Saturday, March 25, 2017 Last Updated 19 Min 19 Sec ago English Edition
Todays E paper
Saturday 28 Jan 2017 03.18 PM

ഊരാളി കൂത്ത്...

uploads/news/2017/01/75106/uralibandsongs.jpg

ഊരാളികളുടെ ഗാനങ്ങള്‍ ധാരാളം ചോദ്യങ്ങളാണ് സമൂഹത്തിനുമുന്നിലേക്ക് കൊണ്ടുവരുന്നത്. ഊരാളികള്‍ ആരാണ് ?പരിചയപ്പെടാം..

ഊരാളികളോ....അതെ ഇതൊരു വേറിട്ട മ്യൂസിക് ട്രൂപ്പാണ്.വെറും മ്യൂസിക് ബാന്‍ഡല്ല.

ധാരാളം പ്രത്യേകതകളുണ്ടിതിന്. നമുക്കുചുറ്റും നടന്നുകൊണ്ടിരിക്കുന്ന ആനുകാലിക പ്രശ്നങ്ങളെ, പ്രതിസന്ധികളെ, സാധാരണ മനുഷ്യരുടെ പ്രശ്നങ്ങളെ, ജാതിയുടെ മതത്തിന്റെ തൊട്ടുകൂടായ്മയുടെ അങ്ങനെ സമൂഹത്തിലെ പല മുഖം മൂടികള്‍ക്കുമെതിരെ ശബ്ദമുയര്‍ത്തുന്ന ശക്തമായ വിഷയങ്ങളാണ് പാട്ടുകളിലൂടെ ഊരാളികള്‍ നമുക്കുമുന്നിലേക്ക് കൊണ്ടുവരുന്നത്.

പാട്ടുകളും കവിതകളും ഇടയ്ക്ക് നാടകങ്ങളുമായി ഊരാളി സമൂഹത്തില്‍ ചലനങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.

റോക്ക് സംഗീതത്തിന്റെ അകമ്പടിയോടുകൂടി അവതരിപ്പിക്കുന്ന ഇവരുടെ സംഗീതപരിപാടിക്ക് ആരാധകര്‍ ഏറെയാണ്. യൂട്യൂബിലും അല്ലാതെയും പാട്ടു കേട്ട് ആസ്വദിച്ചിട്ടുള്ളവരും ധാരാളം. ഇതുമാത്രമല്ല വേഷവിധാനത്തിലും രൂപത്തിലും വ്യത്യസ്തരാണ് ഇവര്‍. നീട്ടി വളര്‍ത്തിയ താടിയും മുടിയും ഇവരെ വേറിട്ടുനിര്‍ത്തുന്നു.

പുഴയെ ഊറ്റി... മണലെടുത്ത് .വിറ്റ് വിറ്റ്...
മണലുവറ്റി പുല്ലുകെട്ടി പുഴതന്നെയില്ലാതായാല്‍....
നാട് വിട്ട് കേറിച്ചെന്ന് കാടുവെട്ടി തിന്നു തീര്‍ത്താല്‍....
മരവുമില്ല മൃഗവുമില്ല....കാടുതന്നെ ഇല്ലാതാകും...

ഇഞ്ഞിം വേണം, ഇഞ്ഞിംവേണം, ഇഞ്ഞിംവേണം,ഇഞ്ഞിംവേണം....
അച്ഛനെന്നെ പഠിപ്പിച്ചു ഇഞ്ഞിംവേണം ഇഞ്ഞിംവേണം....
മാഷെന്നെ പഠിപ്പിച്ചു ഇഞ്ഞിംവേണം ഇഞ്ഞിംവേണം...
നാടെന്നെ പഠിപ്പിച്ചു ഇഞ്ഞിംവേണം ഇഞ്ഞിംവേണം...

ഞങ്ങളു താടിവളര്‍ത്തും മീശവളര്‍ത്തും മുട്ടോളം മുടിവളര്‍ത്തും
ഞങ്ങടെയിഷ്ടം... ഞങ്ങടെ ഇഷ്ടം... ഞങ്ങടെയിഷ്ടം....

ഈനാട്ടില്‍ മനുഷ്യര്‍ക്ക് വഴിനടക്കാന്‍ പാടില്ലന്നാ പറയുന്നേ....
നിയമം പറയുന്നെ.....
ഈ നാട്ടില്‍ തലയില് മുടി ഇതുപോലെ വളരാന്‍ പാടില്ലന്നാ പറയുന്നേ.....
ഈ നാട്ടില്‍ നീ ചിരിച്ചുകളിച്ച് വളരാന്‍ പാടില്ലെന്നാ പറയുന്നേ....

മരങ്ങളെ മനുഷ്യരെ മൃഗങ്ങളെ പുല്‍ച്ചാടികളെ....
പാമ്പുകളെ പറവകളെ പൂമ്പാറ്റകളെ....
അത്ഭുതലോകം അതിശയലോകം അനന്ദലോകം മുന്നില്‍....

ഇതൊക്കെ ഊരാളികള്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങളിലെ ചില വരികളാണ്. താളത്തോടെ ആസ്വദിച്ച് കേട്ടാല്‍ നിങ്ങളും തീര്‍ച്ചയായും ഇവരെ ഇഷ്ടപ്പെടും..

ഇവരാണ് ഊരാളികള്‍...


ഊരാളി എന്നാല്‍ ഊരില്‍ ഉള്ള ഒരാള്‍. അതായത് നിങ്ങള്‍ക്ക് അടുത്തറിയാവുന്ന അടുത്തു നില്‍ക്കുന്ന ഒരാള്‍. അതു ചിലപ്പോള്‍ നിങ്ങള്‍ തന്നെയാകാം, അപ്പോ ഊരാളി സമൂഹത്തിലേക്ക് തുറന്നു പിടിച്ചിട്ടുള്ള ഒരു കണ്ണാടി പോലെയാണ്, എന്നുവെച്ചാ കാണുന്നതിനോടും കേള്‍ക്കുന്നതിനോടുമൊക്കെ ഇടപെട്ട് അറിേയണ്ടത് അറിഞ്ഞ് പ്രതികരിക്കുന്നിടത്ത് പ്രതികരിച്ച് പറയേണ്ടത് പറയുന്നയാളാണ് ഊരാളി.

നാടകരംഗത്ത് പ്രവര്‍ത്തിക്കുന്നതോടൊപ്പം ലാറ്റിനമേരിക്കയില്‍ വര്‍ഷങ്ങളോളം തിയറ്റര്‍ ആക്ടിവിസ്റ്റായി ജീവിക്കുകയും ചെയ്ത മാര്‍ട്ടിന്റെ നേതൃത്വത്തിലുള്ള ഏഴംഗസംഘമാണ് ഊരാളിയുടെ ടീം.

ഷാജി, സജി, അനൂപ്, സുധീഷ്, ശേഖര്‍, നിഖില്‍ എന്നിവരാണ് ടീമിലെ മറ്റുള്ളവര്‍.സജി.കോര്‍പ്പറേറ്റ് മേഖലയില്‍നിന്നുള്ള ആളാണ്. ട്രൂപ്പിലെ ഗിറ്റാറിസ്റ്റു കൂടിയാണ്. ജെ.ജെ സ്‌റ്റേജ് മാനേജരാണ്. ഷാജി പാട്ടെഴുത്തുകാരന്‍. മല്ലു നടനാണ്. സുധീഷ്. പെയിന്ററാണ്. ഊരാളികളുടെ പ്രമോഷന്‍ പോസ്റ്ററുകള്‍ ഡിസൈന്‍ ചെയ്യുന്നത് സുധീഷാണ്.

TRENDING NOW