Monday, June 18, 2018 Last Updated 0 Min 23 Sec ago English Edition
Todays E paper
Ads by Google
Saturday 21 Jan 2017 03.39 PM

എന്റെ കുഞ്ഞിന് വണ്ണം വയ്ക്കുന്നുണ്ടോ?

uploads/news/2017/01/73108/parenting.jpg

അമിതവണ്ണം മുതിര്‍ന്നവര്‍ക്ക് മാത്രമല്ല, കുട്ടികളെയും സാരമായി ബാധിച്ചു തുടങ്ങിയിരിക്കുന്നു. പോഷകാഹാരക്കുറവെന്ന പോലെ അമിതവണ്ണവും ഒരു പ്രശ്നമാണ്. അല്പമൊന്ന് ശ്രദ്ധിച്ചാല്‍ കുട്ടികളിലെ പൊണ്ണത്തടി നിയന്ത്രിക്കാവുന്നതേയുള്ളൂ...

വാവയ്‌ക്കെന്ത് വണ്ണമാണ്. ഇത്രയും വണ്ണം വേണോ? ഈ വണ്ണം കാരണം എന്തെങ്കിലും അസുഖങ്ങള്‍ ഉണ്ടായാലോ, അത് കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിച്ചാലോ?'. നീരജ സംശയം പ്രകടിപ്പിച്ചു. എല്ലാ അമ്മമാരുടേയും പ്രശ്‌നമാണിത്.

തന്റെ കുഞ്ഞിന് ഏറ്റവും നല്ല പോഷകാഹാരം നല്‍കണമെന്നാണ് ഏതൊരമ്മയും ആഗ്രഹിക്കുന്നത്. എന്നാല്‍ കുഞ്ഞിന് നല്‍കുന്ന ഭക്ഷണത്തിന്റെ അളവ് വര്‍ദ്ധിക്കുമ്പോള്‍ കുഞ്ഞിന്റെ ശരീരത്തിലും അത്തരത്തിലുള്ള മാറ്റങ്ങള്‍ സൃഷ്ടിക്കപ്പെടും.

അമിതവണ്ണത്തിലേക്കുള്ള പോക്കായിരിക്കും അത്. പൊണ്ണത്തടി മുതിര്‍ന്നവരെ മാത്രമല്ല, കുട്ടികളെയും ദോഷകരമായി ബാധിക്കും.

അമിത ഭക്ഷണം


ജനിക്കുമ്പോള്‍ മുതല്‍ അച്ഛനമ്മമാര്‍ കുഞ്ഞിന് നല്‍കുന്ന സ്‌നേഹവും ലാളനയും വാക്കുകള്‍ക്കതീതമാണ്. പോഷകമൂല്യം കൂടിയ ഭക്ഷണം ഇന്ന് കുഞ്ഞുങ്ങള്‍ക്ക് അമിതമായാണ് നല്‍കുന്നത്. മധുരവും കൊഴുപ്പും കലോറി കൂടിയ ഭക്ഷ്യാഹാരങ്ങളുമാണ് കുട്ടികള്‍ക്ക് നല്‍കുന്നത്.

ശരീരത്തിനേറെ പ്രയോജനപ്രദമായ പച്ചക്കറി, പയറുവര്‍ഗ്ഗങ്ങള്‍, പഴങ്ങള്‍ എന്നീ നാടന്‍ ഭക്ഷണങ്ങളോട് മോശം സമീപനമാണ് അച്ഛനമ്മമാര്‍ കാണിക്കുന്നത്. പകരം ബര്‍ഗറും പപ്പ്‌സും മീറ്റ്‌റോളുമാണ് കുട്ടികളുടെ തീന്‍മേശമേല്‍ ഇടം നേടുന്നത്.

എന്തിനേറെ പറയുന്നു, ഈ കലോറി കൂടിയ ഭക്ഷണവസ്തുക്കള്‍ കുഞ്ഞിന് നല്‍കിക്കഴിഞ്ഞാല്‍ അതിലെ കൊഴുപ്പിനെ എരിച്ചുകളയാനുള്ള ശാരീരികാധ്വാനവും ഇന്നത്തെ കുട്ടികളുടെ ജീവിതശൈലിയില്‍ ഇല്ല. കായികാധ്വാനം ആവശ്യമുള്ള കളികള്‍ കുറഞ്ഞു. മുഴുവന്‍ സമയവും പഠനത്തില്‍ ശ്രദ്ധിക്കണമെന്ന സമ്മര്‍ദ്ദവും കുട്ടികളെ കുഴപ്പിക്കും.

സൗകര്യങ്ങളും സമയക്കുറവും


പണ്ടുകാലങ്ങളില്‍ കേരളത്തിലെ സ്‌കൂളുകളുടെ എണ്ണം പരിമിതമായിരുന്നു. എന്നാല്‍ ഇന്നതല്ല സ്ഥിതി. ദിനംപ്രതി സ്‌കൂളുകളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. സ്‌കൂളുകളുടെ എണ്ണം വര്‍ദ്ധിച്ചപ്പോള്‍ കിലോമീറ്ററുകളോളം നടന്നുപോവേണ്ട അവസ്ഥ കുട്ടികള്‍ക്കില്ലാതായി.

നടന്നുപോകാനുള്ള ദൂരം മാത്രമേ ഉള്ളെങ്കിലും സ്‌കൂല്‍ വണ്ടിയിലേ പോകൂ. ഈ പ്രവണത കുട്ടികളുടെ ശരീരം അമിതമായി വണ്ണം വയ്ക്കുന്നതിനിടയാക്കും. അമിതവണ്ണത്തിന് പുറമേ അവര്‍ക്കുണ്ടാവുന്ന അസുഖങ്ങളും ചില്ലറയല്ല.

ജനിക്കുമ്പോള്‍ നാലരക്കിലോഗ്രാമില്‍ കൂടുതല്‍ ഭാരമുള്ള കുട്ടികള്‍ വീണ്ടും അതേഭാരത്തില്‍ വളരുകയാണെങ്കില്‍ ഡോക്ടറുടെ സഹായത്തോടെ തൂക്കം നിയന്ത്രിക്കുന്നതാണ് ഉത്തമം.

കുട്ടികളെ സദാസമയവും വീടിനുള്ളില്‍ പിടിച്ചിരുത്താതെ വ്യായാമം ലഭിക്കുന്ന കളികളില്‍ വ്യാപൃതരാക്കണം. കുറച്ച് ദൂരമേ ഉള്ളുവെങ്കില്‍ നടന്നുപോകാന്‍ കുട്ടിയെ പ്രേരിപ്പിക്കണം.

ഭാരക്കൂടുതല്‍ മാത്രമല്ല. ഭാരക്കുറവും പ്രശ്‌നം


കുട്ടികളിലെ ഭാരക്കുറവിന് അനവധി കാരണങ്ങളുണ്ട്.
1. അമ്മയുടെ വളര്‍ച്ചാമുരടിപ്പ്
2. ഗര്‍ഭാവസ്ഥയിലെ വിളര്‍ച്ച

3. പോഷകാഹാരക്കുറവ്
4. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

5. കഠിനാധ്വാനവും വിശ്രമക്കുറവും.
6. അമ്മയ്ക്കുണ്ടാവുന്ന അണുബാധ

7. കൗമാരപ്രായത്തിലെ വിവാഹവും ഗര്‍ഭധാരണവും.
8. ഒരേ സമയം ഒന്നിലേറെ കുഞ്ഞുങ്ങളെ ഗര്‍ഭം ധരിക്കുമ്പോള്‍
9. മാസം തികയാതെയുള്ള പ്രസവം.

ഭാരക്കുറവ് പ്രശ്‌നമാകുമ്പോള്‍


ഭാരക്കുറവുള്ള കുട്ടികള്‍ സാധാരണ കുട്ടികളെ അപേക്ഷിച്ച് വളര്‍ച്ചയിലും ബുദ്ധിവികാസത്തിലും പിന്നിലാവാന്‍ സാധ്യതയുണ്ട്. ശരീര താപനില നിയന്ത്രിക്കാന്‍ കഴിയാതാവുക, ശ്വാസതടസം, ബുദ്ധിമാന്ദ്യം, ചലനവൈകല്യം, കേള്‍വിത്തകരാറ്, കാഴ്ച്ചാവൈകല്യം, ചലനവൈകല്യം, പെരുമാറ്റ വൈകല്യങ്ങള്‍ എന്നിവയാണ് പ്രധാനപ്രശ്‌നങ്ങള്‍.
Saturday 21 Jan 2017 03.39 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW