Monday, February 19, 2018 Last Updated 27 Min 54 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jan 2017 01.02 AM

നെഹ്‌റു ഇന്‍സ്‌റ്റിറ്റ്യൂഷന്‍ ഓഫീസ്‌ കെ.എസ്‌.യുക്കാര്‍ തല്ലിത്തകര്‍ത്തു

പാലക്കാട്‌: നെഹ്‌റു ഇന്‍സ്‌റ്റിറ്റ്യൂഷന്‍സിന്റെ പാലക്കാട്‌ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഡയറക്‌ട്‌ അഡ്‌മിഷന്‍ ഓഫീസ്‌ കെ.എസ്‌.യു. പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തു. ഒമ്പതു പേര്‍ക്കെതിരേ പോലീസ്‌ കേസെടുത്തു. മൂന്നുപേരെ അറസ്‌റ്റ്‌ ചെയ്‌തു. തൃശൂര്‍ പാമ്പാടി നെഹ്‌റു കോളജിലെ വിദ്യാര്‍ഥിയുടെ മരണവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ ഭാഗമായിട്ടായിരുന്നു ആക്രമണം.
ഇന്നലെ ഉച്ചയോടെയാണ്‌ കെ.എസ്‌.യു. പ്രവര്‍ത്തകര്‍ ടൗണ്‍ ബസ്‌ സ്‌റ്റാന്‍ഡിനു സമീപമുള്ള കെട്ടിടത്തിലുള്ള ഓഫീസ്‌ ആക്രമിച്ചത്‌. ഓഫീസ്‌ ഇന്നലെ തുറന്നിരുന്നില്ല. ഇരുമ്പുവടി ഉപയോഗിച്ച്‌ ഷട്ടറിന്റെ പൂട്ട്‌ പൊളിച്ചാണ്‌ ചില്ലുവാതിലും മറ്റും തകര്‍ത്തത്‌. ഓഫീസിനു മുന്നില്‍ സ്‌ഥാപിച്ചിരുന്ന ബോര്‍ഡുകളും ഫ്‌ളക്‌സ്‌ ബോര്‍ഡുകളും നശിപ്പിച്ചു. അടിച്ചുതകര്‍ത്ത ചില്ലുവാതിലില്‍ കെ.എസ്‌.യുവിന്റെ പതാക കെട്ടിയ ശേഷമാണ്‌ പ്രവര്‍ത്തകര്‍ മടങ്ങിയത്‌.
സംഭവമറിഞ്ഞ്‌ ടൗണ്‍ സൗത്ത്‌ സി.ഐ: ആര്‍. മനോജ്‌കുമാറിന്റെ നേതൃത്വത്തില്‍ പോലീസ്‌ സ്‌ഥലത്തെത്തി. കെ.എസ്‌.യു. ജില്ലാ പ്രസിഡന്റ്‌ ജയഘോഷ്‌ (23), നിയോജക മണ്ഡലം പ്രസിഡന്റ്‌ അന്‍സല്‍(26), വിക്‌േടാറിയ കോളജ്‌ യൂണിറ്റ്‌ സെക്രട്ടറി ഷാജഹാന്‍(21) എന്നിവരെയാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.

Ads by Google
Thursday 12 Jan 2017 01.02 AM
YOU MAY BE INTERESTED
TRENDING NOW