Thursday, September 21, 2017 Last Updated 0 Min 48 Sec ago English Edition
Todays E paper
Ads by Google
Saturday 28 Jan 2017 01.57 PM

ഈ ചിരിക്ക് പിന്നില്‍ ഒരു അത്ഭുതകഥയുണ്ട്; രക്താര്‍ബുദത്തെ തുടര്‍ന്ന് മരണത്തില്‍ നിന്നും ജീവിതത്തിലേക്ക് കയറിയ കഥ

uploads/news/2017/01/75093/lukeamia.jpg

ഈ ചിരി വളരെ മനോഹരമാണല്ലേ. അതിനേക്കാള്‍ മനോഹരമാണ് ഈ ചിരിക്ക് പിന്നിലുള്ള കഥ. വിപ്‌ളവകരമായ ഒരു പുതിയ ചികിത്സാ രീതിയിലൂടെ രക്താര്‍ബുദത്തില്‍ നിന്നും ജീവതത്തിലേക്ക് മടങ്ങിയെത്തിയ ഈ പിഞ്ചു കുഞ്ഞുങ്ങള്‍ ബ്രിട്ടനില്‍ മാത്രമല്ല ലോകത്തുടനീളം പ്രതീക്ഷയാകുകയാണ്. 16 മാസം പ്രായമുള്ള ലൈലാ റിച്ചാര്‍ഡ്‌സും 11 മാസം പ്രായമുള്ള മറ്റൊരു കുട്ടിയേയും മരണത്തിന്റെ വക്കില്‍ നിന്നുമാണ് ഡോക്ടര്‍മാര്‍ മടക്കി കൊണ്ടുവന്നത്.

ലണ്ടനിലെ ഗ്രേറ്റ് ഓര്‍മണ്ട് സ്ട്രീറ്റ് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന ഈ കുഞ്ഞുങ്ങളില്‍ കുത്തിവെയ്പ്പിലൂടെ കാന്‍സറിനെ പ്രതിരോധിക്കുന്ന കൃത്രിമമായി തയ്യാറാക്കിയ പ്രതിരോധസെല്ലുകള്‍ നിക്ഷേപിക്കുകയായിരുന്നു. കാന്‍സര്‍ സെല്ലുകളെ ആക്രമിക്കുന്ന രീതിയില്‍ തയ്യാറാക്കിയതാണ് ഈ സെല്ലുകള്‍. പരമ്പരാഗത ചികിത്സാരീതികളെല്ലാം പരാജയമായതോടെയാണ് കുഞ്ഞുങ്ങളില്‍ പുതിയ ചികിത്സാരീതി പരീക്ഷിച്ചത്. സംഗതി വിജയമാകുകയും ചികിത്സയോട് ശരിയായ രീതിയില്‍ ശരീരം പ്രതികരിച്ചതോടെ അത്ഭുതാവഹവും ഞെട്ടിപ്പിക്കുന്നതുമായ പ്രതികരണമാണ് ഉണ്ടായതെന്നും കാന്‍സറിനെതിരേ ലോകത്ത് തന്നെ ഇത്തരമൊരു വിജയകരമായ ചികിത്സ ഇതാദ്യമാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

പരീക്ഷണം കുറഞ്ഞ ചെലവില്‍ ദാതാവില്‍ നിന്നും സ്വീകരിക്കാവുന്ന സെല്ലിലാര്‍ തെറാപ്പിക്ക് വരെ സാധ്യത നില നില്‍ക്കുന്ന പരീക്ഷണമായിരുന്നു ഇതെന്നും അവര്‍ പറയുന്നു. ഇതുവരെ വാണിജ്യാടിസ്ഥാനത്തില്‍ നല്‍കിത്തുടങ്ങിയിട്ടില്ലാത്ത സാധാരണഗതിയില്‍ കാര്‍-ടി എന്നറിയപ്പെടുന്ന ടി സെല്ലുകളാണ് ഉപയോഗിച്ചായിരുന്നു ചികിത്സ. എന്നാല്‍ രക്താര്‍ബ്ബുദത്തില്‍ ഇത് വന്‍ വിജയമായിരുന്നു. അതേസമയം സംഗതി വന്‍ വാര്‍ത്താ പ്രാധാന്യവും നേടുകയാണ്. അതേസമയം ഇതിന്റെ കാര്യക്ഷമത സംബന്ധിച്ച ഒരു തെളിവും ഇല്ലെന്നും സംഗതി സത്യമാണെങ്കില്‍ മഹത്തായ കാര്യമാണെന്നും കാന്‍സര്‍ വിദഗ്ദ്ധര്‍ പറയുന്നു.

വര്‍ഷംതോറും രക്താര്‍ബുദവുമായി ബന്ധപ്പെട്ട് 2000 കുട്ടികള്‍ വീതം ചികിത്സ തേടുന്നുണ്ട്. തങ്ങള്‍ക്ക് പാലിയേറ്റീവ് സ്വീകരിക്കാന്‍ മടിയായിരുന്നെന്നും അതുകൊണ്ട് തന്നെ ഇതുവരെ ചെയ്യാത്ത എന്തെങ്കിലും പുതിയതായി ചെയ്യാന്‍ ഡോക്ടര്‍മാരോട് ആവശ്യപ്പെടുകയായിരുന്നെന്നും ലൈലയുടെ മാതാവ് ലിസാ ഫോളി പറഞ്ഞു. ലൈല സുഖം പ്രാപിക്കുന്നത് അനേകം കുട്ടികള്‍ക്ക് തുണയാകുമെന്നും ഫോളി പറഞ്ഞു. ഒരിക്കലും മനുഷ്യരില്‍ പരീക്ഷിച്ചിട്ടില്ലാത്ത ഒരു ചികിത്സ പരീക്ഷിക്കുന്നത് ഭീതദമായിരുന്നു. കാര്യം അല്‍പ്പം കടുപ്പമായിരുന്നെങ്കിലും അക്കാര്യം പരീക്ഷിക്കുക എന്ന കാര്യത്തില്‍ ഒരു സംശയവുമില്ലായിരുന്നു. അസുഖബാധിതയായ കുഞ്ഞിന്റെ വേദന കാണുമ്പോള്‍ എന്തെങ്കിലും ചെയ്യണമെന്ന് തോന്നിയിരുന്നു.

ഏറെ ചെലവ് വേണ്ടി വരുന്നതായിരുന്നു ഇമ്യൂണോ തെറാപ്പി. രക്തം ഒരു ദാതാവില്‍ നിന്നും ശേഖരിച്ച ശേഷം അവയെ ശീതീകരിച്ച് സൂക്ഷിക്കാന്‍ കഴിയുന്ന വിധത്തില്‍ നൂറുകണക്കിന് ഡോസുകളാക്കുന്നതാണ് ഒരു രീതി. ഇതിന് ഒരു ഡോസിന് തന്നെ 4,000 ഡോളര്‍ ചെലവ് വരുമായിരുന്നു. ചലവേറിയ മറ്റൊരു രീതി കാന്‍സറിനെ തിരികെ ആക്രമിക്കുന്ന രീതിയില്‍ സെല്ലുകളെ പ്രതിരോധാത്മകമായി ജനിതകമായി വികസിപ്പിച്ചെടുത്ത് തിരിച്ച് ഉപയോഗിക്കുന്നതായിരുന്നു. ഇത്തരം കേസില്‍ ഒരു ഡോസിന് 50,000 ഡോളര്‍ എങ്കിലും ചെലവ് വരുമായിരുന്നു.

Ads by Google
Advertisement
Saturday 28 Jan 2017 01.57 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW