Thursday, January 12, 2017 Last Updated 23 Min 13 Sec ago English Edition
Todays E paper
Thursday 12 Jan 2017 01.03 AM

ലക്ഷങ്ങളെക്കുറിച്ച്‌ ആകുലതയില്ല; സതീഭായി ഹാപ്പിയാണ്‌...

uploads/news/2017/01/69865/7k.jpg

വരാപ്പുഴ:ഒറ്റയ്‌ക്ക്‌ താമസിച്ചിരുന്ന വയോധിക സതീഭായി ഇപ്പോള്‍ ആളാകെ മാറി. നാലു ലക്ഷം രൂപയോളം കൈയിലിരുന്നപ്പോഴാണ്‌ അസ്വസ്‌ഥയായി വാതിലുകള്‍ ബന്ധിച്ചു അകത്ത്‌ ഇരിക്കാന്‍ തോന്നിയത്‌. തന്നെ ആരെങ്കിലും അപായപ്പെടുത്തി പണം തട്ടിയെടുക്കുമോ എന്ന ചിന്തയായിരുന്നു അതിനു പിന്നില്‍. ആ ചിന്തയാണ്‌ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവരെ വീട്ടിലേക്കു കയറ്റാന്‍ അവര്‍ ഭയപ്പെട്ടിരുന്നത്‌. പഞ്ചായത്ത്‌ ജാഗ്രതാസമിതി പ്രവര്‍ത്തകര്‍ പുതിയ നോട്ടുമായി വന്ന്‌ പഴയ അസാധുനോട്ടുകള്‍ ആവശ്യപ്പെട്ടപ്പോള്‍ ഇവിടെ പണമില്ലെന്ന മറുപടിയാണ്‌ നല്‍കിയത്‌.
അകത്തു കയറുവാന്‍ ജാഗ്രതാ സമിതി ശ്രമം നടത്തിയിരുന്നു. ചൊവ്വാഴ്‌ച രാത്രി സതീഭായി അന്തിയുറങ്ങിയത്‌ 14-ാം വാര്‍ഡ്‌ മെമ്പര്‍ വത്സല ബാലന്റെ വീട്ടിലാണ്‌. പണം വീട്ടില്‍നിന്നും ആരോ ഉത്തരവാദിത്തപ്പെട്ടവര്‍ കൊണ്ടുപോയി എന്നുമാത്രം സതീഭായിക്ക്‌ അറിയാം. ആരാണെന്ന്‌ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലത്രെ. തനിക്കൊപ്പം താമസിച്ചപ്പോള്‍ സതി വളരെ സന്തോഷവതിയായിരുന്നെന്നു പഞ്ചായത്തംഗം വത്സല ബാലന്‍ പറഞ്ഞു.
പുലര്‍ച്ചെ മെമ്പറുടെ വീട്ടില്‍നിന്ന്‌ സ്വന്തം വീട്ടിലേക്കുപോയി. പണം കൈവിട്ടു പോയ ദുഃഖമൊന്നും ഇപ്പോള്‍ കാണുന്നില്ല. പൂര്‍ണ സന്തോഷത്തിലാണ്‌ അവരെന്ന്‌ അയല്‍വാസികളും സാക്ഷ്യപ്പെടുത്തുന്നു.
നേരത്തെ മുഴുവന്‍ സമയവും അടച്ചിട്ടിരുന്ന വാതിലുകള്‍ ഇപ്പോള്‍ തുറന്നിട്ടിരിക്കുകയാണ്‌. തന്നെ കാണാനെത്തുന്നവരെ ആട്ടിയോടിക്കുന്നുമില്ല. അതിനിടെ സതീഭായിയുടെ വീട്ടില്‍നിന്നു കണ്ടെത്തിയ നാലു ലക്ഷം രൂപ കോടതിയില്‍ ഹാജരാക്കിയാല്‍ അതു തിരികെ ലഭിക്കാന്‍ കാലതാമസം ഉണ്ടാകുമെന്നും അത്‌ അവരുടെ ജീവിതച്ചെലവുകളെ ബാധിക്കുമെന്നും പഞ്ചായത്ത്‌ അധികൃതര്‍ ബോധ്യപ്പെടുത്തിയതിനാല്‍ ആദായ നികുതി വകുപ്പിന്റെ അനുമതിയോടെ പണംമാറ്റി നല്‍കാനുള്ള സംവിധാനമൊരുക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്‌. ഇതു പരിഗണിക്കുമെന്ന്‌ ആദായനികുതി അധികൃതര്‍ ഉറപ്പ്‌ നല്‍കിയിട്ടുണ്ട്‌.
പണമടയ്‌ക്കാത്തതു മൂലം സതീഭായിയുടെ വീട്ടിലെ വൈദ്യുതി കണക്‌ഷന്‍ വിഛേദിച്ചത്‌ പുനഃസ്‌ഥാപിക്കാന്‍ കെ.എസ്‌.ഇ.ബി. അധികൃതരോട്‌ പഞ്ചായത്ത്‌ ആവശ്യപ്പെട്ടിട്ടുണ്ടെന്ന്‌ മെമ്പര്‍ വത്സല ബാലന്‍ പറഞ്ഞു.

Ads by Google
Thursday 12 Jan 2017 01.03 AM
YOU MAY BE INTERESTED
TRENDING NOW