Friday, September 22, 2017 Last Updated 21 Min 45 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jan 2017 01.02 AM

ബിജു കെ. സ്‌റ്റീഫനെ മാറ്റി; എ.എസ്‌.പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

തിരുവനന്തപുരം: തൃശൂര്‍ പാമ്പാടി നെഹ്‌റു കോളജിലെ വിദ്യാര്‍ഥി ജിഷ്‌ണുവിന്റെ മരണം അന്വേഷിക്കുന്ന ഡിവൈ.എസ്‌.പി. ബിജു കെ. സ്‌റ്റീഫനെ മാറ്റി ഡി.ജി.പി. ഉത്തരവിറക്കി. ഇരിങ്ങാലക്കുട എ.എസ്‌.പി. കിരണ്‍ നാരായണിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമായിരിക്കും കേസ്‌ അന്വേഷിക്കുക.
തൃശൂര്‍ റൂറല്‍ ഡിസ്‌ട്രിക്‌ട്‌ ക്രൈംബ്രാഞ്ച്‌ എസ്‌.ഐ: പി.കെ. പത്‌മരാജന്‍, പഴയന്നൂര്‍ പോലീസ്‌ സ്‌റ്റേഷനിലെ അഡീഷണല്‍ എസ്‌.ഐ: ടി.കെ.ശശിധരന്‍, തൃശൂര്‍ റൂറല്‍ വനിത സെല്‍ വനിത എ.എസ്‌.ഐ: ഉദയചന്ദ്രിക എന്നിവര്‍ സംഘത്തില്‍ അംഗങ്ങളാണ്‌. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ്‌ മേധാവി അനേ്വഷണത്തിന്‌ വ്യക്‌തിപരമായ മേല്‍നോട്ടം വഹിക്കും. പ്രത്യേക അനേ്വഷണസംഘം അനേ്വഷണപുരോഗതി സംബന്ധിച്ച്‌ ദൈ്വവാര റിപ്പോര്‍ട്ട്‌ തൃശൂര്‍ റേഞ്ച്‌ ഐ.ജി.ക്ക്‌ നല്‍കണമെന്നും സംസ്‌ഥാന പോലീസ്‌ മേധാവി നിര്‍ദ്ദേശിച്ചു.
സര്‍ക്കാര്‍ സസ്‌പെന്‍ഡ്‌ ചെയ്യാന്‍ തീരുമാനിച്ച ഉദ്യോഗസ്‌ഥനെ തന്നെ ജിഷ്‌ണുവിന്റെ മരണം ഏല്‍പിച്ചത്‌ വിവാദമായിരുന്നു.
അന്വേഷണം ആരംഭിച്ച ജില്ല ക്രൈംബ്രാഞ്ച്‌ ഡിവൈ.എസ്‌.പി. ബിജു കെ. സ്‌റ്റീഫന്റെ നേതൃത്വത്തിലുള്ള സംഘം കോളേജില്‍ തെളിവെടുപ്പ്‌ നടത്തിയിരുന്നു. ഇതിനുപിന്നാലെയാണു ഡിവൈ.എസ്‌.പിയെ അന്വേഷണചുമതലയില്‍ നിന്ന്‌ മാറ്റിക്കൊണ്ട്‌ ഡി.ജി.പി: ലോക്‌നാഥ്‌ ബെഹ്‌റ ഉത്തരവിറക്കിയത്‌. ഇന്നലെയാണ്‌ കേസ്‌ ക്രൈം ബ്രാഞ്ചിന്‌ കൈമാറിയത്‌. അനധികൃതസ്വത്ത്‌ സമ്പാദന കേസില്‍
ഡിവൈ.എസ്‌.പി. ബിജു കെ. സ്‌റ്റീഫനെ സസ്‌പെന്‍ഡ്‌ ചെയ്‌തതായി ഡിസംമ്പര്‍ 21ന്‌ സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ ആഭ്യന്തര വകുപ്പില്‍നിന്ന്‌ പോയ സസ്‌പെന്‍ഷന്‍ തീരുമാനമുള്ള ഫയല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന്‌ മടങ്ങിയെത്തിയിരുന്നില്ല.
സസ്‌പെന്‍ഷന്‍ ഉത്തരവ്‌ ലഭിക്കാത്ത സാഹചര്യത്തിലാണ്‌ ഡിവൈ.എസ്‌.പി. അന്വേഷണം ഏറ്റെടുത്ത്‌ തെളിവെടുപ്പ്‌ ആരംഭിച്ചത്‌.
ഐ.പി.എസ്‌. റാങ്കില്‍ കുറയാത്ത ഉദ്യോഗസ്‌ഥന്‍ കേസന്വേഷിക്കണമെന്ന ആവശ്യം ഉയര്‍ന്നതിനാലാണ്‌ ചുമതല മാറ്റിയ നടപടിയെന്നാണു വിശദീകരണം.

Ads by Google
Advertisement
Thursday 12 Jan 2017 01.02 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW