Monday, May 28, 2018 Last Updated 36 Min 27 Sec ago English Edition
Todays E paper
Ads by Google
Friday 20 Jan 2017 08.45 PM

ഹോട്ടലില്‍ പാത്രം കഴുകലും മേശതുടയ്ക്കലും, മീന്‍ കടയില്‍ സഹായി; എന്നാല്‍ ഇന്ന് ഈ നെടുംങ്കണ്ടംകാരന്‍ ഇംഗ്ലീഷ് അസിസ്‌റ്റെന്റ്‌ പ്രഫസര്‍

uploads/news/2017/01/72789/jobin.jpg

നെടുംങ്കണ്ടകാരന്‍ ജോബിന്‍ ജോസഫ് പ്ലസ്ടൂവില്‍ എത്തിയപ്പോഴായിരുന്ന ടിപ്പര്‍ ഇടിച്ച് അമ്മ കിടപ്പിലാകുന്നത്. കൂലിപ്പണിക്കാരനായ അച്ഛന്റെ വരുമാനം കൊണ്ടു മാത്രം കുടുംബം മുന്നോട്ടു പോകാന്‍ കഴിയാത്ത അവസ്ഥ. പക്ഷേ ജോബിന്‍ കഷ്ടപ്പെട്ടു ജോലി ചെയ്ത് പഠനം തുടരാന്‍ തീരുമാനിച്ചു.

ആദ്യം ജോലി ചെയ്തതു കാഞ്ഞിരപ്പിള്ളിയിലെ ഒരു ഹോട്ടലിലായിരുന്നു. പാത്രം കഴുകലും മേശ തുടയ്ക്കലുമായിരുന്നു ആദ്യം ലഭിച്ച ജോലി. എന്നാല്‍ തളരാനും പിന്തിരിയാനും ജോബിന്‍ തയാറായിരുന്നില്ല. പീന്നീട് ജീവിക്കാന്‍ വേണ്ടി ചെയ്തത് 20 ഓളം ജോലികള്‍. ഇതില്‍ മീന്‍കടയിലെ സഹായി, കണക്കപ്പിള്ള, ലോട്ടറി സ്ഥാപനം, ചിപ്പസ് കമ്പനി, വര്‍ക്ക് ഷോപ്പ് പണി, മെയ്ക്കാഡ്, തുടങ്ങി നിരവധി ജോലികള്‍ ചെയ്തു.

ജോബിന്റെ മുമ്പിലെ ലക്ഷ്യം അധ്യാപനം മാത്രമായിരുന്നു. അതുകൊണ്ടു തന്നെ ഈ കഷ്ടപ്പാടുകളും ദുരിതങ്ങളും ലക്ഷ്യത്തില്‍ നിന്നു പിന്തിരിപ്പിക്കാന്‍ പര്യാപ്തമായിരുന്നില്ല. ജോബിന്റെ ലക്ഷ്യം തിരിച്ചറിഞ്ഞ നിരവധി പേര്‍ ഈ യാത്രയില്‍ തണലായി എത്തി. ഇതിനിടയില്‍ ബിരുദവും ബിരുദാനന്തര ബിരുദവും ബിഎഡുമൊക്കെ സ്വന്തമാക്കാനും ഈ യുവാവിനു കഴിഞ്ഞു.

ഒടുവില്‍ മുല്ലക്കാനം സാന്‍ജോ കോളേജില്‍ ഇംീഷ് വിഭാഗം അസിസ്റ്റന്റെ് പ്രഫസറായി ജോലിയാരംഭിക്കുമ്പോള്‍ യുവാക്കളുടെ മുഴുവന്‍ പ്രചോദനമായി മാറിരിക്കുകയാണ് ഈ യുവാവ്. ജോബിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്നാണ് ഈ ജീവിതകഥ പുറംലോകം അറിഞ്ഞത്. കഷ്ടപ്പെട്ടു പഠിക്കുന്നതുവരെ ഒത്തിരി ഇഷ്ടമാണ് എന്നു പറഞ്ഞാണു ജോബിന്‍ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത്.

ഇനിയും ഈ യുവാവിന്റെ ജീവിത ലക്ഷ്യങ്ങള്‍ അവസാനിക്കുന്നില്ല. തന്നെപ്പോലെ തന്നെ കഷ്ടപ്പെട്ടു പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു സഹായമേകാന്‍ ഫേസ്ബുക്ക് കൂട്ടായ്മ തുടങ്ങണം എന്നാതാണു ജോബിന്റെ ലക്ഷ്യം.

Ads by Google
Friday 20 Jan 2017 08.45 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW