Thursday, November 16, 2017 Last Updated 0 Min 48 Sec ago English Edition
Todays E paper
Ads by Google
Thursday 19 Jan 2017 04.31 PM

Delicious New Year TREAT

uploads/news/2017/01/72401/madm190117.jpg

മധുരം നിറഞ്ഞ പുതിയ ദിനങ്ങള്‍ ഓര്‍ത്തിരിക്കാന്‍ ഭക്ഷണത്തിലും അല്‍പ്പം വൈവിധ്യം പരീക്ഷിക്കാം. രുചികരമായ ചില സ്പെഷ്യല്‍ വിഭവങ്ങള്‍ പരിചയപ്പെടാം...

ഫ്രൈഡ് മക്രോണി ചീസ് ബൈറ്റ്്സ്


ആവശ്യമുള്ള സാധനങ്ങള്‍
മക്രോണി - ഒരു പായ്ക്കറ്റ്
ചെഡ്ഡാര്‍ ചീസ് - രണ്ട് കപ്പ്
പാല്‍ല് - 2 കപ്പ്
മൈദദ - 1/2 കപ്പ്
ബട്ടര്‍ര്‍ - കാല്‍ കപ്പ്
മുട്ട - രണ്ടെണ്ണം
ബ്രഡ് പൊടിച്ചത് - 3 കപ്പ്
ഉപ്പ്, കുരുമുളകുപൊടി - പാകത്തിന്
വെജിററബിള്‍ ഓയില്‍ല് - ആവശ്യത്തിന്

തയാറാക്കുന്ന വിധം


മക്രോണി വേവിച്ച് വെള്ളം ഊറ്റിക്കളയുക. ചീസ് ചീകിയെടുക്കുക. ഒരു പാനില്‍ ബട്ടര്‍ ഉരുക്കുക. അതിലേക്ക് മൈദ ചേര്‍ത്ത് ചെറിയ ബ്രൗണ്‍ നിറമാകും വരെ ഇളക്കുക. അതിലേക്ക് ഒരു കപ്പ് പാല്‍ ചേര്‍ത്ത് കട്ടയാകുംവരെ ഇളക്കി തിളപ്പിക്കുക. ശേഷം ചീസ് ചേര്‍ത്തിളക്കാം. ചീസ് ഉരുകുംവരെ ഇളക്കി ചൂടാക്കാം. ഇതിലേക്ക് മക്രോണി ചേര്‍ത്ത് അതില്‍ മാവ് പിടിക്കുന്നതുവരെ ഇളക്കുക. ശേഷം ഉപ്പും കുരുമുളകും ചേര്‍ത്ത് തണുത്ത ശേഷം പാത്രത്തിലാക്കി ഫ്രിഡ്ജില്‍ ഒരു മണിക്കൂര്‍ വയ്ക്കാം. ശേഷം പുറത്തെടുത്ത് ബോളാക്കി ഉരുട്ടി വീണ്ടും ഒരു മണിക്കൂര്‍ കൂടി ഫ്രിഡ്ജില്‍ സൂക്ഷിക്കാം. മുട്ടയും ഒരു കപ്പ് പാലുംകൂടി ഒരു ബൗളിലെടുത്ത് അടിക്കുക. തയാറാക്കി യ ബോളുകള്‍ മുട്ടക്കൂട്ടില്‍ മുക്കി റൊട്ടിപൊടിയില്‍ ഉരുട്ടി എണ്ണയില്‍
വറുത്തുകോരാം.

കാരമലൈസ്ഡ് പോപ്‌കോണ്‍


ആവശ്യമുള്ള സാധനങ്ങള്‍
പോപ്‌കോണ്‍ - നാല് കപ്പ്
ബട്ടര്‍ര്‍ - 125 ഗ്രാം
പഞ്ചസാരര - മുക്കാല്‍ കപ്പ്
തേന്‍ന് - രണ്ട് ടേബിള്‍ സ്പൂണ്‍
പോപ്‌കോണ്‍ണ് - നാല് കപ്പ്

തയാറാക്കുന്ന വിധം


ഒരു ഫ്രയിംഗ് പാനില്‍ ബട്ടര്‍ ഉരുക്കുക. അതിലേക്ക് പഞ്ചസാര ചേര്‍ത്ത് ബ്രൗ ണ്‍ നിറമാകുംവരെ ക്യാരമലൈസ് ചെ യ്ത ശേഷം തേനും ചേര്‍ത്തിളക്കാം. ഇതിലേക്ക് പോപ്‌കോണ്‍ ഇട്ട് ഇളക്കി പെട്ടെന്നുതന്നെ തീ നിര്‍ത്തണം(പഞ്ചസാര കരിഞ്ഞുപിടിക്കാതെ ശ്രദ്ധിക്കേണ്ടതാണ്).

അവലാഞ്ചി കുക്കീസ്


ആവശ്യമുള്ള സാധനങ്ങള്‍ള്‍
റൈസ് ക്രിപ്‌സ്(പൊരി)
മാഷ്മല്ലോസ്- 1 1/2 കപ്പ്
വൈറ്റ് ചോക്ലേറ്റ്- 450 ഗ്രാം
ക്രീമി പീനട്ട് ബട്ടര്‍ര് - 1/2 കപ്പ്

തയാറാക്കുന്ന വിധം


ഒരു വലിയ ബൗളില്‍ റൈസ് ക്രിപ്‌സും മാഷ്മല്ലോസും ഒന്നിച്ചെടുത്ത് വയ്ക്കുക. ചോക്ലേറ്റ് ഒരു പാത്രത്തിലേക്ക് ഗ്രേറ്റ് ചെയ്തിട്ട് ചൂടുവെള്ളത്തിനുമുകളില്‍ വച്ച് ഉരുക്കുക. (ഓവനില്‍വച്ചും എളുപ്പത്തില്‍ ഉരുക്കിയെടുക്കാവുന്നതാണ്). ചോക്ലേറ്റ് ഉരുകുമ്പോള്‍ അതിലേക്ക് പീനട്ട് ബട്ടര്‍ കൂടി ചേര്‍ത്ത് ഉരുക്കിയെടുക്കുക. ഇത് മാഷ്മല്ലോസ് റൈസ്‌ക്രിപ്‌സ് കൂട്ടിലേക്ക് ചേര്‍ത്ത് കൈകൊണ്ടോ എഗ്ഗ് ബീറ്റര്‍കൊണ്ടോ ഇളക്കിയോജിപ്പിക്കുക. സ്പൂണ്‍കൊണ്ട് കുറേശെ ബേക്കിഗ് ഷീറ്റില്‍വച്ച് രണ്ട് മണിക്കൂര്‍ ഫ്രിഡ്ജില്‍ വയ്ക്കുക.
Ads by Google
TRENDING NOW