി ചോദിച്ചു. ഞങ്ങളുടെ ചോദ്യത്തിലെ മധ്യകേരള ശൈലി കേട്ട് വീട്ടിലെ മറ്റുള്ളവരും ഉമ്മറത്തെക്ക് വന്നു. വഴി അതുതന്നെയാണെന്നും ബാക്കി ദൂരം നടന്നുപോകണമെന്നും അവര്‍ പറഞ്ഞു.

ഞങ്ങള്‍ തിരികെ നടക്കാന്‍ തുടങ്ങിയപ്പോള്‍ ചെറുപ്പക്കാരിയായ വീട്ടമ്മ ഭര്‍ത്താവിനോട് പതുക്കെ എന്തോ പറഞ്ഞു. ഉടനെ അയാള്‍ ഞങ്ങളെ ഊണുകഴിക്കാന്‍ വിളിച്ചു. നട്ടുച്ച നേരമല്ലേ, വിശന്നിട്ടുണ്ടാകുമെന്ന് കരുതിയാണ് അവര്‍ അപരിചിതരായ ഞങ്ങളെ ആഹാരം കഴിക്കാന്‍ വിളിച്ചത്.

ഞങ്ങള്‍ അന്നാട്ടുകാരല്ലെന്നും വഴിയൊന്നും അറിയാതെ, ആഹാരം കഴിക്കാതെ വിഷമിച്ചിരിക്കുകയാണെന്നും കരുതിയാണ് അവര്‍ നിര്‍ബന്ധിച്ചത്. അവരുടെ സ്‌നേഹവും ആതിഥ്യം വഹിക്കാന്‍ അവര്‍ പ്രകടിപ്പിച്ച താല്‍പര്യവും ഇന്നും മനസ്സില്‍ പച്ചപിടിച്ചു നില്‍ക്കുന്നു.

അത് ഒരു മുസ്ലീംകുടുംബമായിരുന്നുവെന്ന് വസ്ത്രധാരണരീതീയില്‍ നിന്ന് മനസ്സിലായി. മതമോ ജാതിയോ ദേശമോ പരിഗണിക്കാതെ അവര്‍ പ്രകടിപ്പിച്ച സ്‌നേഹവും ആതിഥ്യവും നമ്മുടെ നല്ല ശീലങ്ങളുടെ ബാക്കിപത്രമാണ്.

ഇന്നത്തേതുപോലെ ഹോട്ടലുകളും യാത്രാസൗകര്യങ്ങളും ഇല്ലാത്ത കാലത്ത്, അസമയത്ത് കേറിവരാവുന്ന ബന്ധുക്കളെ ഓര്‍ത്ത് അല്പം കൂടുതല്‍ ആഹാരം വച്ചുസൂക്ഷിച്ചിരുന്ന അടുക്കളകള്‍ നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു. ബന്ധുക്കള്‍ മാത്രമല്ല, ആഹാരം കഴിക്കാന്‍ വന്നെത്തുന്ന സ്ഥിരം ചില യാചകരും ഉണ്ടായിരുന്നു.

ഞാനിപ്പോഴും പാണ്ടുമ്മയെ ഓര്‍ക്കുന്നു. പേരറിയാത്ത ഒരു വൃദ്ധനെ ഓര്‍ക്കുന്നു. ശനിയാഴ്ച്ച ഉച്ചയ്ക്ക് ഇവര്‍ രണ്ടുപേരും സ്ഥിരം അതിഥികളായിരുന്നു. ഉമ്മ വന്നെത്തുമ്പോള്‍ ഉച്ചകഴിഞ്ഞ് മൂന്നുമണിയോടടുക്കും. ദേഹത്തൊക്കെ വെളുത്തപാണ്ടുരോഗം വന്ന് മിക്കവാറും നല്ല വെളുത്ത ആളാണ്.

TRENDING NOW