Sunday, November 19, 2017 Last Updated 1 Min 39 Sec ago English Edition
Todays E paper
Ads by Google
Sunday 29 Jan 2017 05.22 PM

സധാരണക്കാരനും സ്വന്തമാക്കാവുന്ന ​മോഹിപ്പിക്കുന്ന വിലയില്‍ വാഗണ്‍ ആര്‍ വി എക്‌സ് ഐ പ്ലസ് എത്തി

uploads/news/2017/01/75424/auto1.jpg

ഇന്ത്യയില്‍ ചരിത്രം തിരുത്തിക്കുറിച്ച് വാഹനമാണ് മാരുതി സുസൂക്കിയുടെ വാഗണ്‍ ആര്‍. കോംപാക്ട് സെഡാനായ സ്വിഫ്റ്റ് ഡിസയറിന് പ്രത്യേക പതിപ്പ് അവതരിപ്പിച്ച് പിന്നാലെ ടോള്‍ബോയ് രൂപകല്‍പ്പനയുള്ള വാഗന്‍ ആറിനും മാരുതി സുസൂക്കി ഇന്ത്യ ലിമിറ്റഡ് പുത്തന്‍ വകഭേദം പുറത്തിറക്കി. 'വാഗണ്‍ ആര്‍ വി എക്‌സ് ഐ പ്ലസ്' എന്ന ഓട്ടോമാറ്റിക് മാനുവല്‍ ട്രാന്‍സ്മിഷനുകളോടെ ലഭ്യമാകുമെന്നും കമ്പനി അറിയിച്ചു.

uploads/news/2017/01/75424/auto.jpg

ഓരേ വര്‍ഷവും ഉത്പാദകരെപ്പോലും അമ്പരപ്പിച്ചുകൊണ്ടാണ് വാഗണ്‍ ആറിന്റെ വിവധ മോഡലുകള്‍ വിറ്റുപോയിരുന്നത്. സുഖ സൗക്യത ഉറപ്പുവരുത്തുന്നതിലും മാരുതി കാതലായ മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളതെന്ന് എക്സിക്യൂട്ടീവ് സെയില്‍ ഡയറക്ടര്‍ ആര്‍ എസ് കല്‍സി പറഞ്ഞു. വാഗണ്‍ ആറിന്റെ പുത്തന്‍ പതിപ്പ് അവതിപ്പിച്ചത് വഴി മാരുതിയുടെ വില്‍പ്പനയില്‍ കാര്യമായ വര്‍ധനവ് ഉണ്ടാക്കുവാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

uploads/news/2017/01/75424/auto2.jpg

5 സ്പീഡ് മാനുവല്‍, ഓട്ടോ ഗിയര്‍ഷിഫ്റ്റ് ഗിയര്‍ബോക്‌സുകള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ വാഗണ്‍ ആര്‍ മോഡലിനെ അവതരിപ്പിച്ചിരിക്കുന്നത്.
എഎംടി ഗിയര്‍ബോക്‌സും മാരുതിയുടെ പരിഗണനയിലുണ്ട്. അതോടൊപ്പം ഇതിലെ 'ഒ' വേരിയന്റില്‍ നിരവധി ഓപ്ഷണല്‍ ഫീച്ചറുകളും നല്‍കിയിട്ടുണ്ട്.

uploads/news/2017/01/75424/auto3.jpg

പുതിയ വാഗണ്‍ ആറില്‍ പ്രോജക്റ്റട് ഹെഡ്ലാമ്പുകള്‍, അലോയ് വീലുകള്‍, ഇരട്ട എയര്‍ ബാഗുകള്‍, എബിഎസ് ബ്രേക്കിങ് സംവിധാനം എന്നിവയാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. രാജ്യത്തെ മികച്ച അഞ്ച് വാഹനങ്ങളില്‍ ഉള്‍പ്പെട്ട മാരുതി വാഗണ്‍ ആറിന്റെ 1,31,756 യൂണിറ്റുകള്‍ കഴിഞ്ഞ വര്‍ഷം വിറ്റു പോയിരുന്നുള. ദില്ലി എക്‌സ്‌ഷോറൂം 4.69ലക്ഷത്തിനും 5.36ലക്ഷത്തിനുമിടയിലാണ് പുതിയ വാഗണ്‍ ആര്‍ വിഎക്‌സ്‌ഐ പ്ലസ് വിപണിയിലെത്തിയിട്ടുള്ളത്.

പുതിയ 'വാഗന്‍ ആര്‍ വി എക്‌സ് ഐ പ്ലസ്' വകഭേദങ്ങളുടെ വില(ഡല്‍ഹി ഷോറൂമില്‍, രൂപയില്‍) ഇപ്രകാരമാണ്:

'വാഗന്‍ ആര്‍ വി എക്‌സ് ഐ പ്ലസ്' (മാനുവല്‍)- 4,69,840
'വാഗന്‍ ആര്‍ വി എക്‌സ് ഐ പ്ലസ്' (ഒ) (മാനുവല്‍) - 4,89,072
'വാഗന്‍ ആര്‍ വി എക്‌സ് ഐ പ്ലസ്' (എ എം ടി) - 5,17,253
'വാഗന്‍ ആര്‍ വി എക്‌സ് ഐ പ്ലസ്' (ഒ) (എ എം ടി) - 5,36,486.

Ads by Google
TRENDING NOW