Thursday, April 27, 2017 Last Updated 14 Min 28 Sec ago English Edition
Todays E paper
Thursday 12 Jan 2017 01.03 AM

പെട്രോളിയം ട്രേഡേഴ്‌സ് അസോസിയേഷന്‍ പ്രത്യക്ഷ സമരത്തിലേക്ക്‌

uploads/news/2017/01/69867/9k.jpg

കൊച്ചി: സംസ്‌ഥാനത്ത്‌ പുതിയ പെട്രോള്‍ പമ്പുകള്‍ അനുവദിക്കുന്നതിലെ ക്രമക്കേടും കൈക്കൂലിയും അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ പെട്രോളിയം ട്രേഡേഴ്‌സ്‌ അസോസിയേഷന്‍ പ്രത്യക്ഷ സമരത്തിലേക്ക്‌.
കേരള പെട്രോളിയം ട്രേഡേഴ്‌സ്‌ അസോസിയേഷന്‍ സംസ്‌ഥാന ഓര്‍ഗനൈസര്‍ ആര്‍. ശബരീനാഥിന്റെ അധ്യക്ഷതയില്‍ കൊച്ചിയില്‍ കൂടിയ അടിയന്തര യോഗത്തിലാണ്‌ തീരുമാനം. മാധ്യമങ്ങളില്‍ പെട്രോള്‍ പമ്പ്‌ കുംഭകോണത്തിനെതിരേ തെളിവ്‌ സഹിതം വാര്‍ത്ത വന്നിട്ടും സര്‍ക്കാര്‍ അന്വേഷണം നടത്താനോ നടപടിയെടുക്കാനോ തയാറാകുന്നില്ല.
നിബന്ധനകള്‍ പ്രകാരം വ്യക്‌തമായ പത്ര പരസ്യങ്ങള്‍ ഇല്ലാതെയും മാനദണ്ഡങ്ങള്‍ ഇല്ലാതെയും കോടികള്‍ കൈക്കൂലി വാങ്ങി ഇടനിലക്കാരായ മാഫിയകളുടെ സഹായത്തോടെ വ്യാജ രേഖകള്‍ കെട്ടിച്ചമച്ച്‌ ബന്‌ധപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്‌ഥരെ സ്വാധീനിച്ചും വിഹിതം നല്‍കിയും ഓയില്‍ കമ്പനികള്‍ നിരവധി പുതിയ പമ്പുകള്‍ക്ക്‌ അനുമതി പത്രം നല്‍കുന്നു.
എത്രയും വേഗം ഈ കുംഭകോണം അന്വേഷിച്ച്‌ കുറ്റക്കാരായ ഓയില്‍ കമ്പനി ഉദ്യോഗസ്‌ഥരേയും സര്‍ക്കാര്‍ ഉദ്യോഗസ്‌ഥരേയും ഇടനിലക്കാരായ മാഫിയകളേയും കണ്ടുപിടിച്ച്‌ മാതൃകാപരമായി ശിക്ഷിക്കണമെന്ന്‌ മുഖ്യമന്ത്രിയോടും വിജിലന്‍സ്‌ ഡയറക്‌ടറോടും കെ.എസ്‌.പി.ടി.എ സെക്രട്ടറി എം.എം. ബഷീര്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ 65 ഓളം പമ്പുടമകള്‍ പങ്കെടുത്തു.

Ads by Google
Thursday 12 Jan 2017 01.03 AM
YOU MAY BE INTERESTED
TRENDING NOW