Friday, June 23, 2017 Last Updated 28 Min 39 Sec ago English Edition
Todays E paper
Sunday 26 Jun 2016 05.07 PM

അനാഥരക്ഷകന്‍ തെരുവോരം മുരുകന്‍ അനന്തപുരിയില്‍, പിന്തുണയുമായി ഭാഗ്യലക്ഷ്മിയും

uploads/news/2016/06/7384/theruvoram-murukan.jpg
തെരുവോരം സംഘടനയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം റെയില്‍വെ സ്‌റ്റേഷനില്‍ അലഞ്ഞുതിരിഞ്ഞു നടന്നയാളെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, സാമൂഹ്യ പ്രവര്‍ത്തകരായ മുരുകന്‍, ധന്യരാമന്‍ എന്നിവരുടെ നേതൃത്വത്തില്‍ ശുചീകരിക്കുന്നു.

തിരുവനന്തപുരം: ആര്‍ക്കും വേണ്ടാത്ത അനാഥജന്മങ്ങള്‍ക്ക് അഭയകേന്ദ്രമായ തെരുവോരം മുരുകനു പിന്തുണയുമായി ചലച്ചിത്ര-സാമൂഹികപ്രവര്‍ത്തകര്‍. തെരുവുകളില്‍ അലഞ്ഞുതിരിയുന്നവരെ കണ്ടെത്തി പരിചരിക്കുകയാണു മുരുകന്റെ 'തെരുവോരം' എന്ന സംഘടനയുടെ ലക്ഷ്യം.
തിരുവനന്തപുരം റെയില്‍വേ സ്‌റ്റേഷനില്‍ അലഞ്ഞുനടന്ന പത്തോളം പേരെ കണ്ടെത്തി, താടിയും മുടിയും വെട്ടി വൃത്തിയാക്കി പുതിയ വസ്ത്രവും കഴിക്കാന്‍ ഭക്ഷണവും നല്‍കി. ചലച്ചിത്ര ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, സാമൂഹികപ്രവര്‍ത്തക ധന്യ രാമന്‍ എന്നിവരും ഈ സദ്പ്രവൃത്തിയില്‍ മുരുകനൊപ്പം ചേര്‍ന്നു.

തമിഴ്‌നാട് സ്വദേശികളായ ഷണ്മുഖത്തിന്റെയും വള്ളിയുടെയും മകനായി ഇടുക്കിയിലെ പീരുമേട്ടിലാണു ജനിച്ചതെങ്കിലും എറണാകുളത്തെ ഒരു ചേരിയിലാണു മുരുകന്‍ എട്ടുവയസ് വരെ വളര്‍ന്നത്. പിന്നീട് പള്ളുരുത്തിയിലെ ഡോണ്‍ബോസ്‌കോ സ്‌നേഹഭവന്‍ അനാഥാലയത്തിലെത്തി.
പകല്‍ മുഴുവന്‍ തെരുവോരം സംഘടനയിലൂടെ ആരോരുമില്ലാത്തവര്‍ക്കു തണലാകുന്ന മുരുകന്‍ രാത്രി ഓട്ടോറിക്ഷ ഓടിച്ചാണ് ഉപജീവനം കണ്ടെത്തുന്നത്. 2007-ല്‍ രൂപീകരിച്ച സംഘടന ഒമ്പതാം വര്‍ഷത്തിലേക്കു കടക്കുമ്പോള്‍ എണ്ണായിരത്തോളം തെരുവുജന്മങ്ങള്‍ക്കു മുരുകന്‍ തണലായി.
ഇങ്ങനെ തെരുവില്‍നിന്നു രക്ഷപ്പെട്ടവര്‍തന്നെയാണു പുതിയ ആളുകളെ കണ്ടെത്തി പുതുജീവിതത്തിലേക്കു കൂട്ടിക്കൊണ്ടുവരാന്‍ മുരുകനെ സഹായിക്കുന്നത്. മുരുകനു നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. ടൈംസ് നൗ ചാനലിന്റെ അമെയ്സിങ് ഇന്ത്യന്‍ പുരസ്‌കാരം കഴിഞ്ഞവര്‍ഷമാണു പ്രധാനമന്ത്രി നരേന്ദ്ര മോഡിയില്‍നിന്ന് ഏറ്റുവാങ്ങിയത്.

Ads by Google
Sunday 26 Jun 2016 05.07 PM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW