Monday, August 14, 2017 Last Updated 11 Min 10 Sec ago English Edition
Todays E paper
Thursday 26 Jan 2017 03.03 PM

ആത്മസഖിയുടെ പ്രണയനായകന്‍

uploads/news/2017/01/74693/reiganrajan2.jpg

ആത്മസഖിയിലെ സത്യജിത്ത് ഐ.പി.എസിന് ഇപ്പോള്‍ ആരാധികമാരേറയാണ്. ആത്മസഖിയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ റെയ്ജന്‍ രാജന്‍ മനസ്സുതുറക്കുന്നു...

അഭിനയമോഹം തലയ്ക്കുപിടിച്ചപ്പോള്‍ പഠിച്ചതെല്ലാം മറന്ന് സിനിമയ്്ക്ക് പുറകെയായി നടപ്പ്. പുതുചിത്രങ്ങളുടെ ഓഡിഷന് പങ്കെടുത്തും ഹ്രസ്വചിത്രങ്ങളില്‍ അഭിനയിച്ചും റെയ്ജന്‍ അഭിനയരംഗത്തേക്കെത്തി.

ഇടയ്ക്കെപ്പോഴൊക്കെയോ പാളിപ്പോയെങ്കിലും ഭാഗ്യം തന്നെ തേടിയെത്തിയതിന്റെ സന്തോഷത്തിലാണ് താരം. ഇപ്പോള്‍ ആത്മസഖിയെന്ന ചിത്രത്തിലൂടെ പ്രേക്ഷകമനസ്സുകളിലിടം നേടിയ റെയ്ജന്‍ രാജന്റെ വിശേഷങ്ങളിലേക്ക്...

ആത്മസഖിയിലേക്കുള്ള വരവ്


അഭിനയമോഹമാണ് എന്നെ ഈ രംഗത്തേക്കെത്തിച്ചത്. പഠിക്കുന്ന സമയത്ത് എങ്ങനെയും ഒരു ജോലി നേടണം എന്നതായിരുന്നു എന്റെ ആഗ്രഹം. ഞാന്‍ ഇലക്‌ട്രോണിക് എന്‍ജിനീയറിംഗാണ് പഠിച്ചത്. പഠിക്കുന്ന സമയത്ത് കലാപരിപാടികളിലൊക്കെ സജീവമായിരുന്നു.

പഠിച്ചിറങ്ങിയ സമയത്ത് അനവധി ഹ്രസ്വചിത്രങ്ങളും ചില പരസ്യങ്ങളില്‍ മോഡലായും അഭിനയിച്ചിട്ടുണ്ട്. മൂന്ന് വര്‍ഷം മുന്‍പ് മകള്‍ എന്ന സീരിയല്‍ ചെയ്തു. അതൊരു നല്ല അനുഭവമായിരുന്നു. നല്ലൊരു കഥാപാത്രമായിരുന്നു.

എന്നാല്‍ അതിന് ശേഷം നല്ല അവസരങ്ങളൊന്നും എന്നെ തേടി വന്നില്ല. ആ സമയത്ത് ഞാന്‍ യമഹയില്‍ നെറ്റ്വര്‍ക്ക് എന്‍ജിനീയറായി ജോലി ചെയ്തു. അപ്പോഴാണ് ആത്മസഖിയുടെ സംവിധായകന്‍ മോഹന്‍ സാറിന്റെ ഫോണ്‍കോള്‍ വന്നത്.

അദ്ദേഹത്തിന്റെ പുതിയ സീരിയലിലേക്ക് നായകനെ തേടുന്നു. ഓഡിഷനുകള്‍ അനവധി നടത്തിയെങ്കിലും കഥാപാത്രത്തിന് യോജിച്ച ആരെയും ലഭിച്ചില്ല. എ ന്റെ ഫോട്ടോ ഒരിക്കല്‍ കണ്ടിരുന്നു.

അതുകണ്ട് ഇഷ്ടപ്പെട്ടിട്ടാണെന്ന് തോന്നുന്നു അദ്ദേഹം വിളിച്ചത്. അടുത്തദിവസം തന്നെ അദ്ദേഹത്തെ പോയി കണ്ടു, സംസാരിച്ചു. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. എന്റെ കഥാപാത്രത്തെക്കുറിച്ച് അദ്ദേഹം വിശദമായി പറഞ്ഞു. അടുത്ത ദിവസം തന്നെ സീരിയലിന്റെ ഷൂട്ടും ആരംഭിച്ചു.

ബ്ലാക്ക് ഹോള്‍ എന്ന ഹ്രസ്വചിത്രം ഏറെ ജനശ്രദ്ധയാകര്‍ഷിച്ചല്ലോ ?


ആത്മസഖി ആരംഭിക്കും മുന്‍പാണ് ബ്ലാക്ക് ഹോള്‍ ചെയ്തത്. അനവധി ഹ്രസ്വചിത്രങ്ങള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. സിനിമകളേക്കാളും നല്ല കഥയുള്ള ഹ്രസ്വചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തിറങ്ങുന്നവയില്‍ പലതും.

തന്റെ ചിത്രം മികവുറ്റതാക്കണം എന്ന ചിന്തമൂലം പലരും എത്രത്തോളം കഷ്ടപ്പെടാനും തയ്യാറാണ്. വളരെയധികം ആത്മാര്‍ത്ഥതയോടെയാണ് പലരും തങ്ങളുടെ ഹ്രസ്വചിത്രങ്ങള്‍ പൂര്‍ത്തീകരിക്കുന്നത്.

പലരും ഹ്രസ്വചിത്രങ്ങള്‍ എന്ന് പറയുമ്പോള്‍ മുഖം ചുളിക്കുന്നവരാണ്. അങ്ങനെ നിസാരമാക്കേണ്ട ഒന്നല്ല അത്. എന്ത് ജോലിക്കും അതിന്റേതായ കഷ്ടപ്പാടുണ്ട്.

അഭിനയം എപ്പോഴും അഭിനയം തന്നെയാണ്. മികച്ച തിരക്കഥകളുള്ള ഹ്രസ്വചിത്രങ്ങളുണ്ട്. നല്ല സന്ദേശങ്ങള്‍ നല്‍കുന്നവയുമുണ്ട്. അതുകൊണ്ടാണ് ഹ്രസ്വചിത്രങ്ങളില്‍ ഞാന്‍ അഭിനയിക്കുന്നത്.

സത്യജിത്തിനോടുള്ള പ്രേക്ഷകരുടെ മനോഭാവം?


എവിടെച്ചെല്ലുമ്പോഴും സത്യാ എന്ന് വിളിച്ചാണ് പലരും സംസാരിക്കാറുള്ളത്. ഫെയ്സ്ബുക്കിലൂടെ പലരും തങ്ങളുടെ അഭിപ്രായങ്ങള്‍ പറയാറുണ്ട്. അവര്‍ അങ്ങനെ പറയുമ്പോഴാണ് നമ്മുടെ അഭിനയത്തില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്തണമെന്ന് ആലോചിച്ചുതുടങ്ങുന്നത്.

ഓരോ എപ്പിസോഡുകള്‍ കഴിയുമ്പോഴും എന്നോട് അഭിപ്രായം പറയാറുണ്ട്. ആ സീന്‍ കുറച്ച് കൂടി നന്നാക്കാമായിരുന്നു ,അല്പം കൂടി ശ്രദ്ധിക്കാമായിരുന്നു എന്നൊക്കെ. പ്രേക്ഷകരാണല്ലോ അഭിനേതാക്കളെ വളര്‍ത്തുന്നത്. എനിക്കിപ്പോള്‍ ആരാധികമാരും കുറവല്ല കേട്ടോ.

TRENDING NOW