Monday, July 24, 2017 Last Updated 5 Min 18 Sec ago English Edition
Todays E paper
Tuesday 31 Jan 2017 02.09 PM

ഈ ബാങ്കില്‍ കടം കൊടുക്കുന്നത് പണമോ രക്തമോ അല്ല: ഇതു വരെ കേള്‍ക്കാത്ത ഒരു ബാങ്കിനെക്കുറിച്ച്

uploads/news/2017/01/76044/grd.jpg

പലതരം ബാങ്കുകള്‍ കണ്ടിട്ടുണ്ട്.എന്നാല്‍ സ്കൂളില്‍ ഗ്രേഡ് ബാങ്ക് കണ്ടിട്ടുണ്ടോ?ചൈനയിലെ ഒരു സ്കൂളില്‍ അതും ആരംഭിച്ചത്രേ. ഈ ബാങ്കില്‍ നിന്ന് ഗ്രേഡുകള്‍ കടം എടുക്കാം. പിന്നീട് പരീക്ഷയെഴുതി തിരിച്ചടച്ചാല്‍ മതിയെന്നും. വിശ്വാസം വരുന്നില്ലല്ലേ?പരീക്ഷകളുടെ പ്രളയമാണു ചൈനയിലെ സ്കൂള്‍ സിസ്റ്റത്തില്‍. അതിന്റെ സ്കോര്‍ അനുസരിച്ചാണ് ഗ്രേഡ് ലഭിയ്ക്കുക.ഇത് പതിവായതോടെ ഗ്രേഡ് കുറഞ്ഞു തുടങ്ങി. ഇതിനൊരു പരിഹാരമായാണ് ഈ ഗ്രേഡ് ലോണ്‍ തുടങ്ങിയത്.

ഗ്രേഡ് ലോണ്‍ ആയെടുത്താല്‍ പറഞ്ഞ സമയത്തിനകം പലിശസഹിതം തിരിച്ചടയ്ക്കണം. പലിശ എന്ന് പറയുമ്പോള്‍ അത് ലാബ് എക്സ്പെരിമെന്റും പബ്ലിക് സ്പീച്ചും ഒക്കെയാണ്.ഭാവി പരീക്ഷകളില്‍ കൂടുതല്‍ സ്കോര്‍ ചെയ്തോളാം എന്ന ഉറപ്പിന്മേല്‍ സ്കോര്‍ ലോണ്‍ എടുക്കാം.പറഞ്ഞ സമയത്ത് തിരിച്ചടവ് വന്നില്ലെങ്കില്‍ വിദ്യാര്‍ത്ഥിയെ ബ്ലാക്ക് ലിസ്റ്റ് ചെയ്യുകയും ചെയ്യും!

നിസ്സാര മാര്‍ക്കിനോക്കെ ചിലപ്പോള്‍ കുട്ടികള്‍ ഗ്രേഡ് നേടുന്നതില്‍ പരാജയപ്പെട്ടെയ്ക്കാം.അത് കുട്ടികളില്‍ മാനസിക സമ്മര്‍ദ്ദവും ആഘാതവും ഉണ്ടാക്കും.ഈ സാഹചര്യങ്ങളില്‍ ആണ് കുറവുള്ള മാര്‍ക്ക് കടമായി എടുക്കാനുള്ള ഓപ്ഷന്‍ വരുന്നത്.പിന്നീടുള്ള പരീക്ഷകളില്‍ നന്നായി സ്കോര്‍ ചെയ്യാന്‍ ഇത് സഹായിയ്ക്കും എന്നാണു അദ്ധ്യാപകരുടെ അഭിപ്രായം.

ഇപ്പോള്‍ ചില സ്കൂളുകളില്‍ മാത്രം പരീക്ഷണാടിസ്ഥാനത്തില്‍ ഈ ഗ്രെയ്ദ് ബാങ്കിംഗ് ആരംഭിച്ചിട്ടുണ്ട്.പരീക്ഷകളുടെ മാത്രം അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികളുടെ ഭാവി നിശ്ചയിയ്ക്കുന്ന ചൈനീസ് വിദ്യാഭ്യാസ സമ്പ്രദായത്തിനെതിരെ നിശിത വിമര്‍ശനം ഉയരുന്ന ഈ കാലത്ത് ഇത്തരം മാര്‍ഗ്ഗങ്ങള്‍ സഹായകമാകും എന്നാണു നിരീക്ഷണം.

Ads by Google
Tuesday 31 Jan 2017 02.09 PM
YOU MAY BE INTERESTED
TRENDING NOW