ലണ്ടന്‍: ബ്രിട്ടീഷ് ഓട്ടോമൊബൈല്‍ നിര്‍മ്മാതാക്കളായ റോള്‍സ് റോയിസ് 671 മില്യണ്‍ പൗണ്ട് പിഴ അടയ്ക്കാന്‍ ഒരുങ്ങുന്നു. ഏകദേശം ഇന്ത്യന്‍ തുകയില്‍ 5,500 ഇന്ത്യന്‍ രൂപയോളം വരും. കൈക്കൂലി അഴിമതി കേസുകളിലാണ് വന്‍ തുക പിഴ അടയ്ക്കുന്നത്.
ലോകത്താകമാനമുള്ള വിവിധ രാജ്യങ്ങളിലുള്ള ഉയര്‍ന്ന മൂല്യമുള്ള വ്യപാരം നടക്കുന്നതായി തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് വന്‍തുക പിഴ ഈടാക്കിയത്. ബ്രിട്ടന്, ബ്രസീല്‍, അമേരിക്ക എന്നീ രാജ്യങ്ങള്‍ക്കാണ് പിഴ നല്‍കേണ്ടത്.
13 ബില്യണ്‍ യുറോയാണ് കൈക്കൂലി ഇനത്തില്‍ നല്‍കിയത്. അഞ്ച് വര്‍ഷം നീണ്ട് അന്വേഷണത്തിനോടുവിലാണ് പിഴ ചുമത്തിയത്. ഇതിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞവര്‍ഷം അന്താരാഷ്ട്ര മാധ്യമങ്ങളായ ഗാര്‍ഡിയനും ബിബിസി ചേര്‍ന്നു നടത്തിയ അന്വേഷണത്തില്‍ 12 രാജ്യങ്ങളിലായാണ് റോള്‍സ് റോയ്സ് കൊമേഷ്യല്‍ ഏജന്റ്മാരെ നിയമിച്ചതായി കണ്ടെത്തിയിരുന്നു.