Thursday, September 21, 2017 Last Updated 1 Min 44 Sec ago English Edition
Todays E paper
Ads by Google
Tuesday 31 Jan 2017 02.29 PM

ഇവന്‍ ആരാണെന്ന് അറിയാമോ...? ആളു ചില്ലറക്കാരനല്ല

uploads/news/2017/01/76046/kurukkan.jpg

ഇതാ ഗിന്നസ് വാലുമായി ഒരു സുന്ദരന്‍ നായ!കീന്‍ എന്ന ഐറിഷ് വൂള്‍ഫ് ഹൗണ്ട് ആണ് നീളമുള്ള വാലുമായി ഗിന്നസില്‍ കയറിപ്പറ്റിയത്.76.8സെന്റി മീറ്റര്‍ നീളമുള്ള വാലാട്ടിയാണ് കീന്‍ യജമാനനോടുള്ള സ്നേഹം കാണിയ്ക്കുന്നത്!

നാലര സെന്റി മീറ്ററിന് മുന്‍ റെക്കോഡ്കാരനെ തോല്‍പ്പിച്ചാണ് കീന്‍ ഈ നേട്ടം സ്വന്തമാക്കിയത്. ഗിന്നസ് അധികൃതര്‍ കീനിന്റെ വാള്‍ കൃത്യമായി അളന്ന് നോക്കിയിരുന്നു. കീന്‍ എന്ന ഐറിഷ് വാക്കിന്റെ അര്‍ത്ഥം ധീരനായ യോദ്ധാവ് എന്നാണ്. പേര് പോലെ തന്നെ ശാന്തനായ ഒരു യോദ്ധാവ് ആണ് കീന്‍ എന്നാണു യജമാനന്‍ ഇല്സേയും കുടുംബവും പറയുന്നത്.

uploads/news/2017/01/76046/kuru-2.jpg

കഴിഞ്ഞ ദിവസം ബെല്‍ജിയത്തിലെ കീനിന്റെ വീട്ടിലെത്തി ഗിന്നസ് അധികൃതര്‍ സര്‍ട്ടിഫിക്കറ്റ് കൈമാറി.ഗിന്നസ് ആല്‍ബത്തിലെയ്ക്ക് വേണ്ടി ഒരു ഉഗ്രന്‍ ഫോട്ടോ ഷൂട്ടും കഴിഞ്ഞാണ് അവര്‍ മടങ്ങിയത്.

Ads by Google
Advertisement
Tuesday 31 Jan 2017 02.29 PM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW