Tuesday, September 12, 2017 Last Updated 13 Min 8 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jan 2017 08.24 PM

ചൊറിയണം ഇങ്ങനെ ചെയ്താല്‍... രൂചിയൂറും തോരന്‍ റെഡി...

uploads/news/2017/01/70097/kodithuva.jpg

നമ്മുടെ പറമ്പിലൊക്കെ ധാരാളമുള്ള ഒന്നാണല്ലോ ചൊറിതനം, ചൊറിയണം, കടിത്തുമ്പ എന്നൊക്കെ അറിയപ്പെടുന്ന കൊടിത്തൂവ. ആയുര്‍വേദത്തില്‍ 'ദുസ്പര്‍ശ' എന്നു പറയുന്നു. ഇപ്പോള്‍ ഒരു കളയായിട്ടാണു കാണുന്നതെങ്കിലും പഴമക്കാര്‍ ഇല തോരന്‍ വെക്കാന്‍ ഉപയോഗിച്ചിരുന്നു.

1. ചൊറിയണം ഇലകള്‍ കൈവെള്ള മാത്രം ഉപയോഗിച്ചു പറിച്ചെടുക്കുക. കൈവെള്ള ഒഴിച്ചുള്ള ഭാഗങ്ങളില്‍ സ്പര്‍ശിച്ചാല്‍ ചൊറിയുന്നതുകൊണ്ടു മുന്‍കരുതലായി കൈത്തണ്ടയില്‍ എണ്ണ പുരട്ടുന്നതു നല്ലതാണ്, ഗ്ലൗസ് ആവാം.

2. ഇല നേരിട്ട് ഒരു പാത്രത്തിലെ ഇളം ചൂടുവെളളത്തില്‍ ഇടുക. പത്തു മിനിട്ടു കഴിഞ്ഞാല്‍ എടുത്ത് ചീരപോലെ കൈകാര്യം ചെയ്യാം. ചൊറിച്ചില്‍ ഒട്ടുമുണ്ടാവില്ല. കഴുകി ചെറുതായി അരിയുക.

uploads/news/2017/01/70097/kodi-1.jpg

3. ചീരത്തോരന്‍ ഉണ്ടാക്കുംപോലെ കറിവെക്കുക. കടുകു പൊട്ടിക്കുന്നതിനു പകരം ഉഴുന്നുപയോഗിച്ചാല്‍ സ്വാദു കൂടും.
uploads/news/2017/01/70097/kodi2.jpg

ആയുര്‍വേദത്തില്‍ കൊടിത്തൂവ മരുന്നായി ഉപയോഗിക്കുന്നു. ഉള്ളില്‍ച്ചെന്നാല്‍ ശീത ഗുണമാണു പ്രദാനം ചെയ്യുക. പൊട്ടാസ്യം, കാല്‍സ്യം, ജീവകങ്ങള്‍ എന്നിവ ധാരാളം അടങ്ങിയിരിക്കുന്ന കൊടിത്തൂവ തോരന്‍ അതീവ സ്വാദിഷ്ടവും പോഷകപ്രദവുമാണ്. മുറിവുകള്‍ വേഗം ഉണങ്ങാന്‍ സഹായിക്കും. പ്രമേഹ രോഗികള്‍ക്കും കുട്ടികള്‍ക്കും അത്യുത്തമം.

Ads by Google
Advertisement
Thursday 12 Jan 2017 08.24 PM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW