Wednesday, November 08, 2017 Last Updated 2 Min 17 Sec ago English Edition
Todays E paper
Ads by Google
Friday 20 Jan 2017 04.14 PM

ജ്യോതിഷത്തില്‍ ഷഡ്വര്‍ഗ്ഗം എന്ന് പറഞ്ഞാല്‍ എന്താണ്?

സംശയ നിവാരണം
uploads/news/2017/01/72760/askastrolgr200117.jpg

ചോദ്യം: എന്താണ് മധ്യമരജ്ജു ദോഷം?


അനില്‍, ആലപ്പുഴ

ഉത്തരം: നാള്‍പ്പൊരുത്തത്തില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് മധ്യമരജ്ജു ദോഷം.
ഭരണി, മകയിരം, പൂയം, പൂരം, ചിത്തിര, അനിഴം, പൂരാടം, അവിട്ടം, ഉത്രട്ടാതി എന്നീ നാളുകാര്‍ വിവാഹത്തിന് മധ്യമരജ്ജദോഷം നോക്കേണ്ടതുണ്ട്. എന്നാല്‍
ഭരണി- മകയിരം
പൂയം-പൂരം
ചിത്തിര- അനിഴം
പൂരാടം- അവിട്ടം
എന്നിവ യഥാക്രമം സ്ത്രീ പുരുഷന്മാരുടെ നാളുകളായി വന്നാല്‍ മധ്യമരജ്ജുദോഷം കാര്യമായി കണക്കാക്കേണ്ടതില്ലെന്നാണ് ജ്യോതിഷ ആചാര്യന്മാര്‍ പറയുന്നത്. കാരണം ഈ നാളുകള്‍ ആരോഹ അവരോഹണ ക്രമത്തിലാണ്.
എന്നാല്‍
ഭരണി- പൂയം
പൂയം- ചിത്തിര
ചിത്തിര- പൂരാടം
പൂരാടം- ഉത്രട്ടാതി
എന്നീ നാളുകള്‍ തമ്മില്‍ മധ്യമ രജ്ജുദോഷം കൂടിയിരിക്കും. പരസ്പര വിരോധം, വേര്‍പാട് അഭിപ്രായഭിന്നത എന്നിവയാണ് പ്രധാന ദോഷങ്ങള്‍. എന്നാല്‍ ലഗ്നം, ചന്ദ്രന്‍, ശുക്രന്‍, ഏഴാംഭാവാധിപന്‍ ഇവ സമസപ്തമത്തില്‍ വരുന്നതും, ചന്ദ്രന്‍ നില്‍ക്കുന്ന രാശ്യാധിപന്മാര്‍ ഒന്നായിവരുന്നതും, ബന്ധുക്കളായി വരുന്നതും- മധ്യമരജ്ജു ദോഷത്തിന്റെ അളവ് കുറഞ്ഞിരിക്കും.

** ** **

ചോദ്യം: ജ്യോതിഷത്തില്‍ ഷഡ്വര്‍ഗ്ഗം എന്ന് പറഞ്ഞാല്‍ എന്താണ്?


അമ്പിളി, കായംകുളം

ഉത്തരം: ഒരു ഗ്രഹനിലയില്‍ 12 രാശികള്‍ ആണെല്ലോ ഉള്ളത്. ആ ഒരു രാശിയെ രണ്ടായി ഭാഗിച്ചാല്‍ ഹോരകളും, മൂന്നായി ഭാഗിച്ചാല്‍ ദ്രേക്കാണങ്ങളും, ഒമ്പതായി ഭാഗിച്ചാല്‍ നവാംശകളും, പന്ത്രണ്ടായി ഭാഗിച്ചാല്‍ ദ്വാദശാംകവും, മുപ്പതായി ഭാഗിച്ചാല്‍ ത്രിംശാശകവും ആകുന്നു. ഇതിനെയാണ് ഷഡ്വര്‍ഗ്ഗം എന്ന് പറയുന്നത്.

** ** **

ചോദ്യം: വീടിന്റെ അടുക്കള ബെഡ് റൂമിനേക്കാള്‍ വലുതായി ഇരുന്നാല്‍ ദോഷമാണെന്ന് പറയുന്നു. ശരിയാണോ?


രാഘവന്‍, അമ്പലപ്പുഴ

ഉത്തരം: അടുക്കള ബെഡ് റൂമിനേക്കാള്‍ വലുതായിയിരുന്നാല്‍ ദോഷമാണെന്ന് വാസ്തുശാസ്ത്രം പറയുന്നു. അതുകൊണ്ട് ബെഡ് റൂമിന്റെ ചുറ്റളവിനെക്കാള്‍ കുറവായി ഇരിക്കണം അടുക്കളയുടെ ചുറ്റളവ്. കൂടാതെ സ്ത്രീകള്‍ ജീവിതത്തിന്റെ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്നത് അടുക്കളയിലാണ്. വലിയ മുറിയാണ് അടുക്കളയെങ്കില്‍ കൂടുതല്‍ നടക്കേണ്ടിവരുമെന്നുള്ളതും വൃത്തിയാക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നുള്ളതുമാണ് ശാസ്ത്രീയവശം.

ബാബുനായര്‍, പാലാ

Ads by Google
Ads by Google
TRENDING NOW