Sunday, March 26, 2017 Last Updated 13 Min 47 Sec ago English Edition
Todays E paper
Tuesday 24 Jan 2017 11.41 AM

4,990 രൂപയ്ക്ക് ആപ്പിള്‍വാച്ച്, 1990 ന് ഐപാഡ് മിനി2, 39,000 ന് മാക്ബുക് എയര്‍; കിടിലന്‍ കോബോഓഫറുമായി ആപ്പിള്‍

uploads/news/2017/01/73993/apple.jpg

ന്യൂഡല്‍ഹി: രാജ്യത്തെ ആപ്പിള്‍ ആരാധകര്‍ക്ക് ഈ വാര്‍ത്ത ചിലപ്പോള്‍ നല്‍കുന്ന സന്തോഷം ചില്ലറയായിരിക്കില്ല. അല്ലെങ്കില്‍ ലോകത്ത് ആള്‍ക്കാര്‍ കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കുന്ന ഉല്‍പ്പന്നങ്ങളില്‍ 5000 രൂപയ്ക്ക് ആപ്പിള്‍ വാച്ച്, വെറും 2000 ന് ഐപാഡ് മിനി 2, 40,000 ന് മാക്ബുക്ക് എയര്‍ എന്നൊക്കെ കേട്ടാല്‍ ആരാണ് ഞെട്ടാത്തത്. കിടിലന്‍ കോമ്പോ ഓഫറാണ് അവതരിപ്പിച്ചിരിക്കുന്നത്.

ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോണ്‍ 7 ന് പുറമേ 4,990 രൂപയ്ക്ക് ആപ്പിള്‍ വാച്ച്, 1990 രൂപയ്ക്ക് ഐപാഡ് മിനി2, 39,900 ന് മാക്ബുക്ക് എയര്‍ എന്നിവ വാങ്ങാം. ഫ്‌ളിപ്പ് കാര്‍ട്ട് വഴി ഓണ്‍ലൈന് പുറമേ ആപ്പിളിന്റെ അംഗീകൃത വ്യാപാരികളില്‍ നിന്നും വാങ്ങാനാകും. ജനുവരി 30 വരെ സമയം നല്‍കിയിരിക്കുന്ന ഓഫറുകള്‍ക്ക് പക്ഷേ സിറ്റി ക്രെഡിറ്റ് കാര്‍ഡ് വേണമെന്ന് മാത്രം. കോമ്പോ ഓഫര്‍ വഴി ഐഫോണ്‍ 7, ഐഫോണ്‍ 7 പ്‌ളസ് എന്നിവയ്‌ക്കൊപ്പം ആപ്പിള്‍ വാച്ച് സീരിസ് 1 വാങ്ങാനാകും. രണ്ടും കൂടി ഒരുമിച്ച് വാങ്ങാന്‍ വെറും 17,500 രൂപ മതി. സാധാരണഗതിയില്‍ ആപ്പിള്‍ വാച്ച് സീരീസിലെ 142 എംഎമ്മിന് 6,990 രൂപയാണ് വില. ആപ്പിള്‍ വാച്ച് 38 എംഎമ്മിന് 4,990 രൂപയുമാണ് വില.

മറ്റൊരു കോമ്പോ ഓഫറില്‍ ആപ്പിള്‍ വാച്ച് സീരീസ് 2 സ്മാര്‍ട്ട്‌വാച്ച് ഐഫോണ്‍ 7, ഐഫോണ്‍ 7 പ്‌ളസ് എന്നിവ 17,000 ന് കിട്ടും. ഇതിനര്‍ത്ഥം ഇതിനൊപ്പം സ്‌പോര്‍ട്ട്‌സ് ബ്രാന്‍ഡായ 38 എംഎം വെര്‍ഷന്‍ വാച്ച് 12,900 നും 42 എംഎം വേരിയന്റ് 14,900 നും കിട്ടും. മൂന്നാമത്തെ കോമ്പോയില്‍ ഐഫോണ്‍7, ഐഫോണ്‍ 7 പ്‌ളസിനൊപ്പം ഐപാഡ് മിനി2 18,000 രൂപയ്ക്കും കിട്ടും. അതായത് 21,900 വില വരുന്ന ഐപാഡ് മിനി 2 ന്റെ 32 വേരിയന്റ് വെറും 1990 രൂപയ്ക്ക് കിട്ടും.

Ads by Google
TRENDING NOW