Saturday, August 19, 2017 Last Updated 6 Min 40 Sec ago English Edition
Todays E paper
Thursday 12 Jan 2017 01.03 AM

ആടിന്റെ ഉടലും പന്നിയുടെ മൂക്കും: പശുക്കിടാവ്‌ കൗതുകമാകുന്നു

uploads/news/2017/01/69858/13k.jpg

കട്ടപ്പന: ആടിന്റെ ഉടലും പന്നിയുടെ മൂക്കുമായി ജനിച്ച പശുക്കിടാവ്‌ കൗതുകമാകുന്നു. കല്ലുകുന്ന്‌ വടക്കേകൈതക്കാറ്റ്‌ കൊച്ചുമോന്റെ വീട്ടിലെ പശുവാണ്‌ അപൂര്‍വ രൂപത്തിലുള്ള കിടാവിനു ജന്മം നല്‍കിയത്‌.

ചൊവ്വാഴ്‌ച രാത്രിയില്‍ പ്രസവിച്ച ഈ കുഞ്ഞിനു ആടിന്റെ ഉടലും പശുവിന്റെ തലയും പന്നിയുടെ മൂക്കുമാണ്‌. വീട്ടുകാര്‍ നിപ്പിള്‍കുപ്പിയിലാണ്‌ പാലു കൊടുക്കുന്നത്‌.

തലയ്‌ക്കു ഭാരക്കൂടുതലുള്ളതിനാല്‍ എഴുന്നേറ്റുനില്‍ക്കാന്‍ കഴിയുന്നില്ല. കൂടാതെ ആടിന്റെ ശബ്‌ദത്തിലാണ്‌ കിടാവ്‌ കരയുന്നത്‌. കിടാവിനെ കാണാന്‍ ഒട്ടേറെപ്പേര്‍ എത്തുന്നുണ്ട്‌.

Ads by Google
Thursday 12 Jan 2017 01.03 AM
YOU MAY BE INTERESTED
TRENDING NOW