Friday, April 14, 2017 Last Updated 26 Min 56 Sec ago English Edition
Todays E paper
Thursday 26 Jan 2017 12.51 PM

കുഞ്ഞിനെയും കൊണ്ട് പോകുമ്പോള്‍ കോണ്‍ക്രീറ്റ് പാളി അടര്‍ന്നു വീണു ; പിന്നീട് സംഭവിച്ചത്

uploads/news/2017/01/74665/oddnews2601.jpg

ഫ്‌ലാറ്റുകളുടെ ബോക്കിനിടയിലൂടെ പ്രാമിലിരുത്തിയ കുഞ്ഞിനെ തള്ളിക്കൊണ്ട് പോകുമ്പോള്‍ കോണ്‍ക്രീറ്റ് പാളി അമ്മയുടെയും കുഞ്ഞിന്റെയും മുകളിലേക്ക് വീഴുന്ന വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. ഓല്‍ഗ ക്ലിന്റ്‌സോവ എന്ന 32കാരിയുടെ ദേഹത്തേക്ക് ഒരു കോണ്‍ക്രീറ്റ് പാളി അടര്‍ന്ന് വീഴുകയും അവര്‍ മരണത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്ത വീഡിയോ ആണ് ഇപ്പോള്‍ ചര്‍ച്ച ആയിരിക്കുന്നത്.

യുവതിയുടെ കുഞ്ഞായ കാത്യയുടെ ദേഹത്ത് കോണ്‍ക്രീറ്റ് പാളി തട്ടാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്കായിരുന്നു. കോണ്‍ക്രീറ്റ് പാളി ദേഹത്ത് വീണതിനെ തുടര്‍ന്നുണ്ടായ പരുക്കുകളാല്‍ കഴിഞ്ഞ ഏഴ് മാസങ്ങളായി ഓല്‍ഗ ചികിത്സയിലാണ്. ഇപ്പോള്‍ ഏറെക്കുറെ പരുക്കുകളില്‍ നിന്നും കരകയറിയിരിക്കുന്ന യുവതിക്ക് കുഞ്ഞിനെ വീണ്ടും പരിപാലിക്കാമെന്ന അവസ്ഥ കൈവന്നിട്ടുണ്ട്.

യുവതിക്ക് നഷ്ടപരിഹാരമായ ജഡ്ജുമാര്‍ 50,00,000 രൂപയിലധികം വിധിക്കുകയും ചെയ്തിട്ടുണ്ട്. ഓല്‍ഗ ചികിത്സ തുടരുന്നുണ്ടെങ്കിലും അമ്മയും കുഞ്ഞും അടുത്ത മാസം വീണ്ടും ഒന്നിച്ച് ജീവിക്കാനാരംഭിക്കുകയും ചെയ്യും. ഓല്‍ഗയ്ക്ക് പരുക്കേറ്റതിനെ തുടര്‍ന്ന് കാത്യ അമ്മമ്മയുടെ കൂടെ മുര്‍മാന്‍സ്‌ക് നഗരത്തിലെ വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്.

പരുക്കുകളെ തുടര്‍ന്ന് ഓല്‍ഗ ഫിസിയോ തെറാപ്പിക്ക് വിധേയയാവുകയും സര്‍ജന്മാര്‍ പ്രതീക്ഷിച്ചതിനേക്കാള്‍ അവള്‍ പരുക്കുകളില്‍ നിന്നും കരകയറിയിട്ടുമുണ്ട്. കഴിഞ്ഞ വര്‍ഷം കോണ്‍ക്രീറ്റ് പാളി ദേഹത്ത് പതിച്ചതിനെ തുടര്‍ന്ന് യുവതി ആദ്യത്തെ രണ്ട് മാസങ്ങള്‍ ആശുപത്രിയില്‍ തന്നെയായിരുന്നു കഴിഞ്ഞിരുന്നത്.

വാതിലിലൂടെ കുഞ്ഞിന്റെ പ്രാം തള്ളിക്കൊണ്ട് നടന്ന് നീങ്ങുമ്പോള്‍ കോണ്‍ക്രീറ്റ് പാളി ഓല്‍ഗയുടെ തലയിലേക്ക് വീഴുന്നതിന്റെ വീഡിയോ ദൃശ്യം ആരെയും ഞെട്ടിപ്പിക്കുന്നതാണ്.

Ads by Google
Thursday 26 Jan 2017 12.51 PM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW