Friday, September 15, 2017 Last Updated 6 Min 57 Sec ago English Edition
Todays E paper
Ads by Google
ചാര്‍മിള  - സിനിമാ താരം
ചാര്‍മിള - സിനിമാ താരം
Friday 27 Jan 2017 10.48 AM

പ്രിയവിഭവം - "പാസ്ത"

പ്രിയവിഭവം
uploads/news/2017/01/74745/Weeklycokry270117.jpg

പാസ്ത

ആവശ്യമായ ചേരുവകള്‍:
ഒലിവ് ഓയില്‍ : രണ്ട് ടേബിള്‍ സ്പൂണ്‍
സവോള അരിഞ്ഞത് : ഒരെണ്ണം
വെളുത്തുള്ളി ചതച്ചത് : ഒന്നര ടീസ്പൂണ്‍
ചിക്കന്‍രസം : ഉപ്പ് കുറഞ്ഞത് രണ്ട് കപ്പ്
തേങ്ങാപ്പാല്‍ : ഒരു കപ്പ് ( അവസാനം ചേര്‍ക്കണമെങ്കില്‍ കുറച്ചുകൂടി കരുതുക)
ഉപ്പ് : ആവശ്യത്തിന്
കുരുമുളക : 1/4 ടീസ്പൂണ്‍
സ്ഫഗെറ്റി : 8 എണ്ണം ( സേമിയ പോലെയിരിക്കുന്ന ഒരിനം ഇറ്റാലിയന്‍ പാസ്താ)
വറ്റല്‍മുളക് പൊടിച്ചത് : 1/2 ടീസ്പൂണ്‍
നാരങ്ങയുടെ നീര് : ഒരു വലുത്
ഫ്രെഷ് ചീര : 2 1/2 കപ്പ്
തുളസിയില അരിഞ്ഞത് : 34 ഇതള്‍
പൈന്‍ നട്ട്‌സ് : 23എണ്ണം

പാകം ചെയ്യേണ്ട വിധം:


ഒരു പാനില്‍ ഒലിവ് ഓയില്‍ മീഡിയം തീയില്‍ ചൂടാക്കുക. ഇതിലേക്ക് അരിഞ്ഞ സവാളയും ചതച്ച വെളുത്തുള്ളിയും ചേര്‍ക്കുക. ശേഷം ഇളം ബ്രൗണ്‍ നിറം ആകുന്നതുവരെ വഴറ്റുക.

ചിക്കന്‍ രസം, തേങ്ങാപ്പാല്‍, കുരുമുളക്, സ്ഫഗെറ്റി എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. തിളച്ച് വരുമ്പോള്‍ തീ കുറയ്ക്കുക. പാന്‍ മൂടി വെച്ച് വെള്ളം വറ്റുവാന്‍ സമയം നല്‍കുക (ഇത് ഇടയ്ക്ക് ഇളക്കി കൊടുക്കുക).

ശേഷം വറ്റല്‍മുളകുപൊടി, നാരങ്ങാ നീര്‍, ചീര എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ചീര വേകുവാന്‍ സമയം നല്‍കുക. വിളമ്പുന്നതിന് മുന്‍പ് അരിഞ്ഞുവെച്ച തുളസി, പൈന്‍ നട്ട്‌സ് എന്നിവ ചേര്‍ക്കുക. ഈ വിഭവം കുറച്ചുകൂടി ക്രീമി ആകണമെന്നുണ്ടെങ്കില്‍ അല്‍പ്പം തേങ്ങാപ്പാല് കൂടി ചേര്‍ത്ത് ചെറുതായി ചൂടാക്കുക.

Ads by Google
Advertisement
ചാര്‍മിള  - സിനിമാ താരം
ചാര്‍മിള - സിനിമാ താരം
Friday 27 Jan 2017 10.48 AM
Ads by Google
Ads by Google
TRENDING NOW