Thursday, June 22, 2017 Last Updated 1 Min 52 Sec ago English Edition
Todays E paper
Thursday 26 Jan 2017 11.50 AM

ഈ പൂക്കള്‍ എന്താണെന്ന് പറയാമോ?

uploads/news/2017/01/74648/ice-flower.jpg

ഓസ്ട്രേലിയയിലെ ഏറ്റവും സ്വാദിഷ്ടമായ ഐസ്ക്രീം വാര്‍ത്തകളില്‍ നിറയുന്നു.ഈ പ്രശസ്തി പക്ഷെ രുചിയേക്കാള്‍ കൂടുതല്‍ ഐസ്ക്രീമിന്റെ പ്രേസന്റെഷന്‍ കൊണ്ടാണ്.പൂക്കളുടെ രൂപത്തിലാണ് സിഡ്നിയില്‍ ഈ ഐസ്ക്രീം വസന്തം വിരിയുന്നത്.

uploads/news/2017/01/74648/ice-flower2.jpg

ഐ-ക്രീമി ആര്‍ട്ടിസാന്‍ ജെലാറ്റോ എന്ന കമ്പനിയാണ് ഈ ഐസ്ക്രീം പൂക്കളുടെ പിന്നില്‍.തിരക്കേറിയ സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്ടില്‍ ആണ് ഈ ഷോപ്പ് ഉള്ളത്.ഐസ്ക്രീം രുചിയെക്കാള്‍ ഉപരി ഒരു കലാസൃഷ്ടിയായി മാറുകയാണ് ഇവിടെ.ഭംഗിയുള്ള പല നിറത്തിലുള്ള പൂക്കള്‍ അടുക്കി വച്ച ഒരു പൂങ്കുല പോലെയാണ് ഓരോ ഐസ്ക്രീം സ്കൂപ്പും ഇവിടെ നല്‍കുന്നത്.

uploads/news/2017/01/74648/ice-flower-3.jpg

ഇത്തരത്തില്‍ ഓരോ ജെലാറ്റോ റോസും ഉണ്ടാക്കുന്നത് ശ്രമകരമായ ഒരു പാട് നേരത്തെ പരിശ്രമം കൊണ്ടാണ്.പക്ഷെ ഈ പ്രത്യേകത നിരവധി ആളുകളെയാണ് ഇങ്ങോട്ട് ദിവസവും ആകര്‍ഷിയ്ക്കുന്നത്.ഓരോ ഇതളുകളായാണ് ഇത് ഉണ്ടാക്കുന്നത്.നല്ല തിരക്കാണ് ഇപ്പോഴും ഈ ഐസ്ക്രീം ഷോപ്പില്‍.

തൊണ്ണൂറ്റിയാറുതരം ഫ്ലെവറുകള്‍ ആണ് ഇവിടെയുള്ളത്.

Ads by Google
TRENDING NOW