Wednesday, August 16, 2017 Last Updated 10 Min 20 Sec ago English Edition
Todays E paper
സി.ബി. ശ്രീനിവാസ്
Friday 20 Jan 2017 06.33 PM

തമിഴ്‌നാട്ടിലെ കാള കുത്തിമറിക്കുന്നതു ബിജെപിയുടെ സ്വപ്നങ്ങളെ ആയിരിക്കുമോ?

സംസ്ഥാനം പിടിക്കാൻ തയാറായ ബിജെപി ഇപ്പോൾ ഉള്ളവോട്ട് ബാങ്ക് എങ്ങനെ സംരക്ഷിക്കുമെന്ന് അറിയാതെ നെട്ടോട്ടമോടുകയാണ്. ഓർഡിനൻസ് ഇറക്കാൻ വൈകുന്ന ഓരോ നിമിഷവും ബിജെപിക്ക് തമിഴ്‌നാട്ടിൽ അപകടമാണ്. ജനാധിപത്യ വ്യവസ്ഥകളെ അട്ടിമറിക്കാത്ത കരുത്തനായ പ്രധാനമന്ത്രിയായി രണ്ടു ദിവസത്തിൽ കൂടുതൽ തുടരാൻ ഈ വിഷയത്തിൽ മോദിക്ക് കഴിയില്ല
uploads/news/2017/01/72777/jellikkettu.jpg

ജയലളിത ഇല്ലാത്ത തമിഴകത്തെക്കുറിച്ചു ആശങ്ക പ്പെട്ടും പരിഹസിച്ചും ബിജെപി നേതാവ് കെ സുരേന്ദ്രൻ ഇട്ട ഫേസ്ബുക് പോസ്റ്റ് ഏറെ വിവാദമായിരുന്നു. തമിഴ്‌നാട്ടിൽ ബിജെപിക്ക് ബാലികേറാമലകളായി നില നിന്നതു രണ്ടു പാർട്ടികളായിരുന്നു എഐഡിഎംകെയും ഡിഎംകെയും. രണ്ടാമതൊരു നേതാവ് ആരെന്നറിയാതെ എഐഡിഎംകെ യും രണ്ടാമൻ ആരെന്നറിയാതെ ഡിഎംകെ യും തമ്മിൽ തല്ലുമ്പോൾ ആടുകളുടെ ചോര കുടിക്കുന്ന ചെന്നായ പോലെ തമിഴ് നാട്ടിൽ കയറാം എന്നതായിരുന്നു ബിജെപി കണക്കു കൂട്ടൽ.

തമിഴ്‌നാട്ടിൽ ഓരോ ചുവടും ബിജെപി വച്ചതു വളരെ ആസൂത്രണം ചെയ്തായിരുന്നു. മോദി പ്രധാനമന്ത്രിയായ ശേഷം ആദ്യമായി അങ്ങോട്ട് പോയി കണ്ട മുഖ്യമന്ത്രി ജയലളിത ആയിരുന്നു. ജയലളിതയുടെ മരണ ശേഷവും എഐഡിഎംകെ നേതൃത്വം ആരെന്നു മനസിലാക്കി തോഴി ശശിയുടെ തലയിൽ തൊട്ടായിരുന്നു ആശ്വസിപ്പിച്ചത്. റബ്ബർ സ്റ്റാമ്പ് പോലെ ഒരു മുഖ്യമന്ത്രി വേണം എന്ന ഘട്ടത്തിൽ പനീർശെൽവത്തിന്റെ പേര് ജയലളിതയോട് നിർദേശിച്ചത് ശശികല ആയിരുന്നതിനാൽ ചിന്നമ്മയോടു എന്നും പനീർശെൽവത്തിനു കൂറുണ്ട്.

കാര്യങ്ങൾ ഏകദേശം ബിജെപി വിരിച്ച വലയിലേക്ക് എത്തുമ്പോഴാണ് ചുവപ്പ് കണ്ട കാളയെപ്പോലെ തമിഴർ ജെല്ലിക്കെട്ടിനു വേണ്ടി തെരുവിലിറങ്ങുന്നത്. മുല്ലപ്പെരിയാർ അടക്കമുള്ള വിഷയങ്ങളിൽ ജനത്തെ തെരുവിൽ ഇറക്കാതിരിക്കാൻ ജയലളിത ആദ്യമേ ഇറങ്ങും.ഇത്തവണ മികച്ച നേതാവ് ഇല്ലാത്തതിനാൽ ജനത്തിന്റെ പിന്നാലെ നേതാക്കൾക്ക് ഇറങ്ങേണ്ടി വന്നു. ജെല്ലിക്കെട്ട് അനുവദിക്കില്ലെന്ന കോടതിയുടെ നിലപാട് മറികടക്കാൻ ഇനി കേന്ദ്രസർക്കാർ ഓർഡർ ഇറക്കുക മാത്രമേ മാർഗമുള്ളൂ.

തമിഴ്‌നാട്ടിൽ നിന്നുള്ള ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ പൊൻരാധാകൃഷ്ണനും ബിജെപി നേതാവ് തമിഴിസൈ സൗന്ദരരാജനും വനം പരിസ്ഥിതിവകുപ്പ് മന്ത്രാലയത്തിൽ താമസമാണ്.ലോക്സഭാ ഡെപ്യൂട്ടി സ്പീക്കർ തമ്പി ദുരൈയും എംപി മാരും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ അടുത്താണ്. പനീർ ശെൽവം എല്ലാ ഉത്തരവാദിത്വവും നരേന്ദ്രമോദിയുടെ പിടലിയ്ക്കു വച്ചുകെട്ടി കഴിഞ്ഞു.

സംസ്ഥാനം പിടിക്കാൻ തയാറായ ബിജെപി ഇപ്പോൾ ഉള്ളവോട്ട് ബാങ്ക് എങ്ങനെ സംരക്ഷിക്കുമെന്ന് അറിയാതെ നെട്ടോട്ടമോടുകയാണ്. ഓർഡിനൻസ് ഇറക്കാൻ വൈകുന്ന ഓരോ നിമിഷവും ബിജെപിക്ക് തമിഴ്‌നാട്ടിൽ അപകടമാണ്. ജനാധിപത്യ വ്യവസ്ഥകളെ അട്ടിമറിക്കാത്ത കരുത്തനായ പ്രധാനമന്ത്രിയായി രണ്ടു ദിവസത്തിൽ കൂടുതൽ തുടരാൻ ഈ വിഷയത്തിൽ മോദിക്ക് കഴിയില്ല. മറിച്ചാണ് സംഭവിക്കുന്നതെങ്കിൽ മോദിയുടെ 56 ഇഞ്ച് നെഞ്ച് കൂടുതൽ വികസിക്കും. അതോടൊപ്പം തമിഴ്‌നാട്ടിലെ കാള കുത്തിമറിക്കുന്നതു ബിജെപി സ്വപ്നങ്ങളെ കൂടി ആയിരിക്കും.

Ads by Google
TRENDING NOW