Monday, February 20, 2017 Last Updated 29 Min 49 Sec ago English Edition
Todays E paper
Tuesday 24 Jan 2017 11.44 AM

ഭാരമേറിയ യുവതിക്കായി മുംബൈ കാത്തിരിക്കുന്നു

uploads/news/2017/01/73994/ema-ahamad.jpg

മുംബൈ: അലക്‌സാഡ്രിയ സ്വദേശിനിയായ ഇമാന്‍ അഹമ്മദ് 25 വര്‍ഷത്തിന് ശേഷം ആദ്യമായി കിടക്കിയില്‍ നിന്നും എഴുനേല്‍ക്കാന്‍ ഒരുങ്ങുന്നു. മുംബൈയിലേക്കുള്ള യാത്രക്കായാണ് ഇമാന്‍ ഒരുങ്ങുന്നത്. ഇമാന്‍ ഒരു സാധാരണക്കാരിയല്ല ലോകത്തിലെ ഏറ്റവും ഭാരമുള്ള യുവതിയാണ് തന്റെ വണ്ണം കുറയ്ക്കുന്ന ചികിത്സക്കായി 4500 കിമി സഞ്ചരിച്ച് ഇന്ത്യയില്‍ എത്തുന്നത്.

500 കിലോ ഭാരമാണു 36കാരിയായ ഇമാനുള്ളത്. പ്രത്യേകം ഏര്‍പ്പെടുത്തിയിരിക്കുന്ന വിമാനത്തിലാണ് ഇമ എത്തുന്നത്. സാധാരണ വീല്‍ചെയറില്‍ നിന്നും വ്യത്യസ്ഥമായി ഇരട്ടി ഭാരം താങ്ങുവാന്‍ ശേഷിയുള്ള ലണ്ടനില്‍ നിന്നും പ്രത്യേകം നിര്‍മ്മിച്ച വീല്‍ചെയറിലാണ് ഇമ യാത്രതിരിക്കുക.

തെക്കന്‍ മുംബൈയിലെ സായ്ഫീ ആശുപത്രിയിലാണ് ചികിത്സ സൗകര്യമൊരുക്കിയിരിക്കുന്നത്. ആറുമാസമെങ്കിലും ഇവിടെ ചികിത്സാ നോക്കേണ്ടി വരുമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്. അതിനുശേഷം പൂര്‍ണമായും മാറ്റമുണ്ടാകുമെന്നുമാണ് ആശുപത്രി അധികൃതര്‍ അവകാശപ്പെടുന്നത്.

യാത്രക്കും താമസത്തിനുമായി ഇമയുടെ കുടുംബത്തിന് ചെലവാക്കേണ്ടി വരിക ഏകദേശം 50 ലക്ഷത്തോളം ചിലവാകുമെന്നാണ് വിവരം. 4.5 ലക്ഷം രൂപയാണ് ചികിത്സ ചിലവിന് മാത്രം ആവശ്യമാകുന്നത്. 11ാം വയസ്സിലാണ് ഇമ രോഗം വന്ന് കിടപ്പിലാകുന്നത്. അമിതവണ്ണത്തിന് പുറമെ പ്രമേഹം, ഹൈപ്പോതൈറായിടിസം, ശ്വാസകോശസംബന്ധമായ രോഗം എന്നിവയുമുണ്ട്. ഇതിനിടയില്‍ പക്ഷാഘാതവും വന്നിരുന്നു. ഇതേത്തുടര്‍ന്ന് വലതു കൈയ്യും ഇടതുകാലും തളര്‍ന്നുപോകുകയും ചെയ്തു.

ഡോ. മുഫ്ദല്‍ ലക്ഡവാലയാണ് ചികിത്സിക്കുന്നത്. തന്റെ സേവനങ്ങള്‍ പൂര്‍ണമായും സൗജന്യമാക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ട്. നേരത്തെ വൃക്ക തകരാറിനെ തുടര്‍ന്ന് ആശുപത്രി വാസത്തിലായിരുന്ന സമയത്ത് കേന്ദ്ര വിദേശകാര്യമന്ത്രയായ സുഷമ സ്വരാജാണ് ട്വിറ്ററിലൂടെ ഇമയുടെ ചിത്രം അടക്കം ഷെയര്‍ ചെയ്തിരുന്നു.

നേരത്തെ 310 കിലോ ഭാരമുള്ള ബ്രിട്ടീഷ്‌കാരനും ഇന്ത്യയില്‍ ചികിത്സ സൗകര്യമൊരുക്കിയിരുന്നു. 50 ശതമാനം ഭാരം ശസ്ത്രക്രിയയിലൂടെ കുറയ്ക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. ഏകദേശം ഫെബ്രുവരിയോടെ ഇമ ചികിത്സക്കായെത്തുമെന്നാണ് വിവരം.

Ads by Google
LATEST NEWS
TRENDING NOW