Tuesday, February 21, 2017 Last Updated 12 Min 39 Sec ago English Edition
Todays E paper
Saturday 28 Jan 2017 04.22 PM

കൊടുംശൈത്യം, നാട്ടിലെ ആനകള്‍ തണുത്തു വിറച്ചു; ആനയേ ചൂടാക്കാനായി ഗ്രാമവാസികള്‍ ചെയ്തത്

uploads/news/2017/01/75120/ele-1.jpg

തണുപ്പു മനുഷ്യര്‍ക്കു മാത്രമല്ല മൃഗങ്ങള്‍ക്കും ഉണ്ടാകും. കൊടുംശൈത്യത്തേ തുടര്‍ന്ന് ആനയുടെ അവസ്ഥ കണ്ട് ഇവയെ തണുപ്പില്‍ നിന്നു രക്ഷിക്കാനായി ഗ്രാമവാസികള്‍ കണ്ടെത്തിയ മാര്‍ഗമാണ് ഏറെ രസകരം. മഥുരയിലാണു സംഭവം. ഇപ്പോള്‍ ഇവിടെ കൊടുംശൈത്യമാണ്. കമ്പിളിക്കുപ്പായവും തീകായലുമായി മനുഷ്യര്‍ തണുപ്പിനെ പ്രതിരോധിക്കുന്ന പോലെ തണുപ്പിനെ ചെറുക്കാന്‍ ആനകള്‍ക്കാകില്ലല്ലോ. അതുകൊണ്ടു തന്നെ ഇവയെ തണുപ്പില്‍ നിന്നു രക്ഷപെടുത്താന്‍ ഇവിടുത്തെ ഗ്രാമവാസികള്‍ ഒരു മാര്‍ഗം കണ്ടെത്തി. ഇവര്‍ ആനകള്‍ക്കായി സ്വെറ്റും പൈജാമയും തുന്നി.

uploads/news/2017/01/75120/ele2.jpg

കൈ കൊണ്ടാണ് ഇവര്‍ കുപ്പായം തുന്നുന്നത്. ഒരെണ്ണം തയ്ക്കാന്‍ ഒരാഴ്ചയോളം വേണ്ടിവരും. ഈ പ്രദേശങ്ങളില്‍ രാത്രിയില്‍ താപനില പൂജ്യത്തില്‍ താഴെയാകാറുണ്ട്. ഈ സാഹചര്യങ്ങളില്‍ ആനയ്ക്കു വാതവും ന്യുമോണിയയും ബാധിക്കാം. ഇതിനെതിരെയുള്ള മുന്‍കരുതല്‍ എന്ന രീതിയിലാണ് ഇവര്‍ ഈ കുപ്പായങ്ങള്‍ തുന്നുന്നത്. ഉടമകള്‍ ഉപേക്ഷിക്കുകയും കൊടും പീഡനങ്ങള്‍ക്കു വിധയമാകുകയും ചെയ്യുന്ന ആനകളെ സംരക്ഷിക്കുന്ന സ്ഥലമായ മഥുരയിലെ എലിഫന്റ് കണ്‍സര്‍വേഷന്‍ കെയറിലെ 20 ആനകള്‍ക്കു വേണ്ടിയാണ് ഇവര്‍ കുപ്പായം തുന്നുന്നത്. എന്തായാലും ഈ വാര്‍ത്ത ദേശിയ മാധ്യമങ്ങള്‍ വന്‍ പ്രധാന്യത്തോടെ തന്നെ റിപ്പോര്‍ട്ട് ചെയ്തു.
uploads/news/2017/01/75120/ele3.jpg

Ads by Google
Saturday 28 Jan 2017 04.22 PM
YOU MAY BE INTERESTED
TRENDING NOW