Saturday, August 05, 2017 Last Updated 32 Min 34 Sec ago English Edition
Todays E paper
Thursday 26 Jan 2017 02.53 PM

റിലാക്‌സേഷന്‍ വിദ്യകള്‍

uploads/news/2017/01/74686/helthrelacation.jpg

മാനസിക സംഘര്‍ഷത്തിന്റെ ഭാഗമായി മസിലുകള്‍ ബലം പിടിക്കാന്‍ തുടങ്ങുന്നതു നേരത്തെ തിരിച്ചറിയാനും അവയെ പെട്ടെന്ന് അയച്ചുവിട്ടു മാനസിക പിരിമുറുക്കത്തെ വരുതിയിലാക്കാനും മസ്‌കുലാര്‍ റിലാക്‌സേഷന്‍ സഹായിക്കും.

അമിതമായ പരീക്ഷാപ്പേടി നിങ്ങളുടെ പഠനസമയം നഷ്ടപ്പെടുത്തുന്നുണ്ടെങ്കില്‍ വെപ്രാളവും ഉത്ക്കണ്ഠയും നിയന്ത്രിക്കാന്‍ താഴെ പറയുന്ന വിദ്യകള്‍ ഉപയോഗിക്കാവുന്നതാണ്.

1. കണ്ണുകളടച്ചു മൂന്നുനാലു തവണ പതിയെ ദീര്‍ഘശ്വാസം എടുത്തുവിടുന്നതു മസിലുകളിലേക്കും തലച്ചോറിലേക്കും കൂടുതല്‍ ഓക്‌സിജന്‍ കടന്നുചെല്ലാനും അതുവഴി മസിലുകള്‍ക്ക് അയവു കിട്ടാനും മാനസികസംഘര്‍ഷം കുറയാനും സഹായിക്കും.

ഇതിനുശേഷം ആവശ്യമെങ്കില്‍ നിങ്ങള്‍ക്ക് ഏറ്റവുമധികം മനശ്ശാന്തി തരുന്ന ഏതെങ്കിലുമൊരു സ്ഥലം മനസില്‍ സങ്കല്‍പ്പിക്കാവുന്നതാണ്.

നേരത്തെ പരീക്ഷാഹാളിനെക്കുറിച്ചു പറഞ്ഞതുപോലെ പഞ്ചേന്ദ്രിയങ്ങളുപയോഗിച്ച് ആ ദൃശ്യത്തിനു മിഴിവു കൊടുക്കുന്നതു ശരീരത്തിനും മനസിനും ശരിക്കും ആ സ്ഥലത്ത് ചെന്നുനില്‍ക്കുന്നതിന്റെ ആശ്വാസം നല്‍കും.

2. ഒരു പരിശീലനവുമില്ലാതെ ആര്‍ക്കും പെട്ടെന്നു ചെയ്യാവുന്ന ഒരു വിദ്യയാണ് ഡയഫ്രമാറ്റിക് ബ്രീത്തിങ്ങ്. അയവു കുറഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച്, തലയ്ക്കും കാല്‍മുട്ടുകള്‍ക്കും താഴെ രണ്ടു തലയിണകള്‍ വീതം വച്ച്, കിടക്കയില്‍ കാലു നീട്ടി കിടക്കുക.

ഒരു കൈ നെഞ്ചിലും മറ്റേ കൈ വയറിനു മുകളിലും വയ്ക്കുക. എന്നിട്ടു പതിയെ മൂക്കിലൂടെ ശ്വാസം അകത്തേക്കെടുക്കുക.

ഈ സമയത്തു നെഞ്ചില്‍ വച്ച കൈ ഇളകുന്നില്ലെന്നും വയറും അതിനു മുകളില്‍ വച്ച കൈയും മുകളിലേക്കുയരുന്നുണ്ടെന്നും ഉറപ്പു വരുത്തുക. അതിനു ശേഷം കവിളുകള്‍ വീര്‍പ്പിച്ചു പതിയെ വായിലൂടെ ശ്വാസം പുറത്തേക്കു വിടുക.

നെഞ്ചില്‍ വച്ച കൈ അപ്പോഴും ഇളകുന്നില്ലെന്നും അതേസമയം വയറിനു മുകളില്‍ വച്ച കൈ ഉള്ളിലേക്കു താഴ്ന്നു വരുന്നുണ്ടെന്നും ഉറപ്പുവരുത്തുക.

പലതവണ ഇതുപോലെ വയറു വീര്‍പ്പിച്ചു ശ്വസിക്കുമ്പോള്‍ ഡയഫ്രം എന്ന മസില്‍ ശരീരത്തിനകത്ത് ഒരു പിസ്റ്റണ്‍ പോലെ മുകളിലേക്കും താഴേക്കും ചലിക്കുകയും അതു മാനസികസമ്മര്‍ദം കുറയ്ക്കാന്‍ വളരെയേറെ സഹായിക്കുകയും ചെയ്യും.

3. ഈ ലഘുവായ മാര്‍ഗങ്ങള്‍ വേണ്ടത്ര ഫലം ചെയ്യാത്തവര്‍ക്കു മസ്‌കുലാര്‍ റിലാക്‌സേഷന്‍ പരിശീലിക്കാവുന്നതാണ്. കൈകാലുകള്‍, കഴുത്ത്, നെറ്റി തുടങ്ങിയ ഭാഗങ്ങളിലെ മസിലുകളെ ടൈറ്റാക്കുകയും പതിയെപ്പതിയെ അയച്ചുവിടുകയും ചെയ്തു ശീലിക്കുന്നതിനെയാണു മസ്‌കുലാര്‍ റിലാക്‌സേഷന്‍ എന്നു പറയുന്നത്.

മാനസിക സംഘര്‍ഷത്തിന്റെ ഭാഗമായി മസിലുകള്‍ ബലം പിടിക്കാന്‍ തുടങ്ങുന്നതു നേരത്തെ തിരിച്ചറിയാനും അവയെ പെട്ടെന്ന് അയച്ചുവിട്ടു മാനസിക പിരിമുറുക്കത്തെ വരുതിയിലാക്കാനും മസ്‌കുലാര്‍ റിലാക്‌സേഷന്‍ സഹായിക്കും.

ഒരു സൈക്ക്യാട്രിസ്റ്റിന്റെയോ സൈക്കോളജിസ്റ്റിന്റെയോ കൗണ്‍സിലറുടെയോ മേല്‍നോട്ടത്തില്‍ മസ്‌കുലാര്‍ റിലാക്‌സേഷന്‍ പരിശീലിക്കുന്നതാണ് അഭികാമ്യം.

Ads by Google
Thursday 26 Jan 2017 02.53 PM
YOU MAY BE INTERESTED
TRENDING NOW