Wednesday, February 22, 2017 Last Updated 15 Min 25 Sec ago English Edition
Todays E paper
Thursday 26 Jan 2017 03.10 PM

കോമിക്കോള..

സൂപ്പര്‍ ജോക്ക്
uploads/news/2017/01/74694/comicola260117.jpg

ആശുപത്രിയില്‍ രോഗിയുടെ മകനോട് ഡോക്ടര്‍
''താങ്കളുടെ അച്ഛന്റെ ഓപ്പറേഷനുള്ള സമ്മതപത്രത്തില്‍ താങ്കള്‍ ഇട്ടിരിക്കുന്നത് കൃത്രിമ ഒപ്പാണല്ലോ.''
മകന്‍: ഓപ്പറേഷന്‍ സമയത്തു കൊടുക്കുന്നത് കൃത്രിമശ്വാസമല്ലേ. അപ്പോള്‍ ഒപ്പും കൃത്രിമം മതി.''
ഉണ്ണി, തൃപ്പൂണിത്തുറ

*****

രവി സുഹൃത്ത് അനിലിനോട്
''നിനക്കറിയുമോ ഞാന്‍ എന്റെ ഭാര്യയെ പൊന്നുപോലെയാ നോക്കുന്നത്.''
അനില്‍: ''എന്നിട്ടാണോ അവരുടെ മുടിക്കു കുത്തിപ്പിടിച്ചിട്ട് മുഖം നിലത്തിട്ടുരച്ചത്.''
രവി: ''അത് പിന്നെ...ഈ പൊന്നില്‍ എത്ര ശതമാനം 'ചെമ്പ്' ഉണ്ടെന്ന് അറിയാനാ.''
ജലാല്‍, പേട്ട

*****

ജഡ്ജി പ്രതിയോട്
''ഈ കേസ് കോടതിക്കു പുറത്തുവച്ചു തീര്‍ത്തുകൂടേ?''
പ്രതി: ''അതിനു ഞാന്‍ ശ്രമിച്ചപ്പോഴാണ് പോലീസ് ഇടപെട്ടത്. അല്ലെങ്കില്‍ ഞാനവനെ അപ്പോഴേ തീര്‍ത്തേനെ.''
ജോണി, എടാട്ട്
പടക്ക വില്പനക്കാരനോട് ഒരാള്‍
''തന്റെ കടയില്‍നിന്നും ക്രിസ്മസിന് വാങ്ങിയ പടക്കം ഒന്നും പൊട്ടിയില്ല. എല്ലാം ചീറ്റിപ്പോയി.''
കടക്കാരന്‍: ''അതു പിന്നെ പഴയ നോട്ടുകള്‍ അരച്ചുണ്ടാക്കിയ പേപ്പറിലാ ശിവകാശിയില്‍ പടക്കം ഉണ്ടാക്കുന്നത്. അതാ ചീറ്റിയത്.''
അലക്‌സ്, പുറമറ്റം

*****

uploads/news/2017/01/74694/comicola260117a.jpg

അമ്മാവന്‍ എട്ടുവയസുകാരനോട്
''ഈ ന്യൂ ഇയറിന് നിന്റെ അനുജത്തിക്ക് എന്താണ് കൊടുക്കാന്‍ ഉദ്ദേശിക്കുന്നത്?''
കുട്ടി: ''എനിക്ക് തീര്‍ച്ചയില്ല. കഴിഞ്ഞ ന്യൂ ഇയറിന് ഞാന്‍ അവള്‍ക്ക് 'ചിക്കന്‍പോക്‌സ്' ആണ് കൊടുത്തത്.''
ജയ്‌മോന്‍, ഇരിട്ടി

*****

നിര്‍മ്മാതാവ് നടിയോട്
''നിങ്ങള്‍ സാധാരണ വാങ്ങാറുള്ള പ്രതിഫലത്തിന്റെ ഇരട്ടിയാണല്ലോ എന്നോട് ചോദിക്കുന്നത്.''
നടി: ശരിയാണ്. പക്ഷേ ഞാന്‍ സാധാരണ പടത്തില്‍ ധരിക്കാറുള്ള വസ്ത്രങ്ങളുടെ പകുതിയേ നിങ്ങളുടെ പടത്തില്‍ ധരിക്കുന്നുള്ളൂ. അതുപോരേ?''
നിര്‍മ്മാതാവ്: ''എങ്കില്‍ തുക വീണ്ടും ഇരട്ടിയാക്കിക്കൊള്ളൂ.''
അശോക്, കാരാപ്പുഴ

*****

നാടകകൃത്തിനെ ഇന്റര്‍വ്യൂ ചെയ്യാനെത്തിയ പത്രപ്രതിനിധി നാടകകൃത്തിനോട്
''നാടകം എഴുതുക മാത്രമല്ല. നാടകം കളിക്കുന്നതില്‍ താല്പര്യമുണ്ടോ?''
ഇതുകേട്ട നാടകകൃത്തിന്റെ ഭാര്യ
''താല്‍പ്പര്യമുണ്ടോന്നോ. ഇത്രയും നാളും ഈ മനുഷ്യന്‍ എന്നോടൊപ്പം ജീവിച്ചതുതന്നെ ഒരു വെറും നാടകം കളിയാണെന്ന് എനിക്കിപ്പോഴാ മനസിലായത്.''
ജി.കെ. വാരിയത്ത്, ചെര്‍പ്പുളശേരി

*****

uploads/news/2017/01/74694/comicola260117b.jpg

കാമുകന്‍: ''നമ്മുടെ വിവാഹം കഴിഞ്ഞാല്‍ പുതിയ വീടെടുത്ത് മാറിത്താമസിക്കണമെന്നു മാത്രം നീ പറയരുത്.''
കാമുകി: ''ഹേയ് ഒരിക്കലുമില്ല. ഞാ ന്‍ അത്ര മനസാക്ഷി ഇല്ലാത്തവളൊന്നുമല്ല. നിങ്ങളുടെ അമ്മയോട് മാറിത്താമസിക്കാന്‍ പറഞ്ഞാല്‍ മതി.''
റഷീദ്, ആലപ്പുഴ

Ads by Google
TRENDING NOW