Tuesday, February 28, 2017 Last Updated 14 Min 36 Sec ago English Edition
Todays E paper
Saturday 28 Jan 2017 04.14 PM

കെനിയന്‍ വെബ്‌സൈറ്റിന്റെ കള്ളി പൊളിച്ചു: എറിത്രിയിലുള്ളവര്‍ക്ക് ഒരു ഭാര്യ മതി!

രണ്ടാം വിവാഹത്തിന് തയാറാകാത്ത പുതുഷന്മാരെയും ഇതിനെതിരെ പ്രതികരിക്കുന്ന ഭാര്യമാരെയും ജീവപര്യന്തം ശിക്ഷയ്ക്ക് വിധേയമാക്കുന്നു എന്ന വ്യക്തമാക്കിയ വാര്‍ത്തയെ ബിബിസി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ പൊളിച്ചടുക്കുകയായിരുന്നു.
uploads/news/2017/01/75117/inter.jpg

അസ്മാര: ആഫ്രിക്കന്‍ രാജ്യമായ എറിത്രിയില്‍ രണ്ടു ഭാര്യമാരില്ലാത്തവര്‍ക്ക് ജീവപര്യന്തം ശിക്ഷയെന്ന് സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിച്ചത് തെറ്റായ വാര്‍ത്ത. കെനിയന്‍ വെബ്‌സൈറ്റാണ് കെട്ടിച്ചമച്ച വാര്‍ത്ത പുറത്ത് വിട്ടത്.

വാര്‍ത്ത സാമൂഹ്യ മാധ്യമങ്ങളിലൂടെ വൈറലായിരുന്നു. തുടര്‍ന്ന് രാജ്യന്തര മാധ്യമങ്ങള്‍ ഉള്‍പ്പെടെ വാര്‍ത്തയ്‌ക്കെതിരെ രംഗത്തെത്തിയതോടെയാണ് വാര്‍ത്ത കെട്ടിച്ചമച്ചതാണെന്ന് തെളിഞ്ഞത്. എറിത്രിയന്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശം എന്ന രീതിയിലാണ് വാര്‍ത്ത പടര്‍ന്നത്.

രാജ്യത്ത് സ്ത്രീകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഈ ഒരു തീരുമാനത്തിലേക്ക് നീങ്ങിയതെന്നും വാര്‍ത്തയില്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് എറിത്രിയന്‍ സര്‍ക്കാരിനെ പരിഹസിച്ചുകൊണ്ട് ട്രോളുകള്‍ പടര്‍ന്നു. സര്‍ക്കാരിന്റെ തീരുമാനത്തില്‍ വിശ്വസിച്ച് മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള പുരുഷന്മാരും എറിത്രിയിലേക്ക് വണ്ടി കയറുന്നു എന്നും ഉള്‍പ്പെടെ ട്രോളുകളില്‍ നിറഞ്ഞു.

രണ്ടാം വിവാഹത്തിന് തയാറാകാത്ത പുതുഷന്മാരെയും ഇതിനെതിരെ പ്രതികരിക്കുന്ന ഭാര്യമാരെയും ജീവപര്യന്തം ശിക്ഷയ്ക്ക് വിധേയമാക്കുന്നു എന്ന വ്യക്തമാക്കിയ വാര്‍ത്തയെ ബിബിസി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ പൊളിച്ചടുക്കുകയായിരുന്നു.

Ads by Google
TRENDING NOW