Tuesday, October 31, 2017 Last Updated 1 Min 19 Sec ago English Edition
Todays E paper
Ads by Google
Saturday 28 Jan 2017 02.44 PM

വൈകിയുള്ള ഗര്‍ഭധാരണവും ജനിതക പ്രശ്‌നങ്ങളും

uploads/news/2017/01/75098/pregncylatetips.jpg

ശ്വാസോച്ഛ്വാസം ചെയ്യുമ്പോള്‍ മൂക്കിലൂടെയും വായിലൂടെയുമുള്ള വായുസഞ്ചാരത്തിന് തടസം നേരിടുമ്പോഴാണ് കൂര്‍ക്കംവലി സംഭവിക്കുന്നത്.
ഇതു പല കാരണങ്ങള്‍കൊണ്ട് സംഭവിക്കാം

മുസ്ത്രീയുടെ ജന്മം പൂര്‍ണതയിലെത്തുക അവള്‍ അമ്മയാകുമ്പോഴാണ്. കാലങ്ങള്‍ എത്ര കടന്നു പോയാലും തലമുറകള്‍ പലത് കടന്നു വന്നാലും ഗര്‍ഭധാരണവും കുഞ്ഞുങ്ങളുടെ പരിപാലനവും സ്ത്രീകളുടെ അവകാശങ്ങളില്‍പ്പെടുന്നതാണ്.

അതുകൊണ്ട് തന്നെയാണ് വിവാഹത്തിനു ശേഷം ഗര്‍ഭധാരണം വൈകരുതെന്നു പഴമക്കാര്‍ പറയുന്നതും. ഗര്‍ഭധാരണത്തിനു ഏറ്റവും അനുയോജ്യമായ പ്രായം 22 മുതല്‍ 35 വയസ്സ് വരെയാണ്.

ഇരുപത് വയസിനു മുന്‍പുള്ള ഗര്‍ഭധാരണം പ്രായക്കുറവ് കൊണ്ടുള്ള ശാരീരിക പ്രശ്‌നങ്ങള്‍ക്കും, മുപ്പത്തിയഞ്ച് വയസിനു ശേഷമുള്ള ഗര്‍ഭധാരണം പ്രായക്കൂടുതല്‍ കൊണ്ടുള്ള ശാരീരീക മാനസിക പ്രശ്‌നങ്ങള്‍ക്കും ഗര്‍ഭസ്ഥശിശുവിന്റെ ജനിതക വൈകല്യങ്ങള്‍ക്കും കാരണമാകാം.

ആരോഗ്യവും പൂര്‍ണവളര്‍ച്ചയുമുള്ള കുഞ്ഞുങ്ങളാണ് ഒരു കുടുംബത്തിന്റെ പൂര്‍ണത. അതുകൊണ്ട് ആരോഗ്യപൂര്‍ണമായ കുഞ്ഞുങ്ങളുടെ ജനനത്തിനും അമ്മയുടെ സുരക്ഷയ്ക്കും മുപ്പത്തിയഞ്ച് വയസിനുള്ളില്‍ രണ്ടു കുട്ടികള്‍ക്കും ജന്മം നല്‍കുന്നതാണ് ഉചിതം. വിവിധ ജീവിത സാഹചര്യങ്ങള്‍കൊണ്ട് രക്തസമ്മര്‍ദ്ദം, പ്രമേഹം എന്നിവ പ്രായക്കുറവുള്ള സ്ത്രീകളെ അപേക്ഷിച്ച് മുപ്പത്തിയഞ്ച് വയസുള്ള സ്ത്രീകളില്‍ കൂടുതലായിരിക്കും.

ഇത്തരത്തിലുള്ള ഒന്നിലധികം പ്രശ്‌നങ്ങള്‍ താമസിച്ചുള്ള ഗര്‍ഭധാരണത്തില്‍ ഉണ്ടാകാം. ജീവിതശൈലിയില്‍ വന്ന മാറ്റങ്ങളും ഉദ്യോഗസ്ഥിരത കൈവരിക്കുന്നതു വരെ ഗര്‍ഭധാരണത്തിനു തയ്യാറാകില്ലെന്ന നിലപാടുകളും ഏറെക്കുറെ താമസിച്ചുള്ള ഗര്‍ഭധാരണത്തിനു കാരണമാകുന്നുണ്ട്. അനുയോജ്യമായ സമയത്തെ ഗര്‍ഭധാരണത്തിലൂടെ അമ്മയ്ക്കും കുഞ്ഞിനും ഉണ്ടാകാന്‍ ഇടയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടാനാകും.

ഗര്‍ഭധാരണം വൈകിയാല്‍


താമസിച്ചുള്ള ഗര്‍ഭധാരണം കുഞ്ഞിന്റെ വളര്‍ച്ചയെ ദോഷമായി ബാധിക്കാം. അതായത് കുഞ്ഞിനു ജനിതകപരമായ വൈകല്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത താമസിച്ചുള്ള ഗര്‍ഭധാരണത്തിലുണ്ട്.

വളരെ സൂക്ഷ്മമായി സൃഷ്ടിച്ചിരിക്കുന്ന ഒരു ജനിതകഘടനയാണ് ഗര്‍ഭസ്ഥശിശുവിന്റേത്. അതായത് ഇരുപത്തിമൂന്ന് ജോഡി ക്രോമസോം അമ്മയില്‍ നിന്നും ഇരുപത്തിമൂന്ന് ജോഡി ക്രോമസോം അച്ഛനില്‍ നിന്നും സംയോജിച്ചാണ് നാല്‍പ്പത്തിയാറ് ജോഡി ക്രോമസോം രൂപപ്പെടുന്നത്.

ഈ ജനിതകഘടനയില്‍ പാകപ്പിഴകള്‍ ഉണ്ടാകുമ്പോള്‍ ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യങ്ങള്‍ക്ക് കാരണമാകുന്നു. ക്രോമസോം നമ്പറുകള്‍ക്ക് എന്തെങ്കിലും തരത്തില്‍ കുറവുകള്‍ സംഭവിച്ചാലും അത് കുഞ്ഞിന്റെ ജനിതകപരമായ വൈകല്യങ്ങളിലേക്കായിരിക്കും എത്തിച്ചേരുക.

ക്രോമസോം നമ്പറുകള്‍ കുറയുകയോ കൂടുകയോ ചെയ്യുന്നതുകൊണ്ട് കുഞ്ഞിനുണ്ടാകുന്ന വൈകല്യമാണ് ക്രോമസോമല്‍ അബ്‌നോര്‍മാലിറ്റി. ഡൗണ്‍സിന്‍ഡ്രം ക്രോമസോമല്‍ അബ്‌നോര്‍മാലിറ്റിക്ക് ഉദാഹരണമാണ്.

ഘടനാപരമായി ഉണ്ടാകുന്ന വ്യത്യാസങ്ങളാണ് മറ്റൊരു കാരണം. ക്രോമസോമിനു ഒരു ഘടനയുണ്ട്, അതിനു വ്യത്യാസമുണ്ടായാല്‍ വൈകല്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത് കുഞ്ഞിന്റെ ബുദ്ധിവളര്‍ച്ചയെ ദോഷമായി ബാധിക്കും.

താമസിച്ചുള്ള ഗര്‍ധാരണം കൊണ്ടുണ്ടാകാവുന്ന പ്രശ്‌നങ്ങള്‍ ഇവയൊക്കെയാണെങ്കിലും മുപ്പത്തിയഞ്ച് വയസിനു ശേഷം ഗര്‍ഭം ധരിക്കുന്ന സ്ത്രീകള്‍ക്ക് ആവശ്യമായ മാനസിക പിന്തുണ വൈദ്യശാസ്ത്രം നല്‍കുന്നുണ്ട്.

എന്നാല്‍ അതോടൊപ്പം ചില ടെസ്റ്റുകള്‍ക്ക് കൂടി ഇവര്‍ വിധേയമാകേണ്ടതുണ്ട്. കാരണം ഇരുപത്തഞ്ച് വയസ് പ്രായമുള്ള സ്ത്രീയുടെ ആരോഗ്യസ്ഥിതിയായിരിക്കില്ല മുപ്പത്തിയഞ്ച് വയസ്സുള്ള സ്ത്രീക്കുള്ളത്. അതുകൊണ്ട് താമസിച്ച് ഗര്‍ഭം ധരിക്കുന്നവര്‍ കൂടുതല്‍ ടെസ്റ്റുകള്‍ക്ക്് വിധേയമാകണം.

ജനിതക വൈകല്യങ്ങള്‍ മാത്രമോ കാരണം


അമ്മയുടെ ആരോഗ്യം ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയെ ഏറെ സ്വാധീനിക്കും. അമ്മയുടെ ആരോഗ്യസ്ഥിതി അനുസരിച്ചുള്ള ചില മാറ്റങ്ങള്‍ കുഞ്ഞിലും പ്രകടമാകാം. ജനിതക വൈകല്യങ്ങള്‍ കൊണ്ടു മാത്രമല്ല, ശരിയായ പ്രായത്തിലുള്ള ഗര്‍ഭധാരണത്തില്‍ അമ്മയില്‍ നിന്നുമുണ്ടാകുന്ന അണുബാധകള്‍ അമ്മയ്ക്കും കുഞ്ഞിനും ദോഷമാകാനിടയുണ്ട്.

ഗര്‍ഭാവസ്ഥയുടെ ആദ്യ മൂന്നു മാസങ്ങളില്‍ ഉണ്ടാകുന്ന അണുബാധകളാണ് ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയെ ബാധിക്കുക. റൂബെല്ല പോലുള്ള വൈറല്‍ പനി അമ്മയ്ക്ക് ആദ്യത്തെ മൂന്നു മാസങ്ങളിലാണ് ഉണ്ടാകുന്നതെങ്കില്‍ ഗര്‍ഭസ്ഥശിശുവിനു വൈകല്യങ്ങള്‍ ഉണ്ടാകാം. എന്നാല്‍ അവയൊരിക്കലും ജനിതകപരമായ വൈകല്യങ്ങളായിരിക്കില്ല.

Advertisement
Ads by Google
TRENDING NOW