Friday, October 20, 2017 Last Updated 5 Min 6 Sec ago English Edition
Todays E paper
Ads by Google
Saturday 28 Jan 2017 12.57 PM

‘ആപ്പിള്‍ മാക് ബുക്ക് ​​പ്രൊ’; ആപ്പിള്‍ ഉല്‍പ്പന്നങ്ങളുടെ മണമുള്ള പെര്‍ഫ്യൂം

uploads/news/2017/01/75083/apple.jpg

ആപ്പിള്‍ മാക് ബുക്ക് പ്രൊ എന്നാണു ഈ ഉല്‍പ്പന്നത്തിന്റെ പേര്.പേര് കേട്ടാല്‍ ലാപ് ടോപ്പ് ആണെന്ന് തെറ്റിദ്ധരിയ്ക്കരുത്.ഇതൊരു പെര്‍ഫ്യൂം ആണ്.ആപ്പിള്‍ ഉല്‍പ്പന്നങ്ങളുടെ മണമുള്ള പെര്‍ഫ്യൂം!യൂ ദേ മാക്ബുക്ക് എന്നാണു ഇതിന്റെ ബ്രാന്‍ഡ് നെയിം.

ആപ്പിള്‍ ഉല്‍പ്പന്നങ്ങളോട് ഭ്രമം ഉള്ളവര്‍ക്ക് ഏറ്റവും അനുയോജ്യമായ പെര്‍ഫ്യൂം കളക്ഷന്‍ ആണ് ഇത്.ഓസ്ട്രേലിയയില്‍ ഉള്ള എയര്‍ അരോമ എന്ന കമ്പനിയാണ് ഈ ഉല്‍പ്പന്നം വിപണിയില്‍ എത്തിയ്ക്കുന്നത്.ഇതിനു മുന്‍പ് മൂത്രത്തില്‍ നിന്ന് പെര്‍ഫ്യൂം നിര്‍മ്മിച്ച കമ്പനിയാണ് ഇത്.ഇങ്ക്,പ്ലാസ്റ്റിക്,കാര്‍ഡ് ബോഡ് എന്നിവയുടെ ഗന്ധം കലര്‍ത്തിയാണ് വിലയേറിയ ആപ്പിള്‍ ഉല്‍പ്പന്നങ്ങളുടെ മണമുള്ള ഈ പെര്‍ഫ്യൂം നിര്‍മ്മിച്ചിരിയ്ക്കുന്നത്.

ഡിജിറ്റല്‍ യുഗത്തിലെ പുതിയ ഉല്‍പ്പന്നങ്ങളുടെ വിപണന മേളയായ ദേ ഫാക്ട്ടോ സ്റാന്‍ഡാറഡ് എന്ന എക്സിബിഷനിലാണ് ഇത് അവതരിയ്ക്കപ്പെട്ടത്.ഓസ്ട്രേലിയക്കാരായ ഗാവിന്‍ ബെല്‍.ജേര കുജര്‍ എന്നിവരാണ് ഈ ഗന്ധം നിര്‍മ്മിച്ചെടുത്തത്.

തുടക്കമെന്ന നിലയില്‍ ഫ്രാന്‍സിലാണ് ഇത് വിപണിയില്‍ എത്തിയ്ക്കുന്നത്.ഒരുപാട് വിലയേറിയ ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ പണം ഇല്ലാത്തവര്‍ക്ക് തല്ക്കാലം ഈ പെര്‍ഫ്യൂം അടിച്ച് സംതൃപ്തരാകാം എന്നാണു കമ്പനിയുടെ പ്രതീക്ഷ.

Ads by Google
Advertisement
Saturday 28 Jan 2017 12.57 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW