Wednesday, June 28, 2017 Last Updated 19 Min 17 Sec ago English Edition
Todays E paper
Thursday 12 Jan 2017 01.03 AM

ശബരിമല തീര്‍ഥാടകര്‍ക്കായുള്ള ഹെലികോപ്‌ടര്‍ സര്‍വീസ്‌ ആരംഭിച്ചു

uploads/news/2017/01/69857/12k.jpg

ശബരിമല: തീര്‍ഥാടകര്‍ക്കായി ഹെലിടൂര്‍ എന്ന കമ്പനിയുമായി ചേര്‍ന്ന്‌ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ ആരംഭിച്ച ഹെലികോപ്‌ടര്‍ സര്‍വീസ്‌ തിരുവനന്തപുരത്തുനിന്ന്‌ നിലയ്‌ക്കലിലേക്ക്‌ കന്നിയാത്ര നടത്തി. ഇന്നലെ രാവിലെ 9.45-ന്‌ തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്നു പറന്നുയര്‍ന്ന ഹെലികോപ്‌ടര്‍ 10.15ന്‌ നിലയ്‌ക്കല്‍ മഹാദേവ ക്ഷേത്ര പരിസരത്ത്‌ ദേവസ്വം ബോര്‍ഡ്‌ സജ്‌ജമാക്കിയ ഹെലിപ്പാഡില്‍ ഇറങ്ങി.
ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ പ്രയാര്‍ ഗോപാലകൃഷ്‌ണന്‍, അംഗം അജയ്‌ തറയില്‍, ഹെലിടൂര്‍ മാനേജിങ്‌ ഡയറക്‌ടര്‍ ഷോബി പോള്‍ എന്നിവരായിരുന്നു കന്നിയാത്രക്കാര്‍. കെ.എം.ജി. നായരായിരുന്നു പൈലറ്റ്‌.
ശബരിമല ക്ഷേത്രത്തെ രാജ്യാന്തര തീര്‍ഥാടന കേന്ദ്രമാക്കുക എന്ന ദേവസ്വം ബോര്‍ഡിന്റെ ലക്ഷ്യത്തിലേക്കുള്ള സുപ്രധാനമായ ചുവടുവയ്‌പാണ്‌ തീര്‍ഥാടകര്‍ക്കു വേണ്ടിയുള്ള ഹെലികോപ്‌ടര്‍ സര്‍വീസ്‌ എന്ന്‌ കന്നിയാത്രയ്‌ക്കു ശേഷം ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ പ്രയാര്‍ ഗോപാലകൃഷ്‌ണന്‍ പറഞ്ഞു. അടിയന്തര സാഹചര്യങ്ങളില്‍ തീര്‍ഥാടകരെ ആശുപത്രികളില്‍ എത്തിക്കുന്നതിനും മറ്റും ഹെലികോപ്‌ടറിന്റെ സേവനം ഉപയോഗപ്പെടുത്തുകയെന്ന ലക്ഷ്യവുമുണ്ട്‌. ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളില്‍നിന്നും അനുമതി വാങ്ങിയിട്ടുള്ളവര്‍ക്ക്‌ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഹെലിപാഡില്‍ ഹെലികോപ്‌ടര്‍ ഇറക്കുന്നതിന്‌ ദേവസ്വം ബോര്‍ഡ്‌ ചീഫ്‌ എന്‍ജിനിയറില്‍നിന്നും അനുമതി വാങ്ങാവുന്നതാണെന്നും പ്രസിഡന്റ്‌ പറഞ്ഞു.
എറണാകുളം ആസ്‌ഥാനമായുള്ള കമ്പനിയാണ്‌ ഹെലിടൂര്‍. ഇരുദിശയിലേക്കും ആറ്‌ തീര്‍ഥാടകര്‍ക്ക്‌ 1,20,000 രൂപയാണ്‌ ഈടാക്കുന്നത്‌. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളില്‍നിന്ന്‌ മകരവിളക്കു വരെ തീര്‍ഥാടകരുടെ സൗകര്യാര്‍ഥം സര്‍വീസ്‌ നടത്തുന്നതിന്‌ അനുമതി ലഭിച്ചിട്ടുണ്ടെന്ന്‌ ഹെലിടൂര്‍ കമ്പനി എം.ഡി ഷോബി പോള്‍ പറഞ്ഞു. ബെല്‍ 401 സീരിസില്‍പ്പെട്ട ഹെലികോപ്‌ടറാണ്‌ സര്‍വീസിന്‌ ഉപയോഗിക്കുന്നത്‌.

Ads by Google
Thursday 12 Jan 2017 01.03 AM
YOU MAY BE INTERESTED
TRENDING NOW