Saturday, October 21, 2017 Last Updated 1 Min 59 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jan 2017 01.02 AM

സ്വാശ്രയ എന്‍ജിനീയറിങ്‌ കോളജ്‌ മാനേജ്‌മെന്റ്‌ അസോസിയേഷന്‍ ഓഫീസ്‌ അടിച്ചുതകര്‍ത്തു

മരട്‌: സ്വാശ്രയ എന്‍ജിനീയറിങ്‌ കോളജ്‌ മാനേജ്‌മെന്റ്‌ അസോസിയേഷന്റെ മരട്‌ വികാസ്‌ നഗറിലെ ഓഫീസ്‌ കെ.എസ്‌.യു. പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. തൃശൂര്‍ പാമ്പാടി നെഹ്‌റു കോളജിലെ വിദ്യാര്‍ഥി ജിഷ്‌ണു ആത്മഹത്യ ചെയ്‌ത സംഭവത്തെച്ചൊല്ലിയുള്ള പ്രതിഷേധങ്ങളുടെ ഭാഗമായായിരുന്നു ഇത്‌.
പ്രകടനമായെത്തിയ കെ.എസ്‌.യു. പ്രവര്‍ത്തകര്‍ കെട്ടിടത്തിന്റെ മുന്‍ഭാഗത്തെ ജനാലച്ചില്ലുകള്‍ അടിച്ചുതകര്‍ത്തു. ചെടിച്ചട്ടികളും ബോര്‍ഡുകളും നശിപ്പിച്ചു.
രാവിലെ പത്തിന്‌ അസോസിയേഷന്റെ യോഗം വിളിച്ചതറിഞ്ഞ്‌ കെ.എസ്‌.യു. സംസ്‌ഥാന ജനറല്‍ സെക്രട്ടറി പി.വൈ. ഷാജഹാന്റെ നേതൃത്വത്തിലാണ്‌ പ്രവര്‍ത്തകര്‍ സ്‌ഥലത്തെത്തിയത്‌. ഈ സമയം വിവിധ കോളജ്‌ മാനേജ്‌മെന്റുകളുടെ പ്രതിനിധികള്‍ അകത്തുണ്ടായിരുന്നു. കെ.എസ്‌.യു. പ്രവര്‍ത്തകര്‍ വാതില്‍ തള്ളിത്തുറന്ന്‌ ഉള്ളില്‍ കയറാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
കെ.എസ്‌.യു. ജില്ലാ പ്രസിഡന്റ്‌ ടിറ്റോ ആന്റണി, ജില്ലാ സെക്രട്ടറി സേതുരാജ്‌ എന്നിവരുടെ നേതൃത്വത്തിലാണ്‌ പ്രവര്‍ത്തകര്‍ മരടിലേക്കെത്തിയത്‌. വിവരമറിഞ്ഞ്‌ പോലീസ്‌ സംഘവുമെത്തി. എസ്‌.എഫ്‌.ഐ, എ.ഐ.എസ്‌.എഫ്‌. പ്രവര്‍ത്തകരും പ്രതിഷേധവുമായെത്തുമെന്ന്‌ അറിഞ്ഞതോടെ പോലീസ്‌ ഇവിടെ ക്യാമ്പ്‌ ചെയ്‌തു. മാര്‍ച്ചില്‍ നിന്നു പിന്മാറിയതായി ഈ സംഘടനകളുടെ അറിയിപ്പ്‌ ലഭിച്ചതിനു ശേഷമാണു പോലീസ്‌ മടങ്ങിയത്‌.

Ads by Google
Advertisement
Thursday 12 Jan 2017 01.02 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW