Tuesday, November 13, 2018 Last Updated 58 Min 18 Sec ago English Edition
Todays E paper
Ads by Google
Saturday 21 Jan 2017 03.43 PM

ജോലി അന്വേഷിച്ച് വരുന്നവര്‍ക്ക് സൗജന്യ ഭക്ഷണം ലഭിക്കുന്ന ഹോട്ടല്‍

uploads/news/2017/01/73112/nomnom.jpg

ജോലി അന്വേഷിച്ച് വരുന്നവര്‍ക്കു സൗജന്യ ഭക്ഷണം നല്‍കുന്ന ഒരു ഹോട്ടല്‍. തൊഴില്‍ അന്വേഷകര്‍ക്ക് ഈ ഹോട്ടലില്‍ നിന്നു പ്രധാന ഡിഷിനോടൊപ്പം ന്യൂഡില്‍സോ അരിയാഹാരമോ കഴിക്കാം. സൗജന്യ ഭക്ഷണം ലഭ്യമാണ് എന്ന് അറിയിച്ചുകൊണ്ടുള്ള ബോര്‍ഡും ഹോട്ടലിനു മുമ്പില്‍ വച്ചിട്ടുണ്ട്. കറാമയിലെ അല്‍ബര്‍ഷയില്‍ പ്രവര്‍ത്തിക്കുന്ന നോംനാം ഏഷ്യ റസ്റ്ററന്റാണ് അന്നദാനത്തിന്റെ മഹത്വം വിളിച്ചോതി സൗജന്യ ഭക്ഷണം വിതരണം ചെയ്യുന്നത്. ഇനി സൗജന്യ ഭക്ഷണം കഴിക്കാന്‍ ആത്മാഭിമാനം അനുവദിക്കുന്നില്ലാത്തവര്‍ക്കായി ഹോട്ടല്‍ മറ്റൊരു ഓഫറും മുന്നോട്ടു വയ്ക്കുന്നുണ്ട്. കഴിച്ച ഭക്ഷണത്തിന്റെ തുക ബുക്കില്‍ എഴുതി വയ്ക്കാം. പിന്നീട് ജോലി കിട്ടിയ ശേഷം ഭക്ഷണത്തിന്റെ ബില്ലടച്ചാല്‍ മതി.

uploads/news/2017/01/73112/norm-1.jpg

ഇത്തരത്തില്‍ ജോലികിട്ടിയ ശേഷം ഭക്ഷണത്തിന്റെ പണം തിരിച്ചു നല്‍കിയതായി റസ്റ്ററന്റ് മാനേജര്‍ തമിഴ്‌നാട് സ്വദേശി വിജയകുമാര്‍ പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ഇവര്‍ സൗജന്യ ഭക്ഷണം നല്‍കി വരുന്നു. റസ്റ്ററന്റ് സഹസ്ഥാപകനായ വിവേക് ബാലയുടെതാണ് ഈ ആശയം. ഹോട്ടലില്‍ എത്തിയ ഫുഡ് കണ്‍സള്‍ട്ടന്റ് സൗജന്യ ഉച്ചഭക്ഷണം നല്‍കും എന്ന ബോര്‍ഡിന്റെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ നിരവധിപേര്‍ ഈ ഹോട്ടലിനെ അഭിനന്ദിച്ചു രംഗത്ത് എത്തി. ദിനംപ്രതി ആയിരക്കണക്കിന് അന്യനാട്ടുകാരാണു ഗള്‍ഫില്‍ ജോലി തേടിയെത്തുന്നത്. ഇത്തരം തൊഴിലന്വേഷകരില്‍ പലരും സാമ്പത്തിക ബുദ്ധിമുട്ടു കാരണം ഭക്ഷണം പോലും കഴിക്കാനാകാത്ത അവസ്ഥയിലാണ്. ഇത്തരത്തില്‍ വലയുന്നവര്‍ക്ക് വലിയൊരു ആശ്വാസമായി മാറുകയാണു നോംനോം റസ്റ്ററന്റ്.

Ads by Google
Saturday 21 Jan 2017 03.43 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW