Thursday, July 27, 2017 Last Updated 12 Min 1 Sec ago English Edition
Todays E paper
Sunday 29 Jan 2017 07.36 PM

പുരുഷന്മാര്‍ക്ക് ഈ ലക്ഷണങ്ങള്‍ ഉണ്ടോ...? എങ്കില്‍ ഭാഗ്യം നിങ്ങളെ തേടി വരും

uploads/news/2017/01/75436/men.jpg

സ്ത്രീകള്‍ക്കു മാത്രമല്ല പുരുഷന്മാര്‍ക്കും ഉണ്ട് ലക്ഷണശാസ്ത്രം. മൂക്ക്, കണ്ണ്, നെഞ്ച് തുടങ്ങി എല്ലാം ലക്ഷണശാസ്ത്രത്തില്‍ പെടും. സാമുദ്രിക ശാസ്ത്രപ്രകാരം ഈ ലക്ഷണങ്ങള്‍ ഉള്ള പുരുഷന്മാര്‍ ഭാഗ്യമുള്ളവരായിരിക്കുമത്രെ.

നീണ്ട മൂക്കുള്ള പുരുഷന്മാര്‍ ഭാഗ്യന്വേഷികളായിരിക്കും. ഇവരെ ഭാഗ്യം തേടി വരും. ഒരു മേഖലയിലും ഇവര്‍ക്കു പരാജയം നേരിടേണ്ടി വരില്ല.

വിരിഞ്ഞനെഞ്ചുള്ള പുരുഷന്മാരും ഭാഗ്യവന്മാരാണ്. ഇവര്‍ കൈവയ്ക്കുന്ന കാര്യങ്ങള്‍ എല്ലാം വിജയിക്കുമത്രെ.

പുരുഷന്മാര്‍ക്കു ചെറിയ ചുണ്ടാണു ഭാഗ്യം കൊണ്ടുവരുന്നതെന്നു പറയുന്നു. സമൂദ്രിക ശാസ്ത്രപ്രകാരം ചെറിയ ചുണ്ടുള്ള പുരുഷന്മാര്‍ ഒരിക്കലും പരാജയം നേരിടേണ്ടി വരില്ല.

തലയുടെ മധ്യഭാഗത്ത് അല്ലെങ്കില്‍ വലതു വശത്ത് വലം പിരി ചുഴിയുണ്ടെങ്കില്‍ അതും ഭാഗ്യലക്ഷണമായി പറയുന്നു.

കൈവിരലുകള്‍ക്ക് ഒരേ നീളമാണെങ്കില്‍ ഇവര്‍ക്ക് ആയുസ് കൂടുതലായിരിക്കും. ഇവര്‍ക്കു സന്തോഷമുള്ള കുടുംബ ജീവിതവും ഉണ്ടാകും.

വീതി കൂടിയ നെറ്റിയും പുരുഷന്മാര്‍ക്കു വളരെ നല്ലതാണ്. നാലുവിരലുകള്‍ ചേര്‍ത്തുവയ്ക്കുന്ന വീതിയാണു നെറ്റിക്കുള്ളതെങ്കില്‍ ഇവര്‍ ബുദ്ധിമാന്മാരായിരിക്കും.

തടിച്ച പുരികങ്ങളുള്ളതു പുരുഷനു വളരെ നല്ലതാണ്. ഇവര്‍ ഭാഗ്യവന്മാരും സമ്പന്നരുമായിരിക്കും.

Ads by Google
Sunday 29 Jan 2017 07.36 PM
YOU MAY BE INTERESTED
TRENDING NOW