Friday, June 30, 2017 Last Updated 8 Min 16 Sec ago English Edition
Todays E paper
Friday 27 Jan 2017 04.59 PM

ആസ്തമയുടെ ലക്ഷണങ്ങള്‍ എന്ന് തെറ്റിദ്ധരിപ്പിച്ച് നിങ്ങളില്‍ കഴിയുന്നത് മാരകരോഗങ്ങള്‍

ശ്വാസകോശ ക്യാന്‍സറും ആസ്തമയുടെ ലക്ഷണവുമായി നമ്മളില്‍ എത്താം. ശക്തമായ ചുമ, ശ്വാസം മുട്ടല്‍, ശ്വാസതടസം, നെഞ്ചിലുണ്ടാകുന്ന അസ്വസാഥത എന്നിവയാണ് ഈ വില്ലന്റെ ലക്ഷണങ്ങള്‍. ആസ്മയെന്ന് തെറ്റിദ്ധരിച്ച് ഒഴിവാക്കുന്നതിന് പകരം ക്യത്യമായ രോഗ നിര്‍ണയം തുടക്കത്തിലെ നടത്തണമെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.
uploads/news/2017/01/74804/health.jpg

ശ്വാസം മുട്ടല്‍ ആസ്തമയുടെ പടിവാതില്‍ കടക്കുമെന്ന ആശങ്കയില്‍ കഴിയുന്നവര്‍ക്ക് ഇതാ ഒരു മുന്നറിയിപ്പ്. 'എല്ലാം ശ്വാസം മുട്ടലും ആസ്തമയല്ല'

ബ്രിട്ടനിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസ് നടത്തിയ പഠനമാണ് പുതിയ
വെളിപ്പെടുത്തല്‍ നടത്തിയത്. ആസ്തമയുടെ അതേ ലക്ഷണങ്ങള്‍ മറ്റ് പല രോഗത്തിന്റേതുമാകമെന്നാണ് കണ്ടെത്തല്‍.

സൈനസൈറ്റിസ് എന്ന വില്ലനും ആസ്തമയുടെയും ലക്ഷണങ്ങള്‍ക്കാണ് കൂടുതല്‍ സമാനത. രണ്ടും തമ്മില്‍ തിരിച്ചറിയാന്‍ പലപ്പോഴും കഴിയാതെ വരികയും ആസ്തമയ്ക്കുള്ള ചികിത്സ തുടരുകയും ചെയ്യുമെന്നും പഠനം നടത്തിയ സംഘത്തിലെ ഡോ. ഷെവലിയാര്‍ പറയുന്നു.

ശ്വാസകോശ ക്യാന്‍സറും ആസ്തമയുടെ ലക്ഷണവുമായി നമ്മളില്‍ എത്താം. ശക്തമായ ചുമ, ശ്വാസം മുട്ടല്‍, ശ്വാസതടസം, നെഞ്ചിലുണ്ടാകുന്ന അസ്വസാഥത എന്നിവയാണ് ഈ വില്ലന്റെ ലക്ഷണങ്ങള്‍. ആസ്മയെന്ന് തെറ്റിദ്ധരിച്ച് ഒഴിവാക്കുന്നതിന് പകരം ക്യത്യമായ രോഗ നിര്‍ണയം തുടക്കത്തിലെ നടത്തണമെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

മൂക്ക്, തൊണ്ട, ശ്വാസനാളം എന്നിവിടങ്ങളിലെ അണുബാധകൊണ്ടും ശ്വാസംമുട്ടല്‍ ഉണ്ടാകാം.

കൃത്യസമയത്ത് ചികില്‍സ കിട്ടാതെ വഷളാകുന്ന ക്രൂരനാണ് ഹൃദ്രോഹങ്ങള്‍. ഈ രണ്ട് രോഗങ്ങളുടെയും ലക്ഷണങ്ങള്‍ സമാനമാണ്. ആസ്തമ ആണെന്ന് ഉറപ്പിക്കുന്നതിനു മുന്‍പ് ഇ.സി.ജി നടത്തി രോഗ നിര്‍ണയിക്കണം.

ചുമയുടെയും, തൊണ്ടവേദനയുടെയും, നെഞ്ചു വേദനയുടെയും രൂപത്തില്‍ ഗാസ്റ്റിക് റിഫ്‌ളക്‌സ് ഡിസിസും നിങ്ങളെ തേടിയെത്തിയേക്കാം.

ആസ്തമയെന്ന് പറഞ്ഞ് തള്ളിക്കളയുന്നതിനു മുന്‍പ് ഒരു വിശദ പരിശോധനയ്ക്ക് വിധേയമായി നമ്മളില്‍ ഉറങ്ങുന്ന വില്ലന്മാരെ കണ്ടെത്തു.

Ads by Google
Friday 27 Jan 2017 04.59 PM
YOU MAY BE INTERESTED
TRENDING NOW