Tuesday, June 19, 2018 Last Updated 13 Min 29 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jan 2017 01.03 AM

ഏനാത്ത്‌ പാലത്തില്‍ കെ.എസ്‌.ടി.പി. പരിശോധന തുടങ്ങി

uploads/news/2017/01/69856/11k.jpg

അടൂര്‍: കഴിഞ്ഞ ദിവസം തകരാറുണ്ടായ ഏനാത്ത്‌ പാലത്തില്‍ കെ.എസ്‌.ടി.പി, പൊതുമരാമത്ത്‌ അധികൃതര്‍ ദ്രുതപരിശോധന ആരംഭിച്ചു. തൂണില്‍ ഗര്‍ഡര്‍ ബീം ഉറപ്പിച്ചിരിക്കുന്ന ഇലാസ്‌റ്റോമെറിക്‌ ബെയറിങ്‌ തകരാറാണ്‌ വിള്ളലിന്‌ കാരണമെന്നാണ്‌ വിദഗ്‌ധര്‍ പറയുന്നത്‌. ഇതേത്തുടര്‍ന്ന്‌ ബെയറിങ്‌ മാറ്റുന്നതിന്‌ ഹൈഡ്രോളിക്‌ ജാക്കി ഉപയോഗിച്ച്‌ പാലത്തിന്റെ ടിയറിന്റെ ഗര്‍ഡര്‍ ബീം ഉയര്‍ത്താനുള്ള പണികളാണ്‌ ഇന്നലെ രാവിലെ 9.30ന്‌ ആരംഭിച്ചത്‌. ഒരു തൂണില്‍ ആറ്‌ ഗര്‍ഡര്‍ ബീം ആണുള്ളത്‌. ഇതിന്റെ ആറ്‌ എണ്ണത്തിന്റെയും ഇലാസ്‌റ്റോമെറിക്‌ ബെയറിങ്‌ മാറ്റുന്നുണ്ട്‌. നാളെ ഉച്ചയോടെ ഗര്‍ഡര്‍ബീം ഉയര്‍ത്താന്‍ കഴിയുമെന്നാണ്‌ മരാമത്ത്‌ വകുപ്പിന്റെ ഉന്നത ഉദ്യോഗസ്‌ഥര്‍ പറഞ്ഞത്‌. ഈ സമയം പാലത്തിലൂടെയുള്ള വാഹനഗതാഗതം പൂര്‍ണമായും നിരോധിക്കും. പണികള്‍ പൂര്‍ത്തീകരിക്കുന്നതിന്‌ ഒരാഴ്‌ചത്തെ സമയം വേണ്ടി വരുമെന്നാണ്‌ കരുതുന്നത്‌. ഈ മേഖലയില്‍ പ്രാവീണ്യം നേടിയ ഏറണാകുളത്തുള്ള കമ്പനിയാണ്‌ പണികള്‍ നടത്തുന്നത്‌. പണികള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞാല്‍ പൊതുമരാമത്ത്‌ വകുപ്പിലെ പാലത്തിന്റെ ഡിസൈന്‍ വിഭാഗം വീണ്ടും വിശദമായ പരിശോധനകള്‍ നടത്തും. പൊതുമരാമത്ത്‌ ചീഫ്‌ എന്‍ജിനീയര്‍ പി.കെ. സതീശന്‍ സ്‌ഥലത്ത്‌ ക്യാമ്പ്‌ ചെയ്‌താണ്‌ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്‌. ഡിസൈന്‍ വിഭാഗം ചീഫ്‌ എന്‍ജിനീയര്‍ സുന്ദരം, പാലം വിഭാഗം ഡിസൈന്‍ എക്‌സിക്യൂട്ടീവ്‌ എഞ്ചിനീയര്‍ സജു, കെ.എസ്‌.ടി.പി എക്‌സിക്യചൂട്ടീവ്‌ എന്‍ജിനീയര്‍ ഗീത, കെ.എസ്‌.ടി.പി സൂപ്രണ്ടിങ്‌ എന്‍ജിനീയര്‍ ദീപു, പൊതുമരാമത്ത്‌ അസി.എക്‌സിക്യൂട്ടീവ്‌ എന്‍ജിനീയര്‍ എസ്‌. റസീന, അസിസ്‌റ്റന്റ്‌ എന്‍ജിനീയര്‍ എന്നിവരും സ്‌ഥലത്ത്‌ ക്യാമ്പ്‌ ചെയ്‌തിരുന്നു. ചീഫ്‌ എന്‍ജിനീയറുടെ നേതൃത്വത്തില്‍ ചൊവ്വാഴ്‌ച രാത്രിതന്നെ പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കിയിരുന്നു. രാത്രി ഒമ്പതിന്‌ എത്തിയ മന്ത്രി ജി. സുധാകരന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ചീഫ്‌ എന്‍ജിനീയര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

തിരക്കേറിയ എം.സി. റോഡില്‍ കൊട്ടാരക്കരയ്‌ക്കും അടൂരിനും ഇടയ്‌ക്കാണ്‌ തടസം ഉണ്ടായിരിക്കുന്നത്‌. അതേ സമയം ഗതാഗത നിയന്ത്രണം യാത്രക്കാരെ ദുരിതത്തിലാക്കിയിരിക്കുകയാണ്‌. ബസുകള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ അടൂര്‍-ശാസ്‌താംകോട്ട പാതയിലൂടെ തിരിച്ചുവിട്ടു.കടമ്പനാട്‌-ഏഴാംമൈല്‍-പുത്തൂര്‍ വഴി കൊട്ടാരക്കരയില്‍ എത്താനാണ്‌ നിര്‍ദ്ദേശം. എന്നാല്‍ ലോ ഫ്‌ളോര്‍ ഉള്‍പ്പെടെയുള്ള വലിയ ബസുകള്‍ പുത്തൂര്‍ ജങ്‌ഷനില്‍ തിരിയുന്നതിന്‌ ഏറെ ബുദ്ധിട്ടുന്നു. ചൊവ്വാഴ്‌ച രാത്രിയാണ്‌ എം.സി. റോഡില്‍ കൊല്ലം-പത്തനംതിട്ട അതിര്‍ത്തിയിലെ കല്ലടയാറിനു കുറുകെ സ്‌ഥിതി ചെയ്യുന്ന ഏനാത്ത്‌ പാലത്തിന്റെ തൂണ്‍ നേരിയതോതില്‍ താഴേയ്‌ക്കിരുത്തിയത്‌. കൊല്ലം ജില്ലയിലെ കുളക്കടയില്‍ നിന്ന്‌ അടൂര്‍ ഭാഗത്തേക്ക്‌ പാലത്തിലൂടെ സഞ്ചരിക്കുമ്പോള്‍ കിഴക്കുവശത്തെ മൂന്നാമത്തെ പില്ലറാണ്‌ താഴേക്കിരുത്തിയത്‌. പാലത്തിന്റെ ബീമും ഇതോടൊപ്പം താഴേക്കിരുത്തിയിട്ടുണ്ട്‌. ആശങ്കക്ക്‌ വകയില്ലെന്ന്‌ പാലം പരിശോധിച്ച പൊതുമരാമത്ത്‌ അധികൃതര്‍ പറഞ്ഞു.

Ads by Google
Thursday 12 Jan 2017 01.03 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW