Friday, April 20, 2018 Last Updated 5 Min 40 Sec ago English Edition
Todays E paper
Ads by Google
Saturday 28 Jan 2017 01.38 PM

ഉദ്ദിഷ്ടകാര്യസാധ്യതയ്ക്ക് ചക്കരക്കഞ്ഞി നേര്‍ച്ച

ദേവാലയങ്ങളിലൂടെ...
uploads/news/2017/01/75090/Weeklyreligtempl280117.jpg

സര്‍വ്വ മതസ്ഥര്‍ക്കും കയറാന്‍ സാധിക്കുന്ന കേരളത്തിലെ ഒരേയൊരു മുസ്‌ളീം പള്ളിയാണ് എറണാകുളം ജില്ലയില്‍ കാഞ്ഞിരമറ്റത്ത് സ്ഥിതി ചെയ്യുന്ന ഷെയ്ഖ് ഫരീദുദ്ദീന്‍ മോസ്‌ക്. 800 വര്‍ഷങ്ങളിലേറെ പഴക്കമുണ്ടിതിന്.മനസ്സിലുദ്ദേശിക്കുന്ന കാര്യമെന്തുമായിക്കോട്ടെ .

ഷെയ്ഖ് ഫരീദുദ്ദീന്റെ ഖബറില്‍ നോക്കി പ്രാര്‍ഥിച്ചാല്‍ ഫലസിദ്ധിയുണ്ടാകുമെന്നാണ് വിശ്വാസം. അതിന് പ്രത്യുപകാരമെന്നോണം പള്ളിയില്‍ ചക്കരക്കഞ്ഞി നേരുകയും ചെയ്യുന്നു.

പ്രാര്‍ഥിച്ച വിഷയം സാധിച്ചു കിട്ടിയാല്‍ കാര്യവിജയം നേടിയ വ്യക്തിയോ അയാളുടെ കുടുംബാംഗങ്ങളോ പള്ളിയില്‍ നേരിട്ടു വന്ന് ചക്കരക്കഞ്ഞി വിശ്വാസികള്‍ക്ക് നേര്‍ച്ചയായി സമര്‍പ്പിക്കണം.

കാര്യ സാധ്യതയ്ക്കു വേണ്ടി മുന്‍കൂറായി പണമടച്ച് ചക്കരക്കഞ്ഞി നേരുന്നവരുമുണ്ട്. ചക്കരക്കഞ്ഞി നേര്‍ന്നാല്‍ ഫലമുറപ്പെന്നാണ് വിശ്വാസികള്‍ പറയുന്നത്.

എല്ലാ വിധത്തിലുള്ള ദോഷങ്ങള്‍ തീര്‍ത്തുതരുമെങ്കിലും സ്ഥലക്കച്ചവടത്തിനുണ്ടാകുന്ന തടസ്സങ്ങള്‍ മാറിക്കിട്ടുവാനാണ് ഭൂരിഭാഗം ആളുകളും അവിടേക്ക് എത്തുന്നത്. ഷെയ്ഖ് ഫരീദുദ്ദീന്റെ ഖബറില്‍ പട്ട് സമര്‍പ്പിച്ച് പ്രാര്‍ഥിച്ചാല്‍ കാലങ്ങളോളം വില്‍ക്കാതെ കിടക്കുന്ന സ്ഥലങ്ങളിലെ ദോഷങ്ങള്‍ മാറിക്കിട്ടും.

അതുപോലെ തന്നെ എല്ലാ വര്‍ഷവും ജനുവരി 14 നാണ് കൊടിക്കുത്ത് ചന്ദനക്കുടം എന്ന വിശേഷം ഉണ്ടാകുന്നത്. ഖബരിന്റെ അരികില്‍ വന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ഥിച്ച് കൊടി സ്വന്തം തലയ്ക്കുഴിഞ്ഞ് ഖബറിന്റെ സമീപം നാട്ടി വച്ചാല്‍ കാലങ്ങളോളം മാറാത്ത സര്‍വ്വ ദോഷങ്ങളും മാറിക്കിട്ടുമെന്നാണ് വിശ്വാസം.

എല്ലാ ദിവസങ്ങളിലും പ്രവേശനമുണ്ടെങ്കിലും ചൊവ്വ. വെള്ളി. ഞായര്‍ എന്നീ ദിവസങ്ങളിലാണ് കൂടുതല്‍ വിശ്വാസികള്‍ എത്തുന്നത്.

പള്ളിയിലേക്ക് പോകേണ്ട വഴി


എറണാകുളം വണ്ടിക്ക് കയറി കാഞ്ഞിരമറ്റത്ത് ഇറങ്ങിയാല്‍ റോഡ് സൈഡിലാണ് കാഞ്ഞിരമറ്റം പള്ളി സ്ഥിതി ചെയ്യുന്നത്. കോട്ടയത്തു നിന്ന് ഏകദേശം 40 കിലോ മീറ്ററുണ്ട് കാഞ്ഞിരമറ്റം പള്ളിയിലേക്ക്.

കാഞ്ഞിരമറ്റം ഷെയ്ഖ് ഫരീദുദ്ദീന്‍ മോസ്‌ക്

തയ്യാറാക്കിയത് - ദേവിന റെജി

Ads by Google
TRENDING NOW