Wednesday, April 25, 2018 Last Updated 4 Min 4 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jan 2017 01.03 AM

കോട്ടുമല ബാപ്പു മുസ്ലിയാര്‍ക്ക്‌ ഔദ്യോഗിക ബഹുമതിയോടെ അന്ത്യാഞ്‌ജലി

uploads/news/2017/01/69860/2k.jpg

മലപ്പുറം: ചൊവ്വാഴ്‌ച അന്തരിച്ച കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാരുടെ മൃതദേഹം സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. മലപ്പുറം കാളമ്പാടി ജുമാമസ്‌ജിദില്‍ പിതാവ്‌ കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാരുടെ കബറിനു സമീപമായിരുന്നു സംസ്‌കാരം.
കോഴിക്കോട്ടു നിന്ന്‌ മലപ്പുറത്തെത്തിച്ച മൃതദേഹം പിതാവിന്റെ പേരിലുള്ള കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍ സ്‌മാരക കോപ്ലക്‌സില്‍ പൊതുദര്‍ശനത്തിനു വച്ചു.
സമസ്‌ത സെക്രട്ടറി, സമസ്‌ത കേരള ഇസ്ലാം മതവിദ്യാഭ്യാസ ബോര്‍ഡ്‌ ജനറല്‍ സെക്രട്ടറി, കേരള ഹജ്‌ കമ്മിറ്റി ചെയര്‍മാന്‍ തുടങ്ങിയ നിലകളില്‍ ഗുരുവായും സംഘാടകനായും നിറഞ്ഞുനിന്ന പണ്ഡിതവര്യനെ അവസാനമായി കാണാന്‍ ആയിരങ്ങളാണ്‌ മലപ്പുറം കാളമ്പാടിയിലെത്തിയത്‌. അവസാന മയ്യിത്ത്‌ നമസ്‌കാരത്തിന്‌ സഹപാഠി കൂടിയായ പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ നേതൃത്വം നല്‍കി.
മുഹമ്മദ്‌ ജിഫ്‌രി മുത്തുകോയ തങ്ങള്‍, മുനവ്വറലി ശിഹാബ്‌ തങ്ങള്‍, ഹമീദലി ശിഹാബ്‌ തങ്ങള്‍, കെ.പി.സി. തങ്ങള്‍ വല്ലപ്പുഴ, പി.കെ. ഇമ്പിച്ചിക്കോയ തങ്ങള്‍ പഴയലക്കിടി, നാസ്വിര്‍ അബ്‌ദുല്‍ ഹയ്യ്‌ ശിഹാബ്‌ തങ്ങള്‍, ശിഹാബുദ്ദീന്‍ ജിഫ്‌രി തങ്ങള്‍ വല്ലപ്പുഴ, അത്തിപ്പറ്റ മൊയ്‌തീന്‍കുട്ടി മുസ്‌ലിയാര്‍ തുടങ്ങിയവരും പ്രാര്‍ഥനയ്‌ക്കു നേതൃത്വം നല്‍കി.
പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, ഇബ്രാഹിം ഖലീല്‍ ബുഖാരി, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി, മുസ്‌ലിം ലീഗ്‌ ദേശീയ ട്രഷറര്‍ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.പി.സി.സി. പ്രസിഡന്റ്‌ വി.എം. സുധീരന്‍, എം.പിമാരായ ഇ.ടി. മുഹമ്മദ്‌ ബഷീര്‍, പി.വി. അബ്‌ദുള്‍ വഹാബ്‌, എം.എല്‍.എമാരായ പി. അബ്‌ദുല്‍ ഹമീദ്‌, എം. ഉമ്മര്‍, കെ.വി. അബ്‌ദുല്‍ ഖാദര്‍, വി. അബ്‌ദുറഹ്‌മാന്‍, മഞ്ഞളാംകുഴി അലി, ടി.വി. ഇബ്രാഹിം, പാറക്കല്‍ അബ്‌ദുല്ല, എ.പി. അനില്‍കുമാര്‍, വി.കെ. ഇബ്രാഹിം കുഞ്ഞ്‌, കാലിക്കറ്റ്‌ സര്‍വകലാശാല വി.സി ഡോ. കെ. അബ്‌ദുള്‍ ബഷീര്‍, ബി.ജെ.പി. സംസ്‌ഥാന പ്രസിഡന്റ്‌ കുമ്മനം രാജശേഖരന്‍, സെക്രട്ടറി കെ. സുരേന്ദ്രന്‍, ടി. ആരിഫലി, ശൈഖ്‌ മുഹമ്മദ്‌ കാരക്കുന്ന്‌, സി.പി. ഉമ്മര്‍ സുല്ലമി തുടങ്ങിയവര്‍ അന്ത്യോപചാരം അര്‍പ്പിക്കാനെത്തി.

Ads by Google
Thursday 12 Jan 2017 01.03 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW