Friday, April 14, 2017 Last Updated 27 Min 8 Sec ago English Edition
Todays E paper
Tuesday 24 Jan 2017 12.41 PM

മക്കളെ നീലച്ചിത്ര നടിമാരാക്കാന്‍ ആഗ്രഹിക്കുന്ന ഒരു അമ്മ

uploads/news/2017/01/74011/margue.jpg

മക്കള്‍ ഒരിക്കലും വഴി തെറ്റി പോകരുതെന്ന് ആഗ്രഹിക്കുന്നവരാണ് അമ്മമാര്‍. എന്നാല്‍ മരുഗ എന്ന 55 കാരിയായ അമ്മ ഇതില്‍ നിന്ന് വ്യത്യസ്തയാണ്. തന്റെ ഇരട്ടക്കുട്ടികളായ താന്യയും താഷയും നീലച്ചിത്രങ്ങളില്‍ അഭിനയിക്കുന്നതിനും ഗ്ലാമര്‍ മോഡലിങ് ചെയ്യുന്നതിലും അഭിമാനം കൊള്ളുകയാണ് ഈ അമ്മ. മക്കളുടെ ശരീരവും സൗന്ദര്യവും കാണുമ്പോള്‍ തനിക്ക് അസൂയ തോന്നുന്നുവെന്ന് മരുഗ പറയുന്നു. എന്നാല്‍, അമ്മ തങ്ങളെക്കാള്‍ 'ഹോട്ടാ'ണെന്നാണ് 27-കാരായ മക്കളുടെ അഭിപ്രായം.

uploads/news/2017/01/74011/margue1.jpg

ചെറുപ്പത്തില്‍ സിലിക്കോണ്‍ ഇംപ്ലാന്റിലൂടെ മാറിടത്തിന് ഭംഗികൂട്ടിയ മരുഗയുടെ പാതയാണ് തങ്ങളും പിന്തുടരുന്നതെന്ന് മക്കള്‍ പറയുന്നു. താന്യയും താഷയും ഇതിനകം സിലിക്കോണ്‍ ഇംപ്ലാന്റ് ചെയ്തിട്ടുണ്ട്. മൂക്കിന്റെ രൂപവും കൂടുതല്‍ ആകര്‍ഷണീയമാക്കി. ഇരുവരുടെയും പേരില്‍ ചൂടന്‍ ചിത്രങ്ങളുമായി ഒരു വെബ്സൈറ്റും ഇപ്പോള്‍ത്തന്നെ നിലവിലുണ്ട്. ഇത്തരം അവസരങ്ങള്‍ മക്കളെത്തേടി വരുന്നത് കാണുമ്പോള്‍, തനിക്കിതൊന്നും ലഭിച്ചില്ലല്ലോ എന്ന നിരാശ തോന്നാറുണ്ടെന്ന് ചാനല്‍ 5-ന്റെ മൈ മം ഈ ഹോട്ടര്‍ ദാന്‍ മി എന്ന പരിപാടിയില്‍ പങ്കെടുക്കവെ മരുഗ പറഞ്ഞു. താനും തന്റെ മക്കളും ബ്രിട്ടനിലെ പുതിയ കര്‍ദാഷിയാന്‍ കുടുംബമാണെന്നും അവര്‍ പറയുന്നു. മറ്റുള്ളവര്‍ ശ്രദ്ധിക്കണമെന്ന് ആഗ്രഹിക്കുന്ന കുടുംബമാണ് തങ്ങളുടേത്. തന്നെയും മക്കളെയും കാണാന്‍ മറ്റുള്ളവര്‍ ആഗ്രഹിക്കുന്നുണ്ടെന്നും മരുഗ പറഞ്ഞു.

uploads/news/2017/01/74011/margue2.jpg

Ads by Google
Tuesday 24 Jan 2017 12.41 PM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW