Monday, November 06, 2017 Last Updated 50 Min 45 Sec ago English Edition
Todays E paper
Ads by Google
Monday 23 Jan 2017 06.32 PM

മായമില്ലാതെ തക്കാളി സോസ് എളുപ്പത്തില്‍ വീട്ടില്‍ ഉണ്ടാക്കാം

uploads/news/2017/01/73736/tomato.jpg

കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു ഐറ്റമാണ് തക്കാളി സോസ്. കട്ലറ്റ്, സമൂസ തുടങ്ങി ചപ്പാത്തിയുടെ കൂടെ വരെ സോസ് ഉപയോഗിയ്ക്കാം. കടകളില്‍ നിന്നും പായ്ക്കറ്റുകളിലും കുപ്പികളിലും സോസ് വാങ്ങാന്‍ കിട്ടും. എന്നാല്‍ ഏറ്റവും എളുപ്പത്തില്‍ യാതൊരു മായവുമില്ലാതെ വീട്ടില്‍ ഉണ്ടാക്കാവുന്നതാണ് ടൊമാറ്റോ സോസ്.ഏറെ കാലത്തേയ്ക്ക് സൂക്ഷിച്ച് വയ്ക്കുകയും ചെയ്യാം.

വേണ്ട ചേരുവകള്‍

തക്കാളി -1kg

വിനാഗിരി -1/3 കപ്പ്

പഞ്ചസാര -1/2 കപ്പ്

പച്ചമുളക് -4( വറ്റൽമുളക് -4 )

ഉപ്പ് –പാകത്തിന്

ഏലക്കാ -4

ഗ്രാമ്പൂ-5

കറുവപട്ട -1 മീഡിയം കഷണം

പെരുംജീരകം -1/2 റ്റീസ്പൂൺ

ജീരകം -1/2 റ്റീസ്പൂൺ

ഇഞ്ചി വെള്ളുതുള്ളി പേസ്റ്റ് -1.5 റ്റീസ്പൂൺ

സവാള -1

പാകം ചെയ്യുന്ന വിധം

തക്കാളി കഴുകി വൃത്തിയാക്കി വക്കുക. ഒരു പാത്രത്തിൽ ആവശ്യത്തിനു വെള്ളം ഒഴിച്ച് തക്കാളി കൂടെ ഇട്ട് വെള്ളം തിളപ്പിക്കുക. നന്നായി തിളച്ച് തൊലി അടർന്നു വരുന്ന പരുവം ആകുമ്പോൾ തീ ഓഫ് ചെയ്യാം. ശേഷം തക്കാളികൾ നല്ല തണുത്ത വെള്ളതിൽ ഇട്ട് വക്കുക. ചൂട് നന്നായി പോയശേഷം എല്ലാ തക്കാളിയും തൊലി കളഞ്ഞ് എടുത്ത് വക്കുക. പിന്നീട് എല്ലാം മിക്സിയിലിട്ട് നല്ലവണ്ണം പേസ്റ്റ് ആക്കി എടുക്കുക. ഗ്രാമ്പൂ,കറുകപട്ട, പച്ചമുളക്( വറ്റൽമുളക്), സവാള, ഏലക്ക, പെരുംജീരകം, ജീരകം ഇവ ചെറുതായി ചതച്ച് ,ഇഞ്ചി വെള്ളുത്തുള്ളി പേസ്റ്റും കൂടെ ചേർത്ത് ഒരു വൃത്തിയുള്ള തുണിയിൽ കിഴി കെട്ടി എടുക്കുക. അടികട്ടിയുള്ള ഒരു പാൻ അടുപ്പിൽ വച്ച് തക്കാളി പേസ്റ്റ് ഒഴിച്ച് ഇളക്കുക.ഉണ്ടാക്കി വച്ച കിഴി കൂടി അതിൽ ഇട്ട് ഇളക്കി ചൂടാക്കുക. നന്നായി ചൂടായി കുറുകാൻ തുടങ്ങുമ്പോൾ വിനാഗിരി, പഞ്ചസാര , പാകത്തിനു ഉപ്പ് ഇവ കൂടെ ചേർത്ത് നന്നായി തിളച്ച് കുറുകുന്ന വരെ ഇളക്കുക. ശേഷം കിഴി തക്കാളി ചാറിലേക്ക് നന്നായി പിഴിഞ്ഞ് ആ സത്ത് മുഴുവൻ ഇറങ്ങാൻ അനുവദിക്കുക. അടിയില്‍പ്പിടിയ്ക്കാതെ നന്നായി ഇളക്കി കൊടുത്തു കൊണ്ടിരിക്കണം. 2-3 മിനുറ്റിനു ശേഷം തീ ഓഫ് ചെയ്യാം.തണുത്ത ശേഷം കുപ്പിയിലാക്കി സൂക്ഷിക്കാം.ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ കൂടുതൽ ദിവസം കേടു കൂടാതെ ഇരിക്കും.

Ads by Google
Monday 23 Jan 2017 06.32 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW