Tuesday, September 12, 2017 Last Updated 1 Min 21 Sec ago English Edition
Todays E paper
Tuesday 17 Jan 2017 03.01 PM

കാഴ്ച ശക്തി ഇല്ലാത്ത ബിന്ദുവിന് വീട് ലഭിക്കാന്‍ ടെക്‌നോപാര്‍ക്ക് പ്രതിധ്വനിയുടെ സഹായം

uploads/news/2017/01/71688/tech.jpg

കാഴ്ച ശക്തി ഇല്ലാത്ത ബിന്ദുവിന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ അനുവദിച്ച ഫ്‌ലാറ്റ് ലഭിക്കാന്‍ അവര്‍ നല്‍കേണ്ട ഉപഭോക്തൃ വിഹിതം ടെക്‌നോപാര്‍ക്ക് ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക സംഘടന ആയ പ്രതിധ്വനി നല്‍കി.

കാഴ്ച ശക്തി ഇല്ലാത്ത നിര്‍ധനയായ യുവതി ബിന്ദുവിന് (25) തിരുവനന്തപുരം കോര്‍പറേഷന്‍ കല്ലടിമുഖത്തു നിര്‍മ്മിച്ച പുതിയ ഫ്‌ലാറ്റ് സമുച്ചയത്തില്‍ ഒരു ഫ്‌ലാറ്റ് അനുവദിച്ചു എങ്കിലും ഉപഭോക്തൃ വിഹിതം ഞ.െ37000/ രൂപ അടയ്ക്കാന്‍ കഴിയാത്തതിനാല്‍ , അനുവദിച്ച ഫ്‌ലാറ്റ് ലഭിക്കാത്ത സ്ഥിതി വന്നു . ജോലിക്കു പോകാന്‍ സാധിക്കാത്ത വൃദ്ധരായ മാതാപിതാക്കള്‍ വിക്രമന്‍ ആശാരിയും (75) രാധയും (70) ആണ് കാഴ്ച ശക്തി നഷ്ടപെട്ട ബിന്ദുവിന് കൂട്ട്. ഇവര്‍ക്ക് സ്വന്തമായി ഭൂമിയോ വീടോ ഇല്ല. ബിന്ദുവും കുടുംബവും ചെല്ലമംഗലം വാര്‍ഡില്‍ ചെമ്പഴന്തി പൊറ്റയില്‍ എന്ന സ്ഥലത്തു ഒരു പഴയ ആസ്ബറ്റോസ് കെട്ടിടത്തില്‍ വാടകയ്ക്കാണ് താമസിക്കുന്നത്. കോര്‍പറേഷന്റെ ബി എസ് യു പി ഭവന പദ്ധതി പ്രകാരം സാമ്പത്തികമായി പിന്നില്‍ നില്‍ക്കുന്നവര്‍ക്ക് ഫ്‌ലാറ്റ് നിര്‍മിച്ചു കൊടുക്കുന്നത്തിന്റെ ഭാഗമായാണ് നഗരസഭാ ഈ കുടുംബത്തിനും ഫ്‌ലാറ്റ് നല്‍കിയത്.

ഉപഭോക്താവിന്റെ വിഹിതമായ 37000 രൂപ കൊടുക്കാനില്ലാതെ ഈ കുടുംബത്തിന് ഫ്‌ലാറ്റ് നഷ്ടപെടുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ ശ്രീ വി കെ പ്രശാന്താണ് ബിന്ദുവിന്റെ യും കുടുംബത്തിന്റെയും കാര്യം ടെക്‌നോപാര്‍ക്ക് ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ പ്രതിധ്വനി യുടെ ശ്രദ്ധയില്‍ പെടുത്തിയത് .

മേയറുടെ കത്ത് ലഭിച്ച ഉടന്‍ തന്നെ പ്രതിധ്വനി അംഗങ്ങളില്‍ നിന്നും അഭ്യുദയകാംഷികളില്‍ നിന്നും ഇതിനാവശ്യമായ തുക 49000 രൂപ സ്വരൂപിക്കുകയും ഉപഭോക്ത്യ വിഹിതം 37000 രൂപയും അധികമായി ലഭിച്ച ഞ.െ12000/ രൂപ ആ കുടുംബത്തിനും നല്‍കുകയും ചെയ്തു. മേയര്‍ വി കെ പ്രശാന്താണ് കഴിഞ്ഞ ശനിയാഴ്ച ഉപഭോക്തൃ വിഹിതവും കുടുബ സഹായവും ബിന്ദുവിന്റെ വീട്ടില്‍ എത്തി ബിന്ദുവിന് കൈമാറിയത് . ചെല്ലമംഗലം വാര്‍ഡ് കൗണ്‍സിലര്‍ സുദര്‍ശനന്‍ , പ്രതിധ്വനി സെക്രട്ടറി രാജീവ് കൃഷ്ണന്‍, പ്രതിധ്വനി എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ആയ വിനീത് ചന്ദ്രന്‍ , റെനീഷ് എ ആര്‍ , ബിമല്‍ രാജ്, ജോഷി എ കെ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Ads by Google
Advertisement
Tuesday 17 Jan 2017 03.01 PM
YOU MAY BE INTERESTED
TRENDING NOW