Thursday, January 12, 2017 Last Updated 22 Min 59 Sec ago English Edition
Todays E paper
Thursday 12 Jan 2017 01.03 AM

വിവാഹത്തിലൂടെ പുതുജീവിതം; ഗീതയ്‌ക്കും രാജിക്കും തുണയായി ഇനി ഗണേഷും ശ്രീജിത്തും

uploads/news/2017/01/69855/10k.jpg

ആലപ്പുഴ: ആലപ്പുഴ നഗരസഭ മഹിളാ മന്ദിരത്തിലെ അന്തേവാസികളായ ഗീത ഹാബിന്റെയും രാജിയുടെയും ജീവിതയാത്രയില്‍ കൂട്ടിന്‌ ഇനി ഗണേഷും ശ്രീജിത്തും.
ഗീത ഹാബിനെ കൊടുങ്ങല്ലൂര്‍ മാള ശംഭു ഹെബാറിന്റെ മകന്‍ ഗണേഷും രാജിയെ തിരുവല്ല ശ്രീനിലയത്തില്‍ സുകുമാരന്റെ മകന്‍ എസ്‌. ശ്രീജിത്തുമാണ്‌ വിവാഹം ചെയ്‌തത്‌.
ഗണേഷ്‌ ദേവസ്വം ബോര്‍ഡ്‌ ക്ഷേത്രത്തിലെ പൂജാരിയാണ്‌ . ശ്രീജിത്ത്‌ വിദേശത്താണ്‌ ജോലിചെയ്യുന്നത്‌. ഗണേഷിന്റെയും ശ്രീജിത്തിന്റെയും കുടുംബങ്ങള്‍ മഹിളാ മന്ദിരത്തില്‍ നേരിട്ടെത്തിയാണ്‌ വിവാഹം നടത്താനുള്ള സമ്മതം അറിയിച്ചത്‌. തുടര്‍ന്ന്‌ ആലപ്പുഴ എസ്‌.ഡി. കോളജിലെ എന്‍.എസ്‌.എസ്‌. യൂണിറ്റിലെ സുമംഗലി പദ്ധതി പ്രവര്‍ത്തകരും ഒന്നിച്ചതോടെയാണ്‌ ഗീതയുടെയും രാജിയുടെയും വിവാഹത്തിന്‌ വഴിതെളിഞ്ഞത്‌. എന്‍.എസ്‌.എസ്‌. യൂണിറ്റിന്റെ സംഭാവനയായി ഗീതയ്‌ക്കും രാജിക്കും അഞ്ചുപവന്‍ വീതം നല്‍കി.
ഇന്നലെ രാവിലെ 11.30 ന്‌ ടൗണ്‌ ഹാളില്‍ നടന്ന വിവാഹത്തില്‍ എ.എം. ആരിഫ്‌ എം.എല്‍.എ, ആലപ്പുഴ നഗരസഭാ ചെയര്‍മാന്‍ തോമസ്‌ ജോസഫ്‌, എസ്‌.ഡി. കോളജ്‌ മാനേജര്‍ ജെ. കൃഷ്‌ണന്‍, പ്രിന്‍സിപ്പല്‍ നടരാജ്‌ അയ്യര്‍, ജില്ലാ സാമൂഹികനീതി വകുപ്പ്‌ ഓഫീസര്‍ നിഷ, കൗണ്‍സിലര്‍ ഷോളി സിദ്ധകുമാര്‍ തുടങ്ങി നിരവധിപേര്‍ പങ്കെടുത്തു.

Ads by Google
Thursday 12 Jan 2017 01.03 AM
YOU MAY BE INTERESTED
TRENDING NOW