Saturday, January 20, 2018 Last Updated 8 Min 48 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jan 2017 01.03 AM

പ്ലാന്റേഷന്‍ കോര്‍പറേഷനില്‍ കസേരയ്‌ക്ക്‌ ചരടുവലി; മൂന്നു ദിവസത്തിനിടെ 15 പേര്‍ക്കു സ്‌ഥാനചലനം

uploads/news/2017/01/69864/6k.jpg

കോട്ടയം :പ്ലാന്റേഷന്‍ കോര്‍പറേഷനില്‍ പുതിയ എം.ഡി. ചുമതലയേറ്റെടുക്കുന്നതിനുമുമ്പേ സ്‌ഥാനചലനവും കസേരയുറപ്പിക്കലും തകൃതി. എം.ഡി. ഒരാഴ്‌ചയ്‌ക്കുള്ളില്‍ ചുമതലയേറ്റെടുക്കുമെന്ന സൂചനയോടെ മൂന്നു ദിവസത്തിനിടെ കോര്‍പറേഷനിലെ 15 ഉദ്യോഗസ്‌ഥര്‍ക്കു സ്‌ഥാനചലനമുണ്ടായി. സീറ്റ്‌ മാറ്റിയും ഉത്തരവാദിത്വങ്ങളില്‍നിന്ന്‌ ഒഴിവാക്കിയുമാണ്‌ പരിഷ്‌കാരം. ക്രമക്കേടു കണ്ടെത്തിയതിനെത്തുടര്‍ന്നു തരംതാഴ്‌ത്തിയ ഉദ്യോഗസ്‌ഥനെ അന്വേഷണം നടക്കുന്നതിനിടെ കഴിഞ്ഞദിവസം ബോര്‍ഡിന്റെ സുപ്രധാന തസ്‌തികയിലേക്കു മാറ്റി നിയമിച്ചിരുന്നു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്‌ സസ്‌പെന്‍ഷനിലായ ഉദ്യോഗസ്‌ഥനും അന്വേഷണം പൂര്‍ത്തിയാകുംമുമ്പേ സീറ്റില്‍ സുരക്ഷിതമായി മടങ്ങിയെത്തി. ഇതിനെല്ലാം ചുക്കാന്‍ പിടിക്കുന്നത്‌ എസ്‌റ്റേറ്റ്‌ മാനേജരായി തസ്‌തികയില്‍ കയറി അനധികൃതമായി മാനേജര്‍- കൊമേഴ്‌സ്യല്‍ തസ്‌തികയില്‍ ജോലി ചെയ്‌തുവന്ന ആളാണെന്നായിരുന്നു ആരോപണം. ഇയാള്‍ക്കെതിരേ വിജിലന്‍സ്‌ ദ്രുതപരിശോധന നടത്തുകയും നടപടിയെടുക്കാന്‍ നിര്‍ദേശിക്കുകയും ചെയ്‌തിരുന്നു. ഇതേത്തുടര്‍ന്നു നടത്തിയ വകുപ്പുതല അന്വേഷണത്തില്‍ വിജിലന്‍സ്‌ കണ്ടെത്തിയതില്‍ ഒന്നൊഴികെയുള്ള ആരോപണങ്ങളെല്ലാം ശരിയാണെന്നു കണ്ടെത്തുകയും ചെയ്‌തിരുന്നു. തുടര്‍ന്നു ഹൈക്കോടതിയില്‍ നല്‍കിയ കേസിന്റെ അടിസ്‌ഥാനത്തില്‍ ഉത്തരവ്‌ താല്‍ക്കാലികമായി മരവിപ്പിക്കുകയായിരുന്നു. ഇയാള്‍ കോര്‍പറേഷനില്‍ എത്തിയതു ഉന്നത രാഷ്‌ട്രീയ പിടിപാടു മൂലമായിരുന്നുവെന്നും പഠിക്കുന്ന കാലയളവില്‍ ജോലി ചെയ്യുന്നതായി കാണിച്ചുകൊണ്ടുള്ള പരിചയ സര്‍ട്ടിഫിക്കറ്റാണു നല്‍കിയിരുന്നതെന്നും മുമ്പേ ആരോപണമുയര്‍ന്നിരുന്നു. മാത്രമല്ല, പി.ആന്‍ഡ്‌ എ മാനേജരുടെ താല്‍ക്കാലിക ചുമതല വഹിച്ച കാലയളവില്‍ നിലവിലെ തസ്‌തിക ലഭിക്കാന്‍ ക്രമവിരുദ്ധമായി ഇടപെട്ടെന്നും ആരോപണമുണ്ട്‌.
പട്ടികയില്‍ രണ്ടാമതുണ്ടായിരുന്നയാള്‍ ഇതു സംബന്ധിച്ചു കേസ്‌ ഫയല്‍ ചെയ്യുകയും ഈ കേസ്‌ ഇപ്പോള്‍ നിലനില്‍ക്കുകയും ചെയ്യുന്നു. ഇന്നു പ്ലാന്റേഷന്‍ കോര്‍പറേഷന്റെ ഡയറക്‌ടര്‍ ബോര്‍ഡ്‌ യോഗം തിരുവനന്തപുരത്തു ചേരുന്നുണ്ട്‌. സുപ്രധാന തീരുമാനങ്ങള്‍ ഇന്നത്തെ യോഗത്തിലുണ്ടാകുന്നതിനു മുമ്പേയാണ്‌ ഓഫീസിലെ പരിഷ്‌കാരങ്ങള്‍ പുറത്തായത്‌.

Ads by Google
Thursday 12 Jan 2017 01.03 AM
YOU MAY BE INTERESTED
TRENDING NOW